ഒക്ടോബർ 13
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 13 വർഷത്തിലെ 286 (അധിവർഷത്തിൽ 287)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1492 - ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി
- 1773 - ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.
- 1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.
- 1792 - വാഷിങ്ങ്‌ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു.
- 1923 - ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം.
- 1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.
ജനനം
[തിരുത്തുക]- 1911 - ബോളിവുഡ് നടൻ അശോക് കുമാറിന്റെ ജന്മദിനം.
- 1925 - ലെനി ബ്രൂസ് - (ഹാസ്യനടൻ)
- 1925 - മാർഗരറ്റ് താച്ചർ - (യു.കെ.പ്രധാനമന്ത്രി)
- 1941 - പോൾ സിമൺ (ഗാനരചയിതാവ്)
- 1948 - നുസ്രത് ഫത്തേ അലിഖാന്റെ ജന്മദിനം.
- 1962 - കെല്ലി പ്രെസ്റ്റൺ (നടി)
- 1969 - നാൻസി കെറിഗൻ (ഐസ് സ്കേറ്റർ)
- 1982 - ഇയാൻ തോർപ്പ് (നീന്തൽക്കാരൻ)
മരണം
[തിരുത്തുക]- 1815 - ജോചിം മുറാത്ത് (നേപ്പിൾസ് രാജാവ്)
- 1911 - സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സ്വാമിനി നിവേദിത
- 1987 - കിഷോർ കുമാറിന്റെ ചരമദിനം.
- 1998 - ഗുൺപി യോക്കോയ് - (ഗയിം ബോയ് സ്രഷ്ടാവ്)[അവലംബം ആവശ്യമാണ്]
- 2003 - ബെർട്രാം ബ്ലോക്ൿഹൌസ് - (ഫിസിസിസ്റ്റ്)
- 2006 - തിരുവമ്പാടി എം.എൽ.എ. മത്തായി ചാക്കോ അന്തരിച്ചു.
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- പ്രകൃതിക്ഷോഭം കുറയ്ക്കാനുള്ള ഐക്യ രാഷ്ട്ര ദിനം
- സംസ്ഥാന കായിക ദിനം (കേരളം)