എം.പി.എം. അഹമ്മദ് കുരിക്കൾ
എം.പി.എം. അഹമ്മദ് കുരിക്കൾ | |
---|---|
കേരളത്തിന്റെ പഞ്ചായത്ത്, സാമൂഹികക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി | |
ഓഫീസിൽ മാർച്ച് 6 1967 – ഒക്ടോബർ 24 1968 | |
മുൻഗാമി | കെ.എ. ദാമോദര മേനോൻ |
പിൻഗാമി | കെ. അവുക്കാദർക്കുട്ടി നഹ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ഒക്ടോബർ 24 1968 | |
മുൻഗാമി | കെ. ഹസ്സൻ ഗനി |
പിൻഗാമി | ചാക്കീരി അഹമ്മദ് കുട്ടി |
മണ്ഡലം | മലപ്പുറം |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | സയ്യിദ് ഉമ്മർ ബാഫക്കി |
മണ്ഡലം | കൊണ്ടോട്ടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓഗസ്റ്റ് 23, 1923 |
മരണം | 24 ഒക്ടോബർ 1968 | (പ്രായം 45)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
മാതാപിതാക്കൾ |
|
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കൾ (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968). മുസ്ലീം ലീഗ് പ്രവർത്തകനായ ഇദ്ദേഹം ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് കേരളനിയമസഭയിൽ അംഗമായിരുന്നു.[1]
മുസ്ലീം ലീഗിന്റെ പാർലമെന്ററികാര്യ നേതാവ് (1961-64); സംസ്ഥാന മാർക്കറ്റിംഗ് കോർപ്പറേഷൻ ഡയറക്ടർ, മലബാർ ജില്ലാ സഹകരണബാങ്ക് ബോർഡ് അംഗം, മുസ്ലീം ലീഗിന്റെ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം(മുസ്ലീം ലീഗിൽ ചേരുന്നതിനു മുൻപ്) എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.മുൻ എം.എൽ.എ മാരായ എം.പി.എം അബ്ദുള്ള കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ ജ്യേഷ്ഠ സഹോദരനാണ് . പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ 1968 ഒക്ടോബർ 24നു അന്തരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/m025.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-02. Retrieved 2011-08-23.
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ
- ഓഗസ്റ്റ് 23-ന് ജനിച്ചവർ
- 1921-ൽ ജനിച്ചവർ
- 1968-ൽ മരിച്ചവർ
- ഒക്ടോബർ 24-ന് മരിച്ചവർ
- നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ
- കേരളത്തിലെ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ മത്സ്യബന്ധനവകുപ്പ് മന്ത്രിമാർ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ