സി. ഗോവിന്ദപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. ഗോവിന്ദപ്പണിക്കർ
C. Govinda Panicker.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മാർച്ച് 3 1967 – മാർച്ച് 22 1977
പിൻഗാമികെ. സുകുമാരനുണ്ണി
മണ്ഡലംശ്രീകൃഷ്ണപുരം
വ്യക്തിഗത വിവരണം
ജനനം1928
മരണംമേയ് 9, 2004(2004-05-09) (പ്രായം 75–76)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.എം.
മക്കൾ1 മകൾ
As of ഡിസംബർ 28, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.ജി. പണിക്കർ എന്ന സി. ഗോവിന്ദപ്പണിക്കർ (ജീവിതകാലം: 1928 - 09 മേയ് 2004)[1]. ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1928-ൽ ജനിച്ചു, കെ.പി. പാറുക്കുട്ടി പിഷാരസ്യാർ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച സി. ഗോവിന്ദപ്പണിക്കർ 1949ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. 1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ഉറച്ച് നിൽക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടതിനു ശേഷം 1965-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. നാരായണാക്കുറുപ്പിനെ പരാജയപ്പെടുത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച് മൂന്നും നാലും നിയമസഭകളിൽ അംഗമായി[2]. 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. സുകുമാരനുണ്ണിയോട് പരാജയപ്പെട്ടു. കാർഷിക മേഖല തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത അദ്ദേഹം കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രദ്ധിച്ചിരുന്നു[3]. സി.പി.എം. പാലക്കാട് ജില്ലാക്കമ്മറ്റിയംഗം, വെള്ളിനേഴി പഞ്ചായത്തംഗം, കർഷക സംഘം പാലക്കട് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1986-ൽ സി.എം.പി. രൂപീകരിച്ചപ്പോൾ സി.പി.എം. വിട്ട് അദ്ദേഹം സി.എം.പി.യിൽ ചേർന്നു. തന്റെ അവസാന നാളുകളിൽ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന അദ്ദേഹം പ്രായാധിക്യവും അതിനോടനുബന്ധിച്ച അസുഖങ്ങളും കാരണം 2004 മേയ് മാസം ഒൻപതാം തീയതി പാലക്കാട് വച്ച് അന്തരിച്ചു[4].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[5] ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം കെ. സുകുമാരനുണ്ണി കോൺഗ്രസ് 32,071 3,935 സി. ഗോവിന്ദപ്പണിക്കർ സി.പി.ഐ.എം. 28,136
2 1970[6] ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം സി. ഗോവിന്ദപ്പണിക്കർ സി.പി.ഐ.എം. 21,647 2,533 കെ. സുകുമാരനുണ്ണി കോൺഗ്രസ് 19,114
3 1967[7] ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം സി. ഗോവിന്ദപ്പണിക്കർ സി.പി.ഐ.എം. 18,762 9,252 കെ.ആർ. നായർ കോൺഗ്രസ് 9,510
4 1965[8] ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം സി. ഗോവിന്ദപ്പണിക്കർ സി.പി.ഐ.എം. 16,571 6,908 എം. നാരായണക്കുറുപ്പ് കോൺഗ്രസ് 9,663

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-12-28.
  2. "സി.ജി. പണിക്കർ വിടപറഞ്ഞിട്ട് 16 വർഷം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-28.
  3. http://klaproceedings.niyamasabha.org/pdf/KLA-011-00121-00023.pdf
  4. May 10, PTI /; 2004; Ist, 20:37. "Former MLA Panicker passes away | Thiruvananthapuram News - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-28.CS1 maint: numeric names: authors list (link)
  5. "Kerala Assembly Election Results in 1977". ശേഖരിച്ചത് 2020-12-28.
  6. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2020-12-15.
  7. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
  8. "Kerala Assembly Election Results in 1965". ശേഖരിച്ചത് 2020-12-14.
"https://ml.wikipedia.org/w/index.php?title=സി._ഗോവിന്ദപ്പണിക്കർ&oldid=3508490" എന്ന താളിൽനിന്ന് ശേഖരിച്ചത്