എൻ.എൻ. വാഞ്ചൂ
എൻ. എൻ. വാഞ്ചൂ എന്ന നിരഞ്ചൻ നാഥ് വാഞ്ചു (May 1, 1910 – October 20, 1982) ഒരു സിവിൽ സർവീസ് ഓഫീസറും പിന്നീട് കേരളത്തിലെയും മദ്ധ്യപ്രദേശത്തെയും ഗവർണറും ആയിരുന്നു. ലാഹോറിലെ ഗവൺമെന്റ് കോളെജ്, കേംബ്രിജിലെ കിങ്സ് കൊളെജ്, യു കെ യിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് എന്നിവിടങ്ങളിൽ പഠിച്ചു.[1]
സിവിൽ സർവന്റ്
[തിരുത്തുക]1934ൽ ഇന്ത്യൻ സിവിൽ സർവ്വീസിൽ ചേർന്നു. ബിഹാറിലെ സബ് കലക്ടർ ആയാണ് തുടക്കമിട്ടത്. പിന്നീട്, രാജ്യരക്ഷാ മന്ത്രാലയത്തിലെ സെക്രട്ടറിയായി. രാജ്യരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനരംഗത്ത് (1948-‘57) ചീഫ് കണ്ട്രോളർ ആയി. വാണിജ്യമന്ത്രാലയത്തിലെ സെക്രട്ടറി (1960 – ‘61), ബൊക്കാറോ സ്റ്റീൽ പ്ലാന്റിന്റെ ചെയർമാൻ 1965–70), കേന്ദ്രവ്യവസായ വകുപ്പിന്റെ സെക്രട്ടറി (1968 – ’70), എന്നീ നിലകളിൽ പ്രവർത്തിച്ചു. 1972ൽ Industrial Customs and Prices Bureauയുടെ ചെയർമാനായി വിരമിച്ചു.[2]
ഗവർണ്ണർ
[തിരുത്തുക]അദ്ദേഹം കേരളത്തിന്റെ ഗവർണ്ണർ ആയി 1973 ഏപ്രിൽ 1 മുതൽ 1977 ഒക്റ്റോബർ 10 വരെ പ്രവർത്തിച്ചു. സി. അച്യുതമേനോൻ, എ. കെ. ആന്റണി, കെ. കരുണാകരൻ എന്നിവരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു.[3][4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-24. Retrieved 2016-04-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-28. Retrieved 2016-04-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-15. Retrieved 2016-04-24.
- ↑ http://niyamasabha.org/codes/ginfo_5.htm