മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 40°46′46″N 73°57′47″W / 40.779447°N 73.96311°W / 40.779447; -73.96311

ദി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
സ്ഥാപിക്കപ്പെട്ടത് 1870 ഏപ്രിൽ 13[1][2][3]
സ്ഥലം 1000 ഫിഫ്ത്ത് അവന്യു, ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് 10028
Director തോമസ് പി. കാമ്പെൽ
പൊതു ഗതാഗത സൗകര്യം സബ് വെ: "4" train"5" train"6" train "6" express train to 86th Street
Bus: M1, M2, M3, M4, M79, M86
വെബ്‌സൈറ്റ്

www.metmuseum.org

മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ട്


ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന,മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ആണ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലുതും,ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശ്ശിക്കുന്നതുമായ ആർട്ട് മ്യൂസിയം. 17 തട്ടുകളായി തിരിച്ചിരിക്കുന്ന ഇവിടെ സ്ഥിരമായി ഏകദേശം രണ്ട് മില്ല്യണോളം കലാസൃഷ്ടികളും ഉൾക്കൊള്ളുന്നു. ന്യുയോർക്ക് നഗരമധ്യേ മൻഹാറ്റണിൽ സെന്റ്രൽ പാർക്കിന്റെ കിഴക്കെ ഓരത്തായി ഫിഫ്ത് അവെന്യുവിലാണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. ഫിഫ്ത് അവെന്യുവിന്റെ ഈ ഭാഗത്തിന് മ്യൂസിയം മൈൽ എന്നും പേരുണ്ട്. കാരണം ഏകദേശം ഒരു മൈൽ ദൂരയളവിൽ ഈ മുഖ്യപാതയിൽ പത്ത് വിശ്വോത്തര മ്യൂസിയങ്ങളുണ്ട്. അതിലൊന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം. ഈ മ്യൂസിയത്തിന്റെ ഉപശാഖ മൻഹാറ്റന്റെ വടക്കേയറ്റത്ത് ക്ലോയ്സ്റ്റർ എന്ന കെട്ടിട സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു. ക്ലോയ്സ്റ്റർ വളരെ മുമ്പ് ക്രൈസ്തവമഠങ്ങളായിരുന്നു.

  1. "Today in Met History: April 13". The Metropolitan Museum of Art. ശേഖരിച്ചത് 2015-01-16. 
  2. "The Metropolitan Museum of Art: About". Artinfo. 2008. ശേഖരിച്ചത് 2013-02-18. 
  3. A brief history of the museum Retrieved September 22, 2015