ജൂൺ 29
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 29 വർഷത്തിലെ 180(അധിവർഷത്തിൽ 181)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 512 - അയർലാൻ്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.
- 1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.
- 1659 - ട്രബെസ്കോയ് രാജകുമാരൻ്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.
- 1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.
- 1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.
- 2007 - ലണ്ടൻ നഗരത്തിൽ ഇരട്ട ബോബ് സ്ഫോടനങ്ങൾ.
- 2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.