വേക് ദ്വീപ്
Geography | |
---|---|
Location | വടക്കൻ പസഫിക് |
Coordinates | 19°18′N 166°38′E / 19.300°N 166.633°E |
Administration | |
Demographics | |
Population | ഉദ്ദേശം. 150 (2009)[1] |
ഒരു പവിഴദ്വീപാണ് വേക് ദ്വീപ് (/ˈweɪk/; വേക് അറ്റോൾ എന്നും അറിയപ്പെടുന്നു). ഇതിന്റെ തീരത്തിന്റെ ആകെ നീളം 19 കിലോമീറ്ററാണ്. മാർഷൽ ദ്വീപുകൾക്ക് തൊട്ടുവടക്കായാണ് ഇതിന്റെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമാണ് ഇത്. യു.എസ്. ആഭ്യന്തരവകുപ്പിലെ ഓഫീസ് ഓഫ് ഇൻസുലാർ അഫയേഴ്സ് ആണ് ഈ ദ്വീപ് ഭരിക്കുന്നത്. ദ്വീപിലെ 2.85 ചതുരശ്രകിലോമീറ്റർ ഭൂമിയിൽ ഏകദേശം 150 ആൾക്കാർ താമസിക്കുന്നുണ്ട്. ദ്വീപിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. അമേരിക്കൻ വ്യോമസേനയാണ് ദ്വീപിന്റെ മേൽനോട്ടം നടത്തുന്നത്. ഇവിടെ അമേരിക്കൻ കരസേനയുടെ നിയന്ത്രണത്തിലുള്ള ഒരു മിസൈൽ വ്യൂഹവുമുണ്ട്. വേക് ദ്വീപ് എന്ന ഏറ്റവും വലിയ ദ്വീപാണ് അറ്റോളിന്റെ സിരാകേന്ദ്രം. ഇവിടെയാണ് വേക് ഐലന്റ് വ്യോമത്താവളത്തിന്റെ (IATA: എ.ഡബ്ല്യൂ.കെ., ICAO: പി.ഡബ്ല്യൂ.എ.കെ.) സ്ഥാനം. ഇവിടെയുള്ള റൺവേയുടെ നീളം 3000 മീറ്ററാണ്.
2009 ജനുവരി 6-ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ. ബുഷ് ഈ അറ്റോൾ പസഫിക് റിമോട്ട് ഐലന്റ്സ് മറൈൻ നാഷണൽ മോണ്യുമെന്റിന്റെ ഭാഗമായി ഉൾപ്പെടുത്തി.[3][4] സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി വേക്ക് ഐലന്റ് അമേരിക്കൻ ഐക്യനാടുകളുടെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കുറിപ്പുകൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2013-09-16.
- ↑ Coastline for Wake Islet: 12.0 mi (19.3 km); Coastline for Wake Atoll: 21.0 mi (33.8 km)
- ↑ "Presidential Proclamation 8336". Archived from the original (PDF) on 2018-12-24. Retrieved 2011-12-10.
- ↑ "Weekly Compilation of Presidential Documents: Monday, January 12, 2009 Volume 45 – Number 1, Page 14" (PDF). Fdsys.gpo.gov. Archived from the original (PDF) on 2009-03-01. Retrieved 2011-12-10.
അവലംബം
[തിരുത്തുക]- Drechsler, Bernd; Begerow, Thomas; Pawlik, Peter-Michael (2007). Den Tod vor Augen : die unglückliche Reise der Bremer Bark Libelle in den Jahren 1864 bis 1866 (in ജർമ്മൻ). Bremen: Hauschild. ISBN 978-3-89757-333-8.
- Heine, Dwight; Anderson, Jon A. (1971). "Enen-kio: Island of the Kio Flower". Micronesian Reporter. 14 (4): 34–37. ISSN 0026-2781.
- L, Klemen (1999–2000). "Forgotten Campaign: The Dutch East Indies Campaign 1941–1942". Archived from the original on 2011-07-26. Retrieved 2013-09-16.
- Sloan, Bill (2003). Given Up for Dead: America's Heroic Stand at Wake Island. New York: Bantam Books. ISBN 0-553-58567-3.
- Urwin, Gregory J. W. (2002) [1997]. Facing Fearful Odds: The Siege of Wake Island. Lincoln: University of Nebraska Press. ISBN 0-8032-9562-6.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Current Weather, Wake Island
- AirNav – Wake Island Airfield – Airport details, facilities and navigational aids
- Rocket launches at Wake Island
- The Defense of Wake – United States Marine Corps historical monograph
- Surrender of Wake by the Japanese – Marines in World War II
- U.S. Army Strategic and Missile Defense Command Archived 2016-12-08 at the Wayback Machine. – Logistics, flight schedules, facilities
- Photographic history of the 1975 Vietnamese refugee camp on Wake Island
- Wake Island – Pacific Wreck Database
- Wake Island (1942) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Wake Island: Alamo of the Pacific (2003) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ