പി. രാമലിംഗം
പി. രാമലിംഗം അയ്യർ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
പിൻഗാമി | തെങ്ങമം ബാലകൃഷ്ണൻ |
മണ്ഡലം | അടൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പരശുരാമ രാമലിംഗം അയ്യർ ഫെബ്രുവരി , 1916 |
മരണം | ജൂലൈ 27, 2006 | (പ്രായം 90)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
കുട്ടികൾ | മൂന്ന് മകൻ, രണ്ട് മകൾ |
മാതാപിതാക്കൾ |
|
As of ജനുവരി 24, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു പി. രാമലിംഗം (ജീവിതകാലം: ഫെബ്രുവരി 1916 - 27 ജൂലൈ 2006).[1] അടൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. ഏഴംകുളം തൊടുവക്കാട് കാവാടി കിഴക്കേ മഠത്തിൽ പരശുരാമ അയ്യരുടെയും അനന്തലക്ഷ്മി അമ്മാളിന്റേയും മകനായി 1916 ഫെബ്രുവരിയിൽ ജനിച്ചു, കാശിഭായ് ഭാര്യ ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ 1939-ൽ ചേർന്ന രാമലിംഗം 1941ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. എ.ഐ.ടി.യു.സി. സംസ്ഥാന കൗൺസിലംഗം, സി.പി.ഐ. സംസ്ഥാന കൗൺശിലംഗം, പ്ലാന്റേഷൻ കോർപ്പറേഷൻ ബോർഡ് അംഗം, കെൻകോസ് ചെയർമാൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുന്നത്തൂർ തോട്ടം തൊഴിലാളി യൂണിയൻ സ്ഥാപക പ്രസിഡന്റ്[2], സെൻട്രൽ വേജ്ജ് ബോർഡ് ഫോർ റബ്ബർ ഇൻഡസ്ട്രി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2006 ജൂലൈ 27ന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[3] | അടൂർ നിയമസഭാമണ്ഡലം | പി. രാമലിംഗം | സി.പി.ഐ. | 25,804 | 12,834 | പി. രാഘവൻ | സ്വതന്ത്രൻ | 12,970 |
2 | 1965[4] | അടൂർ നിയമസഭാമണ്ഡലം | കെ.കെ. ഗോപാലൻ നായർ | കേരള കോൺഗ്രസ് | 17651 | 2,364 | പി. രാമലിംഗം | സി.പി.ഐ. | 15,287 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2021-01-24.
- ↑ http://klaproceedings.niyamasabha.org/pdf/KLA-012-00130-00020.pdf
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2021-01-24.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)