ഓഗസ്റ്റ് 7
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 7 വർഷത്തിലെ 219-ാം (അധിവർഷത്തിൽ 220-ാം) ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1789 - അമേരിക്കയിൽ യുദ്ധവകുപ്പ് രൂപവത്കരിച്ചു.
- 1960 - ഐവറി കോസ്റ്റ് സ്വതന്ത്രരാജ്യമായി.
- 1998 - ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾക്കു നേരെ ബോംബാക്രമണം. സംഭവത്തിൽ 224 പേർ മരിക്കുകയും, 4500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1876 - ലോകപ്രശസ്ത ഡച്ച് ചാരയും നർത്തകിയുമായ മാതാഹരി
- 1925 - പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1834 - പഞ്ച് കാർഡിന്റെ ഉപജ്ഞാതാവായ ജോസഫ് മേരി ജാക്വാർഡ്
- 1941 - ഇന്ത്യൻ സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ് ടാഗോർ
- 1942 - മഹാകവി കുട്ടമത്ത്
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം. നെയ്ത്തുകാരുടെയും കൈത്തറി ഉൽപന്നങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുവാനായി 2015 മുതൽ എല്ലാ വർഷവും ആചരിക്കുന്നു.