മാർച്ച് 31
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 31 വർഷത്തിലെ 90 (അധിവർഷത്തിൽ 91)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1866 - സ്പാനിഷ് നാവികർ, ചിലിയിലെ വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു.
- 1889 - ഫ്രാൻസിലെ ഈഫൽ ഗോപുരം ഉദ്ഘാടനം ചെയ്തു.
- 1917 - വെസ്റ്റ് ഇൻഡീസിലെ വെർജിൻ ദ്വീപ്, ഡെന്മാർക്കിൽ നിന്നും അമേരിക്ക 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.
- 1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകർന്നു. 2000 പേരോളം കൊല്ലപ്പെട്ടു.
- 1946 - ഗ്രീസിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
- 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
- 1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാകാശവാഹനമായ ലൂണാ 10 സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.
- 1979 - മാൾട്ടാദ്വീപിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം.
- 1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെൻസിസ്-ന്റെ തലയോട് കണ്ടെത്തിയതായി നാച്വർ മാസിക റിപ്പോർട്ട് ചെയ്തു.
- 1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ നിർമ്മിതിക്ക് വഴിതെളിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1596 - ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകൻ റെനെ ദെക്കാർത്തെ
ചരമങ്ങൾ
[തിരുത്തുക]- 2008 - മലയാളകവി കടമ്മനിട്ട രാമകൃഷ്ണൻ