Jump to content

ഇസ്ഹാഖ് കുരിക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ മഞ്ചേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് 22 വർഷത്തോളം മുസ്ലിം ലീഗ് എംഎൽഎ ആയ വ്യക്തിയാണ് ഇസ്ഹാഖ് കുരിക്കൾ(ജനനം : 18 ജൂൺ 1950). ഏഴ്,എട്ട്,ഒൻപത്, പത്ത് കേരള നിയമ സഭകളിൽ അംഗമായിരുന്നു.[1] മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനാണ്.

ജീവിതരേഖ

[തിരുത്തുക]

മഞ്ചേരിക്കടുത്തുള്ള എലമ്പ്രയിൽ മൊയ്തീൻകുട്ടി കുരിക്കളുടെയും അയിഷക്കുട്ടിയുടെയും മകനാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. ദീർഘകാലം മുസ്ലീം ലീഗ് ഹൈപവർ കമ്മറ്റി അംഗമായിരുന്നു. 1984ൽ ആണ് ഇദ്ദേഹം ആദ്യമായി നിയമസഭ അംഗമായത്.1985 ൽ ലണ്ടനിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.കൂടാതെ ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസമ്പത്ത് രാജ്ഞിയുടെ പ്രത്യേക അതിഥിയുമായിരുന്നു.1997ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുരിക്കൾ വിജയിച്ചത്. അപകടത്തെത്തുടർന്ന് സജീവരാഷ്ട്രീയത്തിൽനിന്ന് ഏറെക്കാലം വിട്ടുനിന്ന കുരിക്കൾ 2010 ൽ മഞ്ചേരി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇദ്ദേഹം 2013 ഏപ്രിൽ 24 വരെ പ്രസ്തുത പദവിയിൽ തുടരുകയും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിന്നീട് രാജിവെക്കുകയുമായിരുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m226.htm
  2. "Kurikkal steps down as Manjeri municipal chairman". thehindu. 28 ഏപ്രിൽ 2013. Retrieved 28 ഏപ്രിൽ 2013.
  3. "ഇസ്ഹാഖ് കുരിക്കൾ രാജിവെച്ചു; മഞ്ചേരി നഗരസഭാംഗത്വവും ഒഴിഞ്ഞു". മാതൃഭൂമി. 28 ഏപ്രിൽ 2013. Archived from the original on 2013-04-25. Retrieved 28 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ഇസ്ഹാഖ്_കുരിക്കൾ&oldid=3625295" എന്ന താളിൽനിന്ന് ശേഖരിച്ചത്