സി. മുഹമ്മദ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ കേരള നിയമസഭാംഗവുമാണ് ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922 - 2000). ഒരു ഡോക്ടറായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[1] 1962 ഏപ്രിൽ 29-ന് താനൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ചുകൊണ്ട് രണ്ടാമതും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.[1] മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Dr. C. M. Kutty". കേരള നിയമസഭ ഔദ്യോഗിക വെബ്സൈറ്റ്. മൂലതാളിൽ നിന്നും 2018-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-15.
"https://ml.wikipedia.org/w/index.php?title=സി._മുഹമ്മദ്_കുട്ടി&oldid=3487008" എന്ന താളിൽനിന്ന് ശേഖരിച്ചത്