ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ മാസമാണ്‌ ഡിസംബർ. ഈ മാസത്തിൽ 31 ദിവസങ്ങളാണ്‌ ഉള്ളത്.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ഡിസംബർ 1[തിരുത്തുക]


ഡിസംബർ 2[തിരുത്തുക]

ഡിസംബർ 3[തിരുത്തുക]


ഡിസംബർ 4[തിരുത്തുക]

 • 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സർ‌വർ പുറത്തിറങ്ങി
 • 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
 • 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്‌ 13-ാ‍ം നിയമസഭയിൽ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എൽ എയുടെ നിര്യാണത്തെ തുടർന്ന്‌ ഇതേദിവസം ഉപതിരഞ്ഞെടുപ്പ്‌ നടന്നു


ഡിസംബർ 5[തിരുത്തുക]

 • 1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
 • 1932 - ആൽബർട്ട് ഐൻസ്റ്റൈന്‌ അമേരിക്കൻ വിസ ലഭിച്ചു


ഡിസംബർ 6[തിരുത്തുക]

 • 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
 • 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
 • 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
 • 1992 - ബി.ജെ.പി., വി.എച്ച്‌.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ്‌ തകർത്തു.


ഡിസംബർ 7[തിരുത്തുക]

ഡിസംബർ 8[തിരുത്തുക]


ഡിസംബർ 9[തിരുത്തുക]


ഡിസംബർ 10[തിരുത്തുക]

ഡിസംബർ 11[തിരുത്തുക]

 • 1816 - ഇൻഡ്യാന പത്തൊൻപതാമത്‌ യു. എസ്‌. സംസ്ഥാനമായി ചേർന്നു.
 • 1946 - യുനിസെഫ്‌ സ്ഥാപിതമായി.
 • 1964 - യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു
 • 1972 – ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
 • 1997 - ഐക്യരാഷ്ട്രസഭാ സമിതി ക്യോട്ടോ പ്രൊട്ടോക്കോൾ അംഗീകരിച്ചു.

ഡിസംബർ 12[തിരുത്തുക]


ഡിസംബർ 13[തിരുത്തുക]


ഡിസംബർ 14[തിരുത്തുക]


ഡിസംബർ 15[തിരുത്തുക]

ഡിസംബർ 16[തിരുത്തുക]

 • 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടർന്നു.
 • 1773 - അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റൺ തുറമുഖത്തു കടലിലെറിഞ്ഞു.
 • 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽ വച്ച് കൊല്ലപ്പെട്ടു.
 • 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ചു.

ഡിസംബർ 17[തിരുത്തുക]

 • 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
 • 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
 • 1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം
 • 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
 • 1980 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
 • 1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
 • 2012 -നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി

ഡിസംബർ 18[തിരുത്തുക]

 • 1271 - കുബ്ലാ ഖാന്‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
 • 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
 • 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
 • 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
 • 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി


ഡിസംബർ 19[തിരുത്തുക]


ഡിസംബർ 20[തിരുത്തുക]

 • 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
 • 1935 - കൊളംബിയ ക്ക് 50 കിലോമീറ്റർ അകലെ മലനിരകളിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്നു 159 പേർ കൊല്ലപ്പെട്ടു.
 • 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
 • 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
 • 1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
 • 1999 - മക്കാവു ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി

ഡിസംബർ 21[തിരുത്തുക]

 • 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
 • 1971 - ഉ താന്റിന്റെ പിൻ‌ഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ
 • 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
 • 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി

ഡിസംബർ 22[തിരുത്തുക]

ഡിസംബർ 23[തിരുത്തുക]

 • 1921 - രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർ‌വ്വകലാശാല ഉദ്ഘാടനം ചെയ്തു.
 • 1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
 • 1947 - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
 • 1954 - ഡോക്ടർ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
 • 2007 - മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർ‌വ്വ സംഗമം.


ഡിസംബർ 24[തിരുത്തുക]

 • 1800 - നെപ്പോളിയനെതിരെ വധശ്രമം
 • 1923 - അൽബേനിയ റിപ്പബ്ലിക്കായി
 • 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി
 • 1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.
 • 1999 – 190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ലേക്ക് യാത്ര തിരിച്ച എയർലൈൻസ്‌ വിമാനം റാഞ്ചി കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.
 • 2002 - ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.

ഡിസംബർ 25[തിരുത്തുക]


ഡിസംബർ 26[തിരുത്തുക]

 • 1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
 • 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
 • 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
 • 1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
 • 2004 - ഇന്തോനേഷ്യ യിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമി ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.


ഡിസംബർ 27[തിരുത്തുക]

 • 1831 - ചാൾസ് ഡാർവിൻ എച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
 • 1945 - ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് ലോകബാങ്ക് സ്ഥാപിച്ചു.
 • 1978 - സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
 • 2007 - മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
 • 1911 - ഇന്ത്യയുടെ ദേശീയഗാനം . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കല്കട്ടാ സമ്മേളനത്തിൽ ആദ്യമായി ആലപിക്കപ്പെട്ടു.

ഡിസംബർ 28[തിരുത്തുക]


ഡിസംബർ 29[തിരുത്തുക]


ഡിസംബർ 30[തിരുത്തുക]

 • 1880 - ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
 • 1906 - ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി
 • 1922 - യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
 • 1924 - എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
 • 1943 - സുഭാഷ് ചന്ദ്ര ബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി
 • 1996 - ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു
 • 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.


ഡിസംബർ 31[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിസംബർ&oldid=1697272" എന്ന താളിൽനിന്നു ശേഖരിച്ചത്