കെ. മൊയ്തീൻ കുട്ടി ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. മൊയ്തീൻ കുട്ടി ഹാജി
K. Moideen Kutty Haji.jpg
ഒന്നും, രണ്ടും, മൂന്നും, നാലും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1974
മുൻഗാമിഇല്ല
പിൻഗാമിപി.ടി. കുഞ്ഞൂട്ടി ഹാജി
മണ്ഡലംതിരൂർ
എട്ടാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1987 – 1991
മുൻഗാമിയു.എ. ബീരാൻ
പിൻഗാമിഇ.ടി. മുഹമ്മദ് ബഷീർ
മണ്ഡലംതിരൂർ
വ്യക്തിഗത വിവരണം
ജനനം(1918-07-01)ജൂലൈ 1, 1918
മരണംസെപ്റ്റംബർ 12, 1997(1997-09-12) (പ്രായം 79)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പങ്കാളിഅയിഷാ ഹജ്ജുമ
മക്കൾആറ് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. മൊയ്തീൻ കുട്ടി ഹാജി (1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപരീഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീൽ ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീൽ ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._മൊയ്തീൻ_കുട്ടി_ഹാജി&oldid=3455648" എന്ന താളിൽനിന്ന് ശേഖരിച്ചത്