Jump to content

ഇസഡോറ ഡങ്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isadora Duncan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസഡോറ ഡങ്കൻ
ജനനം
Angela Isadora Duncan

(1877-05-27)മേയ് 27, 1877, San Francisco, California, U.S.A
മരണംസെപ്റ്റംബർ 14, 1927(1927-09-14) (പ്രായം 50)
ദേശീയതAmerican, Russian
അറിയപ്പെടുന്നത്Dance & choreography
പ്രസ്ഥാനംModern/Contemporary dance

ലോകപ്രശസ്തയായ അമേരിക്കൻ നർത്തകിയായിരുന്നു ഇസഡോറ ഡങ്കൻ. ആധുനിക നൃത്തത്തിന് തുടക്കം കുറിച്ച ഇസഡോറ ഒരു സ്ത്രീസമത്വവാദിയുമായിരുന്നു. 1877 മേയ് 26-ന് സാൻഫ്രാൻസിസ്കോയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ നൃത്ത പരിശീലനം നേടിയ ഇവർ ബാലെ നൃത്തത്തിന്റെ നിയമങ്ങൾ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്തു. ചിക്കാഗോയിലും ന്യൂയോർക്കിലും നൃത്തപരിപാടികൾ അവതരിപ്പിച്ച ഇസഡോറ 1897-ൽ അഗസ്റ്റിൻ ദാലിയുടെ തിയെറ്റർ കമ്പനിക്കുവേണ്ടി ബ്രിട്ടനിൽ പര്യടനം നടത്തി.

നൃത്തപര്യടനം

[തിരുത്തുക]

1899-ൽ വീണ്ടും ബ്രിട്ടനിലെത്തിയ ഇസഡോറ ക്ലാസിക്കൽ സംഗീതജ്ഞരുടെ കൺസർട്ടുകൾക്കു വേണ്ടി നൃത്തം അവതരിപ്പിച്ച് കലാപ്രേമികളുടെ പ്രശംസനേടി. 1903-ൽ ഗ്രീസിലും 1904-ൽ റഷ്യയിലും പര്യടനം നടത്തിയ ഇസഡോറ ബാലെ നൃത്തത്തിന്റെ പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ചു.

വിവാദ നായിക

[തിരുത്തുക]

നൃത്ത രംഗത്ത് വെല്ലുവിളി ഉയർത്തിയ ഇസഡോറയുടെ സ്വകാര്യ ജീവിതവും സംഭവ ബഹുലമായിരുന്നു. സ്റ്റേജ് ഡിസൈനറായ ഗോർഡൻ ക്രെയ്ഗുമായും കോടീശ്വരനായ പാരിസ് സിംഗറുമായുമുള്ള പ്രേമബന്ധങ്ങൾ അവരെ വിവാദനായികയാക്കി. ഇവരിലുണ്ടായ കുഞ്ഞുങ്ങൾ 1913-ൽ നടന്ന ഒരപകടത്തിൽ മുങ്ങി മരിക്കുകയുണ്ടായി. 1921-ൽ അന്നത്തെ സോവിയറ്റ് യൂണിയനിലെത്തിയ ഇസഡോറ കർഷകകവിയായ സെർജി എസ്പെനിനെ വിവാഹം ചെയ്തുവെങ്കിലും രണ്ടു വർഷങ്ങൾക്കു ശേഷം അവരെ ഉപേക്ഷിച്ച കവി 1925-ൽ ആത്മഹത്യ ചെയ്തു.

1927-ൽ ഫ്രാൻസിലാണ് ഇസഡോറ അവസാനത്തെ നൃത്ത പരിപാടി അവതരിപ്പിച്ചത്. അതേവർഷം സെപ്റ്റംബർ 14-നു കഴുത്തിൽ കിടന്ന സ്കാർഫ് സ്വന്തം സ്പോർട്ട്സ് കാറിന്റെ ടയറിൽ ചുറ്റി അപകടം സംഭവിക്കുകയും അവർ മരണത്തിനിരയാകുകയും ചെയ്തു. മരണശേഷം ആത്മകഥയായ മൈ ലൈഫ് പ്രസിദ്ധീകരിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡങ്കൻ, ഇസഡോറ (1877-1927) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഇസഡോറ_ഡങ്കൻ&oldid=4117100" എന്ന താളിൽനിന്ന് ശേഖരിച്ചത്