മറ്റപ്പള്ളി മജീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറ്റപ്പള്ളി മജീദ്
Mattapalli Majeed.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമികെ. സോമശേഖരൻ നായർ
മണ്ഡലംആര്യനാട്
വ്യക്തിഗത വിവരണം
ജനനം(1926-02-15)ഫെബ്രുവരി 15, 1926
മരണംഓഗസ്റ്റ് 19, 1985(1985-08-19) (പ്രായം 59)
രാഷ്ട്രീയ പാർട്ടിഎസ്.എസ്.പി.
മക്കൾ3 മകൻ, 1 മകൾ
അമ്മഫാത്തിമാ ബീവി
അച്ഛൻമീരാ സാഹിബ്
As of ജനുവരി 15, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മറ്റപ്പള്ളി മജീദ് (ജീവിതകാലം: 15 ഫെബ്രുവരി 1926 - 19 ഓഗസ്റ്റ് 1985)[1]. ആര്യനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. മീരാ സാഹിബ്, ഫാത്തിമാബീവി ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15ന് ജനിച്ചു. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കനളും ഒരു മകളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1946-50 കാലഘട്ടത്തിൽ വിദ്യാർത്ഥികോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്[2]. രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ കിളിമാനൂർ ഹൈസ്കൂളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ആദ്യം ഇന്ത്യൻ നാഷണാൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം 1950-51 കാലഘട്ടത്തിൽ തിരുവനന്തപുരം എം.ജി. കോളേജിന്റെ യൂണിയൻ സെക്രട്ടറിയായിരുന്നു. പിന്നീട് പി.എസ്.പിയിൽ ചേർന്ന അദ്ദേഹം 1960-63 കാലഘട്ടത്തിൽ പാർട്ടിയുടെ കൊല്ലം ജില്ലാക്കമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് എസ്.എസ്.പിയിൽ സജീവമായ അദ്ദേഹം കിസാൻ പഞ്ചായത്തിന്റെ ജില്ലാ പ്രസിഡന്റ്, പെരിങ്ങമല ഇൿബാൽ കോളേജ് ട്രസ്റ്റിന്റെ സെക്രട്ടറി, നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി, ബിസിനസ് ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] ആര്യനാട് നിയമസഭാമണ്ഡലം മറ്റപ്പള്ളി മജീദ് എസ്.എസ്.പി. 18,350 3,601 വി. ശങ്കരൻ കോൺഗ്രസ് 14,749

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-15.
  2. 2.0 2.1 http://klaproceedings.niyamasabha.org/pdf/KLA-007-00065-00015.pdf
  3. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=മറ്റപ്പള്ളി_മജീദ്&oldid=3514284" എന്ന താളിൽനിന്ന് ശേഖരിച്ചത്