ആര്യാടൻ മുഹമ്മദ്
Aryadan Muhammed ആര്യാടൻ മുഹമ്മദ് | |
---|---|
![]() | |
കേരള നിയമസഭയിലെ വൈദ്യുതി മന്ത്രി | |
ഔദ്യോഗിക കാലം മെയ് 23, 2011 – മെയ് 20 2016 | |
മുൻഗാമി | എ.കെ. ബാലൻ |
പിൻഗാമി | എം.എം. മണി |
മണ്ഡലം | നിലമ്പൂർ, മലപ്പുറം ജില്ല |
കേരള നിയമസഭയിലെ ഗതാഗത വകുപ്പ് മന്ത്രി | |
ഔദ്യോഗിക കാലം ഏപ്രിൽ 12, 2012 – ജനുവരി 1, 2014 | |
മുൻഗാമി | വി.എസ്. ശിവകുമാർ |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
വ്യക്തിഗത വിവരണം | |
ജനനം | നിലമ്പൂർ , മലപ്പുറം ജില്ല | 15 മേയ് 1935
രാഷ്ട്രീയ പാർട്ടി | Indian National Congress |
പങ്കാളി(കൾ) | Smt. Mariyumma |
മക്കൾ | Two sons and two daughters |
വസതി | Nilambur, Kerala |
As of Nov 8, 2012 ഉറവിടം: kerala.gov.in |
കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
രാഷ്ട്രീയജീവിതം[തിരുത്തുക]
കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്.
സഖാവ് കുഞ്ഞാലി വധക്കേസ്[തിരുത്തുക]
മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന കെ. കുഞ്ഞാലിയെ[1] വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്.[2] ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധി ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].
അവലംബം[തിരുത്തുക]
- ↑ http://www.doolnews.com/on-comrade-kunjali-679.html
- ↑ The hindu sep:23-2005
- 1935-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മേയ് 15-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭയിലെ മന്ത്രിമാർ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- ഒൻപതാം കേരള നിയമസഭയിലെ മന്ത്രിമാർ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ടൂറിസംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ വൈദ്യുതിവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ