പാബ്ലോ പിക്കാസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാബ്ലോ പിക്കാസോ
Pablo picasso 1.jpg
പാബ്ലോ പിക്കാസോ 1962 ൽ.
ജനനപ്പേര് Pablo Diego José Francisco de Paula Juan Nepomuceno María de los Remedios Cipriano de la Santísima Trinidad Ruiz y Picasso[1]
ജനനം 1881 ഒക്ടോബർ 25(1881-10-25)
Málaga, Spain
മരണം 1973 ഏപ്രിൽ 8(1973-04-08) (പ്രായം 91)
Mougins, France
പൗരത്വം Spanish
രംഗം Painting, Drawing, Sculpture, Printmaking, Ceramics
പരിശീലനം Jose Ruíz (father), Academy of Arts, Madrid
പ്രസ്ഥാനം Cubism
Signatur Pablo Picasso

സ്പാനിഷ് രാജ്യക്കാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973). 20-ആം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായി അദ്ദേഹത്തെ കരുതുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു. ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ. ഒരു കലാ‍കാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ - എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

നന്നേ ചെറുപ്പത്തിലേ തന്നെ പിക്കാസോ ചിത്രങ്ങൾ വരച്ചിരുന്നു. അദ്ദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ പെൻസിൽ എന്ന് അർത്ഥം വരുന്ന ലാപിസ് എന്ന സ്പാനിഷ് വാക്കായിരുന്നു[2][3].[അവലംബം ആവശ്യമാണ്]പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90 വയസ്സായിരുന്നു പിക്കാസോയുടെ പ്രായം. ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ. പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി നാലു കുട്ടികൾ ഉണ്ടായിരുന്നു. ചിത്രകാരി കൂടിയായിരുന്ന ഫ്രാൻസ്വാസ് ഗിലൊ എന്ന സ്ത്രീ ലൈഫ് വിത്ത് പിക്കാസോ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്[4].

ഗൂർണ്ണിക്ക[തിരുത്തുക]

പിക്കാസോവിന്റെ ഏറ്റവും പ്രശസ്ത പെയിന്റിംഗാണ്‌ ഗൂർണ്ണിക്ക. യുദ്ധത്തിൽ ബോംബാക്രമണത്തിനു വിധേയരായ സാധാരണക്കാരുടെ ദുരന്തമാണ്‌ പ്രമേയം.സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഗൂർണ്ണിക്ക നഗരം ബോംബാക്രമണത്തിനു വിധേയമായതായിരുന്നു പ്രചോദനം.1937ലെ പാരീസ് ഇന്റർനാഷണൽ എക്സ്പ്പോയിൽ പ്രദർശിപ്പിക്കുവാനാണ്‌ ഈ ചിത്രം വരച്ചത്.മാഡ്രിഡിലെ സോഫിയമ്യൂസിയത്തിലാണ്‌ ഇതുള്ളത്347*776 സെന്റീമീറ്ററാണ്‌ വലിപ്പം.[5]

അമേരിക്കയിലെ ഷിക്കാഗോയിൽ ഉള്ള പിക്കാസോയുടെ ശില്പം

അവലംബം[തിരുത്തുക]

  1. On-line Picasso Project
  2. പിക്കാസോ ആദ്യമായി ഉച്ചരിച്ചു എന്നു പറയപ്പെടുന്ന വാക്ക് പാബ്ലോപിക്കാസോ.ഓർഗ് - പിക്കാസോസ് ഫസ്റ്റ് വേഡ് എന്ന ഭാഗം
  3. പാബ്ലോ, പിക്കാസ്സോ; സൂസീ ഹോഡ്ജ്. പാബ്ലോ പിക്കാസ്സോ. p. 8. 
  4. "വായന" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 742. 2012 മെയ് 14. ശേഖരിച്ചത് 2013 മെയ് 07. 
  5. മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബർ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഉപന്യാസങ്ങൾ[തിരുത്തുക]

മ്യൂസിയങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാബ്ലോ_പിക്കാസോ&oldid=1765769" എന്ന താളിൽനിന്നു ശേഖരിച്ചത്