ഗോപാൽ സ്വരൂപ് പഥക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gopal Swarup Pathak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയുടെ നാലാമത്തെ ഉപരാഷ്ട്രപതി ആയിരുന്നു ഗോപാൽസ്വരൂപ് പഥക് (ജ. 24 ഫെബ്രുവരി 1896 – മ. 4 ഒക്ടോബർ 1982). ആഗസ്റ്റ് 1969 മുതൽ ആഗസ്റ്റ് 1974 വരെയുള്ള കാലയളവിലാണ് അദ്ദേഹം വൈസ് പ്രസിഡന്റ് പദം അലങ്കരിച്ചത്.

ഉത്തർ പ്രദേശിലെ ബറേലിയിൽ ജനിച്ച അദ്ദേഹം അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടി.

1945-46 -ൽ അദ്ദേംഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു. 1960-66 കാലത്ത് രാജ്യസഭാഅംഗമായിരുന്നു. 1966-67 സമയത്ത് കേന്ദ്രനിയമ മന്ത്രിയായിരുന്നു. മൈസൂർ സ്റ്റേറ്റിന്റെ ഗവർണറായും മൈസൂർ യൂണിവേഴ്സിറ്റി, കർണാടക യൂണിവേഴ്സിറ്റി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയുടെ ചാൻസലറായും പ്രവർത്തിച്ചു. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-17.
"https://ml.wikipedia.org/w/index.php?title=ഗോപാൽ_സ്വരൂപ്_പഥക്&oldid=3630690" എന്ന താളിൽനിന്ന് ശേഖരിച്ചത്