Jump to content

കൊണ്ടോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kondotty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊണ്ടോട്ടി

Kondotty

Airport City of Malabar
കൊണ്ടുവെട്ടി
Pazhayangadi Mosque in Old Kondotty Street
Pazhayangadi Mosque in Old Kondotty Street
കൊണ്ടോട്ടി is located in Kerala
കൊണ്ടോട്ടി
കൊണ്ടോട്ടി
കൊണ്ടോട്ടി is located in India
കൊണ്ടോട്ടി
കൊണ്ടോട്ടി
Coordinates: 11°08′44″N 75°57′51″E / 11.14556°N 75.96417°E / 11.14556; 75.96417
Country India
StateKerala
DistrictMalappuram District
ഭരണസമ്പ്രദായം
 • ഭരണസമിതിKondotty Municipality
 • ChairpersonC T Fathimath Suhrabi
 • Vice ChairpersonSanoop
വിസ്തീർണ്ണം
 • ആകെ122.99 ച.കി.മീ.(47.49 ച മൈ)
ജനസംഖ്യ
 (1991)
 • ആകെ1,52,839
Languages
 • Official languagesMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673638
Telephone code0483
വാഹന റെജിസ്ട്രേഷൻKL 84

കേരളത്തിലെ മലപ്പുറം ജില്ല യിലെ ഒരു നഗരവും (Municipality) താലൂക്കും എയ്റോട്രോപോളിസും ആണ് കൊണ്ടോട്ടി' അഥവാ കൊണ്ട് വെട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി ഇൻഡോ പേർഷ്യൻ ശില്പചാരുതയിൽ നിർമ്മിച്ച കൊണ്ടോട്ടി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഖുബ' കരിപ്പൂർ വിമാനത്താവളം എന്നിവ, മിനി ഊട്ടി, ചെരുപ്പടിമല, എന്നി വിനോദസഞ്ചാര കേന്ദ്രവും കൊണ്ടോട്ടിയിലാണ് [1]

കരിപ്പൂർ വിമാനത്താവളം ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്. കോഴിക്കോട് - മലപ്പുറം - പാലക്കാട് NH 966 കൊണ്ടോട്ടി വഴിയാണ് കടന്നു പോകുന്നത്. കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ കൊണ്ടോട്ടി നേർച്ച വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു. [2]

അടിസ്ഥാന സൗകര്യങ്ങൾ

[തിരുത്തുക]

ഈ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവിസുകളുണ്ട്.

സമീപ നഗരങ്ങളായ കോഴിക്കോട്, പാലക്കാട്, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവടങ്ങളിലേക്കും എറണാകുളം, കോയമ്പത്തൂർ, സേലം, ഊട്ടി, ബാംഗ്ളൂർ എന്നി ദൂരസ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്. അടുത്തുള്ള റയിൽവേ സ്റ്റേഷൻ കൊണ്ടോട്ടിയിൽ നിന്നും 17Km അകലെയുള്ള ഫറോക്കിലാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "മിനി ഊട്ടി", വിക്കിപീഡിയ, 18 ഏപ്രിൽ 2020, retrieved 24 ജൂൺ 2024
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 14 സെപ്റ്റംബർ 2011. Retrieved 5 ഓഗസ്റ്റ് 2011.
"https://ml.wikipedia.org/w/index.php?title=കൊണ്ടോട്ടി&oldid=4094910" എന്ന താളിൽനിന്ന് ശേഖരിച്ചത്