Jump to content

വി.വി. ഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരാഹഗിരി വെങ്കട ഗിരി
ഇന്ത്യയുടെ നാലാമത്തെ പ്രസിഡന്റ്
ഓഫീസിൽ
1969 ഓഗസ്റ്റ് 24 – 1974 ഓഗ്സ്റ്റ് 24
പ്രധാനമന്ത്രിഇന്ദിര ഗാന്ധി
Vice Presidentഗോപാൽ സ്വരൂപ് പാഥക്
മുൻഗാമിമുഹമ്മദ് ഹിദായത്തുള്ള (Acting)
പിൻഗാമിഫക്രുദീൻ അലി അഹമ്മദ്
ഇന്ത്യയുടെ താൽക്കാലിക പ്രസിഡന്റ്
ഓഫീസിൽ
1969 മേയ് 3 – 1969 ജൂലൈ 20
പ്രധാനമന്ത്രിഇന്ദിര ഗാന്ധി
മുൻഗാമിസകീർ ഹുസൈൻ
പിൻഗാമിമുഹമ്മദ് ഹിദായത്തുള്ള (ആക്റ്റിംഗ്)
ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
ഓഫീസിൽ
1967 മേയ് 13 – 1969 മേയ് 3
രാഷ്ട്രപതിസക്കീർ ഹുസൈൻ
മുൻഗാമിസക്കീർ ഹുസൈൻ
പിൻഗാമിഗോപാൽ സ്വരൂപ് പാഥക്
കർണാടക ഗവർണർ
ഓഫീസിൽ
1965 ഏപ്രിൽ 2 – 1967 മേയ് 13
മുഖ്യമന്ത്രിസിദ്ദവന‌ഹള്ളി നിജലിംഗപ്പ
മുൻഗാമിസത്യാവന്ത് മല്ലണ്ണ ശ്രീനാഗേഷ്
പിൻഗാമിഗോപാൽ സ്വരൂപ് പാഥക്
കേരള ഗവർണർ
ഓഫീസിൽ
1960 ജൂലൈ 1 – 1965 ഏപ്രിൽ 2
മുഖ്യമന്ത്രിപട്ടം താണുപിള്ള
ആർ. ശങ്കർ
മുൻഗാമിബർഗുള രാമേശ്വര റാവു
പിൻഗാമിഅജിത്ത് പ്രസാദ് ജെയിൻ
ഉത്തർ പ്രദേശ് ഗവർണർ
ഓഫീസിൽ
1956 ജൂൺ 10 – 1960 ജൂൺ 30
മുഖ്യമന്ത്രിസമ്പൂർണ്ണാനന്ത്
മുൻഗാമികൻഹയ്യാലാൽ മനേക്‌ലാൽ മുൻഷി
പിൻഗാമിബുർഗുള രാമേശ്വര റാവു
വ്യക്തിഗത വിവരങ്ങൾ
ജനനം(1894-08-10)10 ഓഗസ്റ്റ് 1894
‌ബെഹ്രാംപൂർ, മദ്രാസ് പ്രെസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോൾ ഒഡിഷയിൽ)
മരണം23 ജൂൺ 1980(1980-06-23) (പ്രായം 85)
മദ്രാസ്, തമിഴ് നാട്, ഇന്ത്യ
(ഇപ്പോൾ ചെന്നൈ)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ് (1916 മുതൽ)
മറ്റ് രാഷ്ട്രീയ
അംഗത്വം
സിൻ ഫൈൻ (1916-നു മുൻപ്)
പങ്കാളിസരസ്വതി ബായി
അൽമ മേറ്റർഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജ്
ഒപ്പ്

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി(തെലുഗ്: వరాహగిరి వేంకట గిరి) (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.

ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മുൻകാലജീവിതം

[തിരുത്തുക]

ഒഡിഷയിലെ ബർഹാമ്പൂരിൽ തെലുഗു ദമ്പതികളുടെ മകനായി ജനിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രവർത്തകനായ അഭിഭാഷകനായിരുന്നു പിതാവായ വി. വി. ജോഗയ്യ പാണ്ടുലു. ഗിരിയുടെ മാതാവ് സ്വാതന്ത്ര്യസമരത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ച് ജയിൽവാസം അനുഭവിച്ച ബെർഹാമ്പൂരിലെ സ്വാതന്ത്ര്യ സമരനായികയായ സുഭദ്രാമ്മ ആയിരുന്നു. [1]

ഗിരി സരസ്വതിഭായിയെ വിവാഹം കഴിച്ചു. അവർക്ക് 14 മക്കൾ ഉണ്ടായിരുന്നു. [2]

ബെർഹാമ്പൂരിലെ ഖല്ലിക്കോട്ടെ കോളേജിലാണ് ഇന്ത്യയിലെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [3] തുടർന്ന് 1913ൽ അദ്ദേഹം നിയമം പഠിക്കാനായി അയർലന്റിലെ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. 1913-1916 വരെ അവിടെ പഠിച്ചു. [4] അവിടുത്തെ Sinn Féin പ്രസ്ഥാനവുമായി അടുത്തതിനാൽ അദ്ദേഹത്തെ ഡബ്ലിനിൽനിന്നും 1916ൽ നാടുകടത്തി. [5][6][7]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ഡബ്ലിനിൽനിന്നും ഇന്ത്യയിൽ വന്നശേഷം അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിച്ചേർന്നു.[8] അതിനോടൊപ്പം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിക്കാനും തുടങ്ങി. ആ പാർട്ടിയുടെ ലക്നോ സമ്മേളനത്തിൽ സംബന്ധിക്കുകയും ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. [9]

തൊഴിലാളിപ്രസ്ഥാനത്തിലുള്ള പങ്ക്

[തിരുത്തുക]

തന്റെ ജീവിതത്തിലുടനീളം തൊഴിലാളിപ്രസ്ഥാനപ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിട്ടുണ്ട്. [10] ഗിരി, 1923ൽ സ്ഥാപിച്ച All India Railwaymen’s Federation ന്റെ സ്ഥാപകനും പത്തുവർഷത്തോളം അതിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു. [11][12][13]

പ്രത്യേകതകൾ

[തിരുത്തുക]
 • ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് രാഷ്ട്രപതി.
 • 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി.
 • ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി.
 • നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി.
 • ഒറീസയിൽ ജനിച്ച രാഷ്ട്രപതി.
 • കേരളത്തിൽ ഗവർണ്ണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി.
 • 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി.
 • ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
 1. Sarma, Bina Kumari (August 2010). "Women's Role in the Freedom Movement in South Orissa" (PDF). Orissa Review: 34–35. Retrieved 8 February 2015.
 2. P. Rajeswar Rao (1991). The Great Indian Patriots. Mittal Publications. p. 282. ISBN 978-81-7099-280-6.
 3. "Varahagiri Venkata Giri". Encyclopaedia Britannica. Retrieved 8 February 2015.
 4. "University College Dublin announces special scholarships for Indian students". India Today. 6 November 2013. Retrieved 8 January 2015.
 5. Cockburn, Alexander (25 March 2005). "Why Indian Farmers Kill Themselves; Why Lange's Photographs are Phony". Counter Punch. Retrieved 19 January 2015.
 6. Brigadier Samir Bhattacharya (December 2013). NOTHING BUT!. Author Solutions. pp. 636–. ISBN 978-1-4828-1626-6.
 7. Harris M. Lentz (4 February 2014). Heads of States and Governments Since 1945. Taylor & Francis. pp. 1538–. ISBN 978-1-134-26497-1.
 8. "Worker's leader who turned President". The Deccan Herald. 8 August 2004. Archived from the original on 2016-08-27. Retrieved 24 January 2015.
 9. Janak Raj Jai (1 January 2003). Presidents of India, 1950-2003. Regency Publications. p. 76. ISBN 978-81-87498-65-0.
 10. Shukla, Chandrashanker (March 1951). Reminiscences of Gandhiji (PDF). Bombay: Vora & Co. p. 108. Retrieved 15 January 2015.
 11. "President of India speaking!". taxindiaonline.com. Retrieved 8 February 2015.
 12. S. Chandrasekhar (1985). Dimensions of Socio-political Change in Mysore, 1918-40. Ashish Publishing House. pp. 113–. ISBN 978-0-8364-1471-4.
 13. "A principled politician". The Hindu. 23 September 2002. Archived from the original on 2002-10-28. Retrieved 8 February 2015."https://ml.wikipedia.org/w/index.php?title=വി.വി._ഗിരി&oldid=3808455" എന്ന താളിൽനിന്ന് ശേഖരിച്ചത്