റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
അയർലൻഡ് അയർ | |
|---|---|
| ദേശീയ ഗാനം: Amhrán na bhFiann The Soldier's Song | |
Location of റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് (dark green) – in യൂറോപ്പ് (ഇളം പച്ച & dark grey) | |
| തലസ്ഥാനം | ഡബ്ലിൻ |
| ഏറ്റവും വലിയ നഗരം | തലസ്ഥാനം |
| ഔദ്യോഗിക ഭാഷകൾ | ഐറിഷ്, ഇംഗ്ലീഷ് |
| Ethnic groups | വെള്ളക്കാർ: 94.8% (including 0.5% Irish Traveller) ഏഷ്യക്കാർ: 1.3% Black: 1.1% മറ്റുള്ളവർ: 1.1% വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%[1] |
| Demonym(s) | ഐറിഷ് |
| സർക്കാർ | റിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും |
| മൈക്കൾ ഡി. ഹിഗ്ഗിൻസ് | |
| എൻഡാ കെന്നി, TD | |
• Tánaiste | ഈമൺ ഗിൽമൊർ, TD |
| സ്വാതന്ത്ര്യം | |
| 24 ഏപ്രിൽ 1916 | |
| 21 ജനുവരി 1919 | |
| 6 ഡിസംബർ 1922 | |
| 29 ഡിസംബർ 1937 | |
| വിസ്തീർണ്ണം | |
• മൊത്തം | 70,273 കി.m2 (27,133 ച മൈ) (120ആം) |
• ജലം (%) | 2.00 |
| ജനസംഖ്യ | |
• 2008 estimate | 4,422,100[2] |
• 2006 census | 4,239,848 (121st) |
• Density | 60.3/കിമീ2 (156.2/ച മൈ) (139th) |
| ജിഡിപി (പിപിപി) | 2007 estimate |
• Total | $188.372 ശതകോടി[3] (50ആം) |
• പ്രതിശീർഷ | $43,413[3] (IMF) (7th) |
| ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $261.247 billion[3] (32ആം) |
• പ്രതിശീർഷ | $60,208[3] (IMF) (5th) |
| HDI (2006) | Error: Invalid HDI value (5th) |
| നാണയം | യൂറോ (€)¹ (EUR) |
| സമയമേഖല | UTC+0 (WET) |
• വേനൽക്കാല (DST) | UTC+1 (IST (WEST)) |
| ഡ്രൈവ് ചെയ്യുന്നത് | Left |
| ടെലിഫോൺ കോഡ് | 353 |
| ഇന്റർനെറ്റ് TLD | .ie2 |
| |
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . പൊതുവേ വലിപ്പം കൊണ്ട് ചെറിയ രാജ്യമായ അയർലണ്ട് യൂറോപ്യൻ യൂണിയനിലെ ഒരു അംഗ രാജ്യം കൂടിയാണ്. ഡബ്ലിൻ ആണ് തലസ്ഥാനം.
പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും അയർലണ്ട് അറിയപ്പെടുന്നു. സ്വതന്ത്ര ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്.
അയർലണ്ട് ജനാധിപത്യ രാജ്യമാണ്. പാർലിമെന്ററി ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നു. അയർലണ്ട് ഒരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. മതവും സ്റ്റേറ്റും തമ്മിൽ വേർതിരിച്ചിട്ടുണ്ട് എന്നിരുന്നാലും വിദ്യാഭ്യാസ മേഖല പോലെ പല സുപ്രധാന ഇടങ്ങളിലും മതം ഇടപെടുന്നുണ്ട്. അയർലണ്ട് ഒരു മതേതര രാജ്യമായി കണക്കാക്കപ്പെടുന്നില്ല. പലപ്പോഴും യൂറോപ്പിലെ ഏറ്റവും മതേതരത്വം കുറഞ്ഞ പ്രദേശമായി അയർലണ്ട് വിലയിരുത്തപ്പെടുന്നു.
ഐറിഷ് ദേശീയവാദവും സംസ്കാരവും ഇവിടെ പ്രബലമാണ്. മറ്റുള്ള പശ്ചാത്യ രാജ്യങ്ങൾ പോലെ “മൾട്ടി കൾച്ചറിസം” പോലെയുള്ള സാംസ്കാരിക വൈവിദ്ധ്യം അയർലണ്ടിൽ അത്ര കണ്ടു സ്വീകാര്യമല്ല. വംശീയത, നിറം എന്നിവയുടെ പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും ഇവിടെ കുറവല്ല. 2025-ഇൽ ഇന്ത്യക്കാരോടും മറ്റ് വിദേശികളോടുള്ള വംശീയ ആക്രമണങ്ങളുടെ പേരിൽ വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന ഒരു രാജ്യം കൂടിയാണ് അയർലണ്ട്.
മലയാളികളായ നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്. കൂടാതെ ഐടി, എഞ്ചിനീയറിംഗ്, സോഷ്യൽ വർക്ക്, മെഡിസിൻ, ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ആൻഡ് ഷെഫ് തുടങ്ങിയ മേഖലകളിലും ധാരാളം ഇന്ത്യൻ വംശജർ അയർലണ്ടിൽ ജോലി ചെയ്യുന്നതായി കാണാം. വിദേശ വിദ്യാർഥികളും അയർലണ്ടിൽ പഠനത്തിനായി എത്തുന്നു.
സവിതാ ഹാലപ്പനാവറിന്റെ മരണവും ഐറിഷ് നിയമ ഭേദഗതിയും
[തിരുത്തുക]2012-ഇൽ ഡോക്ടർ സവിതാ ഹാലപ്പനാവർ എന്ന ഡെന്റിസ്റ്റ് ആയ ഇന്ത്യൻ യുവതി അബോർഷൻ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അയർലണ്ടിലെ ഗാൽവേ ആശുപത്രിയിൽ വച്ചു മരണപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അബോർഷൻ അത്യാവശ്യമായി വരികയും എന്നാൽ ഐറിഷ് നിയമപ്രകാരം അത് നിഷേധിക്കപ്പെടുകയും അവർ മരണമടയുകയും ചെയ്തു. തുടർന്നുണ്ടായ ലോക വ്യാപകമായ പ്രതിഷേധത്തിൽ സർക്കാർ നിയമത്തിൽ മാറ്റം വരുത്തുകയുമുണ്ടായി.
അവലംബം
[തിരുത്തുക]- ↑ CSO 2006 Census - Volume 5 - Ethnic or Cultural Background (including the Irish Traveller Community)
- ↑ CSO Ireland - April 2008 Population Estimates
- ↑ 3.0 3.1 3.2 3.3 "Report for Selected Countries and Subjects".
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.