ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ludwig Mies van der Rohe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്
Personal information
പേര് ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്
പൗരത്വം ജർമൻ (1886–1944), അമേരിക്കൻ (1944–1969)
ജനന തിയ്യതി (1886-03-27)മാർച്ച് 27, 1886
ജനിച്ച സ്ഥലം Aachen, Kingdom of Prussia, German Empire
മരണ തിയ്യതി ഓഗസ്റ്റ് 19, 1969(1969-08-19) (aged 83)
അന്തരിച്ച സ്ഥലം ഷിക്കാഗോ, ഇല്ലിനോയ്, അമേരിക്ക
Work
പ്രധാന കെട്ടിടങ്ങൾ Barcelona Pavilion
Tugendhat House
Crown Hall
Farnsworth House
860–880 Lake Shore Drive
Seagram Building
New National Gallery
Toronto-Dominion Centre
Westmount Square
പുരസ്കാരങ്ങളും സമ്മാനങ്ങളും Order Pour le Mérite (1959)
Royal Gold Medal (1959)
AIA Gold Medal (1960)
Presidential Medal of Freedom (1963)

ലോകപ്രശസ്ത ജർമ്മൻ-അമേരിക്കൻ വാസ്തുശില്പിയാണ് ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് (Ludwig Mies van der Rohe). മീസ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ആധുനിക വാസ്തുവിദ്യക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഗോത്തിക്, ക്ലാസ്സികൽ തുടങ്ങിയ പഴയ വാസ്തുശൈലികൾക്കു ബദലായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തനതായ വാസ്തുശൈലിക്ക് രൂപം നൽകാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. വ്യക്തതയും, ലാളിത്യവുമായിരുന്നു ആധുനികവാസ്തുവിദ്യാ എന്ന് പ്രശസ്തമായ ഈ വാസ്തുശൈലിയുടെ പ്രധാന സവിശേഷതകൾ. ഇദ്ദേഹത്തിന്റെ നിർമ്മിതികൾ പലതും ഗ്ലാസ് സ്റ്റീൽ മുതലായ നവീന നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ളതായിരുന്നു. മിതവാദ വാസ്തുവിദ്യയുടെ(Minimalist architecture) പ്രധാന ആശയങ്ങളിലൊന്നായ കുറവ് അധികമാണ്(less is more) എന്ന വാക്യം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.