വയോമിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് വയോമിങ്. ഈ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും പടിഞ്ഞാറൻ റോക്കി മൗണ്ടൻസിന്റെ മലനിരകൾ നിറഞ്ഞതാണ്. ഏറ്റവും കിഴക്കുള്ള പ്രദേശത്തിൽ ഹൈ പ്ലെയ്ൻസ് എന്നറിയപ്പെടുന്ന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുൽമേടുകളും ഉൾപ്പെടുന്നു. വിസ്തീർണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ അവസാന സ്ഥാനത്താണ്. 2007 വരെയുള്ള കണക്കുകളനുസരിച്ച് 522,830 ആണ് ഇവിടുത്തെ ജനസംഖ്യ. അതിനാൽത്തന്നെ ജനസന്ദ്രതയിൽ അമേരിക്കൻ സംസ്ഥാനങ്ങൾക്കിടയിൽ 49-ആം സ്ഥാനമാണ് വയോമിങ്ങിനുള്ളത്. തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ചെയെന്നെ ആണ്.

മുൻഗാമി
ഐഡഹോ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1890 ജൂലൈ 10നു പ്രവേശനം നൽകി (44ആം)
പിൻഗാമി
യൂറ്റാ
"http://ml.wikipedia.org/w/index.php?title=വയോമിങ്&oldid=1784228" എന്ന താളിൽനിന്നു ശേഖരിച്ചത്