ജെയിംസ് ജോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Joyce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ജോയ്സ്
ജെയിംസ് ജോയ്സ്, ca. 1918
ജെയിംസ് ജോയ്സ്, ca. 1918
ജനനംഫെബ്രുവരി 2, 1882
റാഥ്ഗാർ, ഡബ്ലിൻ, അയർലാന്റ്
മരണംജനുവരി 13, 1941
സൂറിച്ച്, സ്വിറ്റ്സർലാന്റ്
തൊഴിൽകവിയും നോവലിസ്റ്റും
സാഹിത്യ പ്രസ്ഥാനംമോഡേണിസം

ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് (ഐറിഷ് Séamus Seoighe; ജനനം: ഫെബ്രുവരി 2 1882 – മരണം: ജനുവരി 13 1941) ഒരു ഐറിഷ് പ്രവാസി എഴുത്തുകാരനായിരുന്നു. 20-ആം നൂ‍റ്റാ‍ണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായി ജെയിംസ് ജോയ്സിനെ കരുതുന്നു. യൂളിസീസ് (1922), ഫിന്നെഗൻസ് വേക്ക് (1939) ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ (1916) എന്നീ‍ നോവലുകളും ഡബ്ലിനേഴ്സ് എന്ന ചെറുകഥാസമാഹാരവുമാണ് മുഖ്യ കൃതികൾ. ബോധധാര (stream of conciousneess) എന്ന ശൈലിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം.

കൌമാരത്തിനു ശേഷമുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും അയർലാന്റിനു പുറത്തായിരുന്നു എങ്കിലും ജോയ്സിന്റെ കഥകളിലെ ലോകം ഡബ്ലിനിൽ ശക്തമായി ഉറച്ചിരിക്കുന്നു. ഡബ്ലിനും പരിസര പ്രദേശങ്ങളും അദ്ദേഹത്തിന്റെ എല്ലാ കഥകൾക്കും പശ്ചാത്തലം ഒരുക്കുന്നു. (ഉദാഹരണത്തിന് യൂളിസീസിന്റെ പശ്ചാത്തലം ഡബ്ലിനിൽ ലിയപോൽഡ് ബ്ലൂം എന്ന വ്യക്തി നടക്കാനിറങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ-16 ഇന്നും ഡബ്ലിനിൽ ബ്ലൂംസ് ഡേ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.) ജോയ്സിന്റെറോമൻ കാത്തലിക്ക് പള്ളിയുമായുള്ള കോളിളക്കം നിറഞ്ഞ ബന്ധം ജോയ്സ് തന്റെ ആത്മകഥാപാത്രം (ആൾട്ടർ ഈഗോ) ആയ സ്റ്റീഫൻ ഡെഡാലസ് എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ കാണിക്കുന്നു. പ്രവാസ ജീവിതം വരിച്ചെങ്കിലും പിറന്ന ഇടത്തിൽ അദ്ദേഹം അതീവ തത്പരനായിരുന്നു. യൂറോപ്പിൽ അദ്ദേഹം ചെലുത്തിയ പ്രഭാവം വഴി സാർവ്വലൌകിക സ്വീകാരം ലഭിച്ചു. ജന്മനാടിലുള്ള ശ്രദ്ധ അദ്ദേഹത്തിന്റെ കൃതികൾക്ക് ദേശത്തനിമയും നല്കി[1].

കൃതികൾ[തിരുത്തുക]

Dubliners, 1914
ഡബ്ലിൻ സെന്റ് സ്റ്റീഫൻസ് തോട്ടത്തിലെ‍ ജോയ്സിന്റെ അർധകായ പ്രതിമ

അവലംബം[തിരുത്തുക]

  1. Ellman, p. 505, citing Power, From an Old Waterford House (London, n.d.), pp. 63-64


"https://ml.wikipedia.org/w/index.php?title=ജെയിംസ്_ജോയ്സ്&oldid=3417469" എന്ന താളിൽനിന്ന് ശേഖരിച്ചത്