Jump to content

കെ. കുഞ്ഞാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിക്കാടൻ കുഞ്ഞാലി
നിയമസഭാംഗം
മണ്ഡലംനിലമ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-07-08)8 ജൂലൈ 1924
Kondotty, Madras Presidency, British India
മരണം28 ജൂലൈ 1969(1969-07-28) (പ്രായം 45)
രാഷ്ട്രീയ കക്ഷിസി.പി.ഐ(എം)
പങ്കാളികെ.ടി സൈനബ
കുട്ടികൾഅഷ്‌റഫ്‌, സറീന, നിഷാദ്, ഹസീന
As of ജനുവരി 26, 2009
ഉറവിടം: [1]

ഏറനാട് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യുമായിരുന്നു സഖാവ്‌ കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കെ. കുഞ്ഞാലി (കരിക്കാടൻ കുഞ്ഞാലി). (ജനനം: 8 ,ജൂലൈ 1924 മരണം: 28, ജൂലൈ 1969)[1]

ജീവിതരേഖ

[തിരുത്തുക]

കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിശുമ്മയുടേയും ഏക മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം.[2] 1961 മെയ് 16ന് എഴുത്തുകാരൻ കെ ടി മുഹമ്മദിന്റെ സഹോദരി സൈനബയെ വിവാഹം ചെയ്തു. രണ്ടുപ്രാവശ്യം സംസ്ഥാനനിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനംചെയ്തു.

അന്ത്യം

[തിരുത്തുക]

1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്റ്റേറ്റിൽ വച്ച് കുഞ്ഞാലി കോൺഗ്രസിൻറെ വെടിയേറ്റ് മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി[2]. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു[2]. കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളെ പോലീസ് പ്രതിചേർത്തിരുന്നില്ല.

അവലംബം

[തിരുത്തുക]
  1. http://niyamasabha.org/codes/legislatorsupto2006.pdf
  2. 2.0 2.1 2.2 സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം, ഹംസ ആലുങ്ങൽ - പ്രസാധകർ: പു.ക.സ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കാളികാവ് പ്രവാസിയിൽ സഖാവ്‌ കുഞ്ഞാലിയെക്കുറിച്ച് കെ.പി. ഹൈദർ അലി Archived 2013-09-28 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=കെ._കുഞ്ഞാലി&oldid=3628893" എന്ന താളിൽനിന്ന് ശേഖരിച്ചത്