ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. സുകുമാരൻ
ഡോ. പി.കെ. സുകുമാരൻ
ജനനം1916
കൊല്ലം
മരണംകൊല്ലം
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽനിയമസഭാംഗം

മൂന്നാം കേരള നിയമ സഭയിലെ അംഗമായിരുന്നു ഡോ. പി.കെ. സുകുമാരൻ(1916 - 2000).[1]ആദ്യകാല കമ്മ്യൂണിസ്റ്റു നേതാവും പ്രമുഖ വാഗ്മിയുമായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.[2]

ജീവിതരേഖ

[തിരുത്തുക]

ഡോ. പി.കെ. സുകുമാരൻ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനാകുകയും 1948-ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ അംഗമാവുകയും ചെയ്തു. ഹോമിയോ ഡോക്ടറായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്താനുമായി ഡോക്ടറെന്ന നിലയിലുള്ള തന്റെ ഔദ്യോഗികവൃത്തി അവസാനിപ്പിച്ച്, മദ്ധ്യ തിരുവിതാംകൂർ മേഖലയിൽ കമ്മ്യൂണിസിറ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അദ്ദേഹം വഹിച്ചത്. 1954-തൃക്കടവൂർ ദ്വയാംഗ മണ്ഡല ത്തിൽ നിന്ന് വിജയിച്ചു അദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് മാർക്സിസ്റ്റ് കമ്മ്യൂ ണിസ്റ്റ് പാർട്ടിയുടെ ഭാഗമായി പ്രവർത്തിച്ചു. 1967-ൽ നടന്ന തെരഞ്ഞെടുപ്പിൽ കുണ്ടറ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി അദ്ദേഹം കേരള നിയമ സഭയിലെത്തി.

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m666.htm
  2. "proceedings of the 10th Kerala legislative assembly (Page 113)" (PDF). www.niyamasabha.org. www.niyamasabha.org. Retrieved 11 may 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=പി.കെ._സുകുമാരൻ&oldid=4522898" എന്ന താളിൽനിന്ന് ശേഖരിച്ചത്