ജൂലൈ 5
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 5 വർഷത്തിലെ 186 (അധിവർഷത്തിൽ 187)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1687 - ചലനനിയമങ്ങളും ഗുരുത്വാകർഷണസിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺ പുറത്തിറക്കി.
- 1811 - വെനെസ്വെല സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1830 - ഫ്രാൻസ് അൾജീരിയയിൽ അധിനിവേശം നടത്തി.
- 1884 - ജർമ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
- 1951 - വില്യം ഷോക്ലി ജങ്ഷൻ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചു.
- 1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാർത്താപ്രക്ഷേപണം നടത്തി.
- 1954 - ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു.
- 1962 - അൾജീരിയ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
- 1975 - കേപ്പ് വെർദെ പോർച്ചുഗലിൽ നിന്ന് സ്വാത്രന്ത്ര്യം നേടി.
- 1977 - പട്ടാള അട്ടിമറിയെത്തുടർന്ന് പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുൾഫികർ അലി ബുട്ടോ സ്ഥാനഭ്രഷ്ടനായി.
- 1998 - ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശപര്യവേഷകരാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനും ഇടം നേടി.
- 2004 - ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ജന്മദിനങ്ങൾ
[തിരുത്തുക]- 1918 - മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ