ഷീല ദീക്ഷിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷീല ദീക്ഷിത്


പദവിയിൽ
2014 മാർച്ച് 11 – 2014 ആഗസ്റ്റ് 26[1]
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
മുൻ‌ഗാമി നിഖിൽ കുമാർ
പിൻ‌ഗാമി പി. സദാശിവം

പദവിയിൽ
1998 ഡിസംബർ 3 – 2013 ഡിസംബർ 8
മുൻ‌ഗാമി കീർത്തി ആസാദ്
പിൻ‌ഗാമി അരവിന്ദ് കെജ്രിവാൾ

പദവിയിൽ
1984–1989
മുൻ‌ഗാമി ഛോട്ടേ സിംഗ് യാദവ്
പിൻ‌ഗാമി ഛോട്ടേ സിംഗ് യാദവ്

പദവിയിൽ
1984–1989
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി
രാജീവ് ഗാന്ധി

മുൻ ഡെൽഹി മുഖ്യമന്ത്രി
പദവിയിൽ
1998 ഡിസംബർ 3 – 2013 ഡിസംബർ 8
മുൻ‌ഗാമി സുഷമ സ്വരാജ്
പിൻ‌ഗാമി അരവിന്ദ് കെജ്രിവാൾ
ജനനം (1938-03-31) മാർച്ച് 31, 1938 (പ്രായം 81 വയസ്സ്)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി(കൾ)പരേതനായ വിനോദ് ദീക്ഷിത്

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ഷീല ദീക്ഷിത് (ജനനം: മാർച്ച് 31, 1938 - മരണം: ജൂലൈ 20, 2019).മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത് ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ചിരുന്ന മുഖ്യമന്ത്രിയായ ഇവർ ഏറ്റവും കൂടുതൽ കാലം ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം ഭരിക്കുക എന്ന നേട്ടം കൈവരിച്ച വനിതകളിലുമൊരാളാണ്.1998 മുതൽ 2013 വരെ തുടർച്ചയായ മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ അധികാരത്തിലെത്തിച്ച ഇവരായിരുന്നു ഇക്കാലയളവിൽ ഡൽഹി മുഖ്യമന്ത്രി.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.തുടർന്ന് 2014 മാർച്ച് 11ന് കേരള ഗവർണറായി ചുമതലയേറ്റ ഇവർ അതേവർഷം ആഗസ്റ്റ് 25 നു രാജിവെച്ചു.[2]

ആദ്യ വർഷങ്ങൾ[തിരുത്തുക]

1938 മാർച്ച് 31 ന് പഞ്ചാബിലെ കപൂർത്തലയിൽ പഞ്ചാബി ഖത്രി കുടുംബത്തിൽ ജനിച്ച ഷീലാ കപൂർ ന്യൂഡൽഹിയിലെ കോൺവെന്റ് ഓഫ് ജീസസ് ആന്റ് മേരി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം നേടിയത്.[3] ഇതിനു ശേഷം ഡൽഹി സർവകലാശാലയിലെ മിറാൻഡ ഹൗസിൽ നിന്ന് ഇവർ ചരിത്രത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം നേടി.[4]

അഴിമതി ആരോപണം[തിരുത്തുക]

2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുങ് കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടിരൂപയോളം സർക്കാറിനു നഷ്ടം സംഭവിച്ചു എന്നു കണക്കാക്കപ്പെട്ടു[5].

കൂടാതെ, ഡൽഹി നഗരത്തിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതിലെ ക്രമക്കേടുകൾ ലോകായുക്ത കണ്ടെത്തിയിരുന്നു, ഇതിനെ പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു[6]. ബിജെപി നേതാവ് ഹർഷ് വർദ്ധനാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയ്ക്ക് നൽകിയിരുന്നത്.

കേരള ഗവർണർ[തിരുത്തുക]

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു[7]. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യു.പി.എ. സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു ഇതോടെയാണ് 26 ആഗസ്റ്റ് 2014 ആം തീയതി അവർ രാജിവച്ചത്. [8] അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്. [9] ഇക്കാലയളവിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.

ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.[10] (മുഖ്യമന്ത്രി ആയിരിക്കെ ഡി.എം.ആർ.സിയെ മറ്റു സംസ്ഥാനങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നൽകരുതെന്നിരിക്കെ കൊച്ചി മെട്രോയുടെ നിർമ്മാണത്തിനായി ഡി.എം.ആർ.സിയുടെ സേവനം കേരളത്തിന് അനുവദിച്ചു.)

മരണം[തിരുത്തുക]

ഡൽഹി ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 2019 ജൂലൈ 20 തീയതി (ശനിയാഴ്ച) 3:55 ന് ഷീലാ ദീക്ഷിത് അന്തരിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. "ഗവർണർ ഷീലാ ദീക്ഷിത് രാജിവെച്ചു" (പത്രലേഖനം). മാതൃഭൂമി. ആഗസ്റ്റ് 26, 2014. മൂലതാളിൽ നിന്നും 2014-08-26 12:05:20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ആഗസ്റ്റ് 26, 2014. Check date values in: |accessdate=, |date=, |archivedate= (help)
  2. "Sheila Dikshit resigns as governor of Kerala". Firstpost. 27 ഓഗസ്റ്റ് 2014. ശേഖരിച്ചത് 29 ജനുവരി 2016.
  3. Iyer, Lakshmi (15 ഡിസംബർ 2003). "Metro Mater". India Today. മൂലതാളിൽ നിന്നും 2 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്.
  4. "Sheila Dikshit: Profile". Express India. 10 ഡിസംബർ 2003. ശേഖരിച്ചത് 13 ഓഗസ്റ്റ് 2012.
  5. മംഗളം വാർത്ത
  6. ഇന്ത്യാവിഷൻ വാർത്ത
  7. മനോരമ വാർത്ത
  8. http://www.mathrubhumi.com/story.php?id=479686
  9. "ഷീല ദീക്ഷിത് രാജിവെച്ചു". www.mathrubhumi.com. ശേഖരിച്ചത് 27 ഓഗസ്റ്റ് 2014.
  10. "ഗവർണറായി അഞ്ചുമാസം; നിയമസഭ കാണാതെ ഷീല മടങ്ങി". mathrubhumi.com. ശേഖരിച്ചത് 27 ഓഗസ്റ്റ് 2014.

സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
Preceded by
സുഷമ സ്വരാജ്
ഡെൽഹി മുഖ്യമന്ത്രി
1998–2013
Succeeded by
അരവിന്ദ് കെജ്രിവാൾ

Persondata
NAME ഷീല ദീക്ഷിത്
ALTERNATIVE NAMES
SHORT DESCRIPTION ഡെൽഹിയിലെ മുന്മുഖ്യമന്ത്രി
DATE OF BIRTH 31 മാർച്ച് 1938
PLACE OF BIRTH കപൂർത്തല, പഞ്ചാബ്
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഷീല_ദീക്ഷിത്&oldid=3264109" എന്ന താളിൽനിന്ന് ശേഖരിച്ചത്