ജനുവരി 6
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 6 വർഷത്തിലെ 6-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 359 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 360).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1791 – കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.
- 1838 – സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
- 1912 - ന്യൂ മെക്സിക്കോ 47 ാം യുഎസ് സംസ്ഥാനമായി അംഗീകരിച്ചു.
- 1950 – ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.
- 1989 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിൽ ഗൂഢാലോചനയ്ക്കായി സത്വന്ത് സിംഗും കഹർ സിങ്ങിനും വധശിക്ഷ വിധിച്ചു. രണ്ടുപേർ അതേ ദിവസം തന്നെ വധിക്കപ്പെടുന്നു.
- 2001 - 2000-ത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ജോർജ്ജ് ഡബ്ല്യു. ബുഷ് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.
- 2005 - സൗത്ത് കരോലിനയിലെ ഗ്രാനൈറ്റ് വില്ലയിൽ ട്രെയിൻ കൂട്ടിയിടിച്ച് 60 ടൺ ക്ലോറിൻ വാതകം ചോർന്നു.
- 2017 - അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ഡൊണാൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകുന്നു.
ജനനം
[തിരുത്തുക]- 1887 – എം.സി. ജോസഫ്, യുക്തിവാദി, ചിന്തകൻ
- 1959 – കപിൽ ദേവ്, ഇന്ത്യൻ ക്രിക്കറ്റ് താരം
- 1966 – എ.ആർ. റഹ്മാൻ, സംഗീതസംവിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ
മരണം
[തിരുത്തുക]- 1847 – ത്യാഗരാജ സ്വാമികൾ, കർണ്ണാടക സംഗീതാചാര്യൻ
- 1852 – ലൂയി ബ്രെയിലി, ബ്രെയ്ലി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്
- 1987 – എൻ.എൻ. കക്കാട്, മലയാള കവി
- 2007 – മയിലമ്മ, പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമര നായിക