കണ്ണൂരിലെ ആദ്യയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂരിലെ ആദ്യയുദ്ധം
ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് യുദ്ധങ്ങളുടെ ഭാഗം
തിയതി1501 ഡിസംബർ 31 മുതൽ- 1502 ജനുവരി 2 വരെ
സ്ഥലംകണ്ണൂർ, ഇന്ത്യ
ഫലംപോർചുഗീസുകാരുടെ വിജയം
Belligerents
പോർച്ചുഗീസ് സാമ്രാജ്യംകോഴിക്കോട്
പടനായകരും മറ്റു നേതാക്കളും
ജവാ ഡ നോവസാമൂതിരി
ശക്തി
4 കപ്പലുകൾഇരുനൂറിലേറെ കപ്പലുകൾ, അതിൽത്തന്നെ 40 ഏണ്ണം വളരെ വലുതും
180 paraus and zambuks
7000 ആൾക്കാരും[1]
നാശനഷ്ടങ്ങൾ
കുറവ്അഞ്ച് വലിയ കപ്പലുകൾ മുക്കി
ഒരു ഡസൻ paraus ഉം zambuks ഉം മുക്കി

1501-1502 കാലത്ത് മൂന്നാം പോർച്ചുഗീസ് അർമാഡയും പോർച്ചുഗീസുകാർ പോർചുഗലിലേക്ക് തിരികെപ്പോകുന്നത് തടയാൻ വേണ്ടി സാമൂതിരിയുടെ കോഴിക്കോട് നാവികസേനയും തമ്മിൽ ചെയ്ത യുദ്ധമാണ് കണ്ണൂരിലെ ആദ്യയുദ്ധം(First Battle of Cannanore) എന്ന് അറിയപ്പെടുന്നത്.

രണ്ടിലേറെ ദിവസം (1501 ഡിസംബർ 31 മുതൽ - 1502 ജനുവരി 2 വരെ) നീണ്ടു നിന്ന ഈ യുദ്ധമാണ് പോർചുഗീസുകാർ ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ആദ്യത്തെ മുഖ്യ യുദ്ധം. എണ്ണത്തിൽ തീരെ കുറവായിരുന്നെങ്കിലും ജൊവാ ഡ നോവയുടെ ധീരമായ തന്ത്രങ്ങളും കൂടുതൽ മികവാർന്ന ശിക്ഷണം ലഭിച്ച നാവികരും മികച്ച ആയുധങ്ങളും ചേർന്നപ്പോൾ സാമൂതിരിയുടെ, തങ്ങളെ തടയാൻവന്ന സേനയെ തോല്പ്പിച്ച് കണ്ണൂരിൽ നിന്നും വിട്ടുപോവാനും യുദ്ധത്തിൽ ജയിക്കാനും പോർച്ചുഗീസുകാർക്ക് കഴിഞ്ഞു.

ചരിത്രത്തിൽ ആദ്യമായിത്തന്നെ മികച്ചരീതിയിൽ രേഖപ്പെടുത്തിയ ഈ നാവികപ്പോരാട്ടത്തിലാണ് യുദ്ധത്തിൽ വിജയം വരിക്കാൻ പീരങ്കിയുടെ ഉപയോഗം കൊണ്ടുമാത്രം കഴിഞ്ഞത്. ഇതോടെയാണ് സായുധരായ ആൾക്കാരെ വഹിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ആയുധങ്ങൾ വഹിക്കാൻ വേണ്ടി കപ്പലുകൾ നാവികസേനകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഈ അർത്ഥത്തിൽ ഈ യുദ്ധത്തെ ആദ്യത്തെ ആധുനിക നാവികയുദ്ധം എന്നു വിളിക്കുന്നു.[2] വിജയം വരിച്ച ജൊവാ ഡ നോവ പോർച്ചുഗലിലേക്ക് മടങ്ങിപ്പോയി.

അവലംബം[തിരുത്തുക]

  1. Matthew (1997: p.11)
  2. Marinha.pt, 2009, site Cananor - 31 de Dezembro de 1501 a 2 de Janeiro de 1502 Archived 2016-08-20 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=കണ്ണൂരിലെ_ആദ്യയുദ്ധം&oldid=3796049" എന്ന താളിൽനിന്ന് ശേഖരിച്ചത്