Jump to content

കൊച്ചിയിലെ യുദ്ധം (1504)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Cochin (1504) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചി യുദ്ധം
ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് യുദ്ധങ്ങളുടെ ഭാഗം
തിയതിമാർച്ച് 16, 1504 – ജൂലൈ 3, 1504
സ്ഥലംകൊച്ചി, ഇന്ത്യ
ഫലംകൊച്ചിരാജ്യത്തിന്റെയും-പോർച്ചുഗലിന്റെയും കൃത്യമായ വിജയം
  • സാമൂതിരിയുടെ സാമ്രാജ്യത്തമോഹങ്ങൾക്ക് തിരിച്ചടി കിട്ടിയതും കൊച്ചിരാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടതും
  • പോർച്ചുഗലിന്റെ ഇന്ത്യയിലെ നിലനിൽപ്പിന്റെ സുരക്ഷിതത്തവും തുടർച്ചയും
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Portuguese Empire
Kingdom of Cochin
Calicut
Vassal Malabari states (Edapalli, Cranganore, Kottakkal, Kingdom of Tanur, Beypore, Chaliyam, Pariyapuram etc.)[1]
പടനായകരും മറ്റു നേതാക്കളും
Duarte Pacheco Pereira

Candagora, heir of Cochin

Trimumpara Raja
Zamorin Raja of Calicut

Naubeadarim, heir of Calicut

Elancol, caimal of Edapalli
ശക്തി
140 Portuguese
200–1000 Cochinese
5 vessels
57,000–84,000
260 vessels
നാശനഷ്ടങ്ങൾ
Negligible or none dead19,000 dead
(c. 5,000 in action, 13,000 to disease) [2]

രണ്ടാമത് കൊച്ചിയുപരോധം എന്നറിയപ്പെട്ട കൊച്ചിയുദ്ധം 1504-ആം വർഷം മാർച്ചുമാസത്തിനും ജൂലൈക്കുമിടയിൽ നടന്ന ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയായിരുന്നു. കൊച്ചിയിലുള്ള പോർട്ടുഗീസ് പടയാളികൾ തൃമുമ്പറ രാജയുടെ പടയാളികളുമായി ചേർന്ന് കൊച്ചിയിൽ നിന്നും കോഴിക്കോട് സാമൂതിരിയുടെ സൈന്യവുമായി കരയിലും കടലിലും വെച്ച് ഏറ്റുമുട്ടുകയുണ്ടായി.

ഡ്വാർടെ പച്ചേക്കോ പെരീറയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് സൈന്യത്തിന്റെ കുറച്ചുപടയാളികൾ ആ സൈന്യത്തേക്കാൾ എത്രയോ അധികം വലിപ്പമുള്ള ഒരു സൈന്യത്തെ ആക്രമിക്കുകയായിരുന്നു. കോഴിക്കോട് സാമൂതിരിക്ക് അപമാനകരമായ ഒരു പരാജയമായിരുന്നു അന്നു സംഭവിച്ചത്. കൊച്ചിയെ ജയിക്കാൻ ശ്രമിച്ച ഇദ്ദേഹം പരാജയപ്പെടുക മാത്രമല്ല, ചെറിയ എതിരാളികളെ തകർക്കാൻ കഴിയാതിരുന്ന സാമൂതിരി, സാമന്തന്മാരുടെയും സഖ്യകക്ഷികളുടെയും ഇദ്ദേഹത്തോടുള്ള വിശ്വാസത്തെകൂടി ഇല്ലാതാക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. മലബാർ ഭരണകൂടത്തിനു ശേഷം പരമ്പരാഗതമായ അധികാരം സാമൂതിരിക്ക് നഷ്ടമായി. അതോടെ കൊച്ചിയിൽ പോർട്ടുഗീസുകാരുടെ സാന്നിധ്യം ആവർ ഉറപ്പാക്കി.


യുദ്ധപശ്ചാത്തലം

[തിരുത്തുക]

ചേര സാമ്രാജ്യം പത്താം നൂറ്റാണ്ടിൽ തകർന്നപ്പോൾ കോഴിക്കോട് (പോർട്ട് കാലിക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടത്) നഗരത്തിലെ ഭരണാധികാരിയായിരുന്ന സാമൂതിരി ('ലോർഡ് ഓഫ് ദ സീ' എന്നും അറിയപ്പെട്ടിരുന്നു) മലബാർ തീരത്തുള്ള അന്നത്തെ ചെറിയ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും അടക്കി വാണിരുന്നു. സാമൂതിരിയുടെ ഭരണത്തിൻ കീഴിൽ കോഴിക്കോട് ഒരു വാണിജ്യനഗരമായി വളർന്നു. കേരളത്തിലെ കുരുമുളകിന്റെ പ്രധാന വ്യാപാര കേന്ദ്രമായി കോഴിക്കോട് ഉയർന്നു. കിഴക്കു നിന്നും മറ്റുമെത്തുന്ന സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തപ്പെടുന്ന പ്രധാന സ്ഥലമായും ഇതോടൊപ്പം കോഴിക്കോടായി മാറി.

1498-ൽ പോർട്ടുഗീസുകാർ ഇന്ത്യയിൽ എത്തിച്ചേർന്നപ്പോൾ വാസ്കോ ഡ ഗാമ കോഴിക്കോട് വഴി എത്തുകയും സാമൂതിരിയുമായി വാണിജ്യപരമായ കരാർ ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു. ഗാമയെ അത്രമാത്രം വിശ്വാസത്തിലെടുക്കാതിരുന്ന സാമൂതിരി പോർട്ടുഗീസുകാർക്ക് കോഴിക്കോട് വിപണികളിൽ സുഗന്ധവ്യഞ്ജനം വാങ്ങിക്കാനുള്ള അനുവാദം മാത്രം നൽകുകയായിരുന്നു. അതോടൊപ്പം അവർക്ക് ഏതെങ്കിലും പ്രത്യേക പദവികൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

പെഡ്രോ അൽവാരിസ് കബ്രാൾ തന്റെ അടുത്ത പര്യടനം (2-ആം ഇന്ത്യൻ അർമ്മാഡ, 1500) നന്നായി തയ്യാറാക്കി. ആയിടയ്ക്ക് വൃദ്ധനായ സാമൂതിരിയുടെ മരണം സംഭവിച്ചപ്പോൾ, കബ്രാൾ പുതിയ സാമൂതിരിയുമായി ഒരു ഉടമ്പടിയെക്കുറിച്ച് ചർച്ച ചെയ്യുകയും അതുപ്രകാരം കോഴിക്കോട് ഒരു പോർച്ചുഗീസ് ഫാക്ടറി തുറന്നുകിട്ടുകയും ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അവർ അവരുടെ തനി സ്വഭാവം പുറത്തെടുത്തു കൊള്ളിവെപ്പും കൊലയും ബലാൽസംഗവും മിഷനറി നിർബന്ധിത മതം മാറ്റുന്ന പ്രവർത്തനങ്ങളും തന്നെ പോർച്ചുഗീസ് ചില സംഘർഷങ്ങൾ തുടങ്ങാനിടയായി. തുടർന്നുള്ള പ്രവർത്തനങ്ങളിൽ വിസമ്മതിക്കുകയും അതുവഴി അറേബ്യൻ കച്ചവടക്കാർ പഴയ സമാധാന സ്ഥിതി കിട്ടുകയും വിപണനകേന്ദ്രത്തിലെത്തിച്ചേരുകയും ചെയ്തു സാമൂതിരിക്ക് ഗുണകരമാവുകയും സമ്പത്ത് വരുകയും ചെയ്യും. എന്നാൽ 1500 ഡിസംബറിൽ ഫാക്ടറിയിൽ വൻ കലാപമുണ്ടായി, കോഴിക്കോട് ഫാക്ടറി കണ്ടു കെട്ടുകയും നിരവധി കലാപകാരികളായ പ്രതികളുമായ പോർച്ചുഗീസ്സുകാരുടെ കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. ഇതുകൊണ്ട് സാമൂതിരിയെ കുറ്റപ്പെടുത്തി കബ്രാൾ അവരുടെ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുകയും നഗരത്തിലെ എല്ലാ അറബ് കച്ചവടക്കാരെ പുറത്താക്കുകയും ചെയ്യണമെന്ന് കബ്രാൾ ആവശ്യപ്പെട്ടു. സാമൂതിരി ഇതൊക്കെ നിരസിച്ചപ്പോൾ, അവർ കോഴിക്കോട് നഗരത്തെ ആക്രമിച്ചു.

India Malabar Coast c. 1500

അങ്ങനെ പോർച്ചുഗലും കോഴിക്കോടും തമ്മിലുള്ള യുദ്ധം ആരംഭിച്ചു. മലബാറിലെ തീരപ്രദേശത്തുള്ള ചില നഗര-സംസ്ഥാനങ്ങളിൽ പോർട്ടുഗീസുകാർ കോഴിക്കോടിന്റെ ആധിപത്യത്തിൻ കീഴിൽ തഴച്ചുവളർന്നിരുന്നു. തുടർന്ന് കൊച്ചി, കണ്ണൂർ, കൊല്ലം തുടങ്ങിയ തുറമുഖങ്ങൾ തുറക്കുകയും പോർട്ടുഗീസുകാരെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു.

തുടർന്നുവന്ന പോർട്ടുഗീസുകാരുടെ പിൻഗാമികളും പതിവുപോലെ തന്നെ കോഴിക്കോടിനെ ആക്രമിച്ചു, അവിടെയുള്ള കപ്പലുകളെ അവർ കണ്ടമാനം നശിപ്പിച്ചു. നഗരത്തിലെ വാണിജ്യകേന്ദ്രങ്ങൾക്ക് പുറമേയ്ക്കുള്ള ബന്ധം കുറയ്ക്കുന്നതിനും അത് ഇടയാക്കി. ഇതുമൂലം കടൽത്തീരത്തുള്ള പോർട്ടുഗീസ് കപ്പലുകളിലുള്ളവരുമായി ഒരു വെല്ലുവിളി നടത്തി മുന്നോട്ടു പോകാനാവില്ലെന്ന് അപ്പോൾ സാമുതിരിക്കു മനസ്സിലാക്കാൻ പറ്റി.[3] അവർ കപ്പലുകളിൽ സ്ഥാപിച്ചിരിക്കുന്ന പീരങ്കികളും മറ്റ് ആയുധശേഖരങ്ങളും അത്രമാത്രം തീവ്രമായിരുന്നു. എങ്കിലും നാട്ടിൽ ഇതേ തുടർന്നുണ്ടായ മാറ്റങ്ങൾ അത്രയ്ക്ക് രൂക്ഷമായിരുന്നില്ല. ഇൻഡ്യയിലെ പോർട്ടുഗീസുകാരുടെ സാന്നിധ്യം ചുരുക്കം ചില വാണിജ്യ ഏജന്റുമാർ വഴി അന്നും നടന്നു പോന്നിരുന്നു.

പോർട്ടുഗീസുകാർ ഇന്ത്യയിലേക്ക് സുഗന്ധദ്രവ്യങ്ങൾക്കുവേണ്ടി വന്നതായിരുന്നു. എന്നാൽ മലബാറിലെ തന്റെ പരമ്പരാഗതമായ അധികാരങ്ങൾ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം വഴി അവസാനിക്കുമെന്നും ശത്രുരാജ്യങ്ങളുമായി ചേർന്ന് പോർട്ടുഗീസുകാർക്ക് നാട്ടിലേക്ക് ഇതേകാരണം പറഞ്ഞ് കയറിക്കൂടാൻ കഴിയുമെന്നും സാമൂതിരി കണക്കുകൂട്ടി.[4] അതുവഴി കൊച്ചി, കണ്ണൂർ, കൊല്ലം എന്നീ ശത്രുരാജ്യങ്ങൾക്കുള്ള പോർച്ചുഗീസ് മാർക്കറ്റുകൾ കോഴിക്കോട് സിറ്റിയിൽ അടയ്ക്കുവാൻ സാമൂതിരി തീരുമാനിച്ചു.[5]

സത്യത്തിൽ, സാമൂതിരിയുടെ മുൻകരുതലുകളും ആസൂത്രണവും ശരിയായിരുന്നു. മലബാറിലെ തീരപ്രദേശത്തുള്ള ചില സ്ഥലങ്ങൾ പതിയെ പോർച്ചുഗീസുകാരുടെ കൈകളിലെത്തി. ഭരണാധികാരികളുടെ മേൽ എന്തെന്നില്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കപ്പലിലുണ്ടായിരുന്ന പോർച്ചുഗീസുകാർ വളരെ ക്രൂരമായ ചില ബ്രിട്ടീഷ് പത്രികകൾ ഇറക്കുകയുണ്ടായി. തീരദേശങ്ങളിൽ നടന്നുവരുന്ന വാണിജ്യത്തെ തകർക്കാനും സമീപവാസികളുടെ ഗ്രാമ്യജീവിതം താറുമാറാക്കാനും ഇടയാക്കുന്നവയായിരുന്നു പലതും. പോർട്ടുഗീസ് വ്യാപാരികളെ ബഹിഷ്കരിക്കുന്ന രീതി മിക്ക മലബാറി നഗരങ്ങളിലും പ്രചരിപ്പിക്കാൻ അന്ന് (അല്ലെങ്കിൽ കുറച്ചു നാളത്തേക്കെങ്കിലും) അത്ര വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ സാമൂതിരിയുടെ യുക്തിഭദ്രമല്ലാത്ത ആവശ്യത്തെ അക്കാലത്ത് കൊച്ചിയടക്കം പലരും തള്ളിപ്പറയുകായിരുന്നു ഉണ്ടായത്.[6]


കൊച്ചിയിലെ ഒന്നാം യുദ്ധം (1503)

[തിരുത്തുക]

വേമ്പനാട് കായലിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി വളർന്നു വരുന്നൊരു വാണിജ്യ നഗരമായിരുന്നു അക്കാലത്ത്. കൊച്ചിയിലെ തൃമുമ്പാറ രാജകുമാരനായിരുന്ന ഉണ്ണിയ ഗോദ വാഡ അക്കാലത്ത് സ്വന്തം നിലപാടിൽ സുരക്ഷിതനായിരുന്നില്ല. കാരണം, മുതിർന്ന നിരവധിപേർ മേധാവികളായി ഇടപ്പള്ളിയിൽ ഉണ്ടായിരിക്കുമ്പോൾ തന്നെ ചെറുപ്രായക്കാരനായ ഒരു രാജകുമാരന്റെ മേൽവിലാസത്തിൽ അറിയപ്പെടാൻ മിക്കവർക്കും മടിയായിരുന്നു. വാസ്തവത്തിൽ, ഒരു കുടുംബ വൈരാഗ്യത്തിന്റെ മധ്യത്തിലായിരുന്നു തൃമുമ്പാറ സാമ്രാജ്യം. ബന്ധുക്കൾക്ക് എതിരായുള്ള തന്റെ നിലപാട് ശക്തിപ്പെടുത്താൻ രാജകുമാരൻ പോർച്ചുഗീസ് സഖ്യം വെച്ച് ശ്രമിച്ചുവന്നു.[7]

എന്നാൽ പൊതുജനങ്ങളിൽ ഭൂരിപക്ഷം പേരും പോർട്ടുഗീസുകാർക്കെതിരായിരുന്നു. ഭക്ഷണകാര്യത്തിൽ പോലും കൊച്ചി അന്ന് സ്വയംപര്യാപ്തമായിരുന്നില്ല, മലബാർ ദേശത്തെ വ്യാപാരം തടസ്സപ്പെട്ടതുമൂലം ജനങ്ങൾക്ക് കഷ്ടപ്പാടുകൾ കൂടുതലായി അനുഭവപ്പെട്ടു. കൂടാതെ അന്ന് കൊച്ചിയിൽ പ്രവാസി അറബികളും പ്രാദേശിക മാപ്പിളകളും കൂടുതലായിട്ടുണ്ടായിരുന്നു. ഇവരോടൊന്നും തന്നെ പോർച്ചുഗീസുകാർ അവരുടെ എതിർപ്പിന്റെ രഹസ്യം വെളിപ്പെടുത്തിയില്ല. എന്നാൽ പ്രശ്നങ്ങളൊക്കെയും അനുഭവപ്പെട്ടത് നഗരത്തിൽ ഉപജീവനമാർഗ്ഗം ആശ്രയിച്ചിരുന്ന വ്യാപാരികളെയായിരുന്നു. കൊച്ചിയിലെ സാധാരണ ജനതയെ നാടിൽ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷങ്ങൾ ബാധിച്ചിട്ടേ ഉണ്ടായിരുന്നില്ല.

പോർച്ചുഗീസ് ഫാക്ടറി കാര്യസ്ഥൻ ഡയോഗോ ഫെർണാണ്ടസ് കോറിയയും അദ്ദേഹത്തിൻറെ സഹായികളായ ലോറൻസ്കോ മോറെനോയും അൽവാറോ വാസും അന്ന് തൃമുമ്പാറ ഭരണാധികാരിയോടൊപ്പം ഉണ്ടായിരുന്നു, കൊട്ടാരത്തിൽ താമസിച്ച്, അവർ എപ്പോഴും നഗരത്തിന്റെ ചുറ്റുപാടുകളിൽ നടക്കുമ്പോൾ വിശ്വസ്തരായ ഗാർഡുകൾ അവരോടൊപ്പം യാത്രാസൗകര്യങ്ങളുണ്ടാക്കി കൂടെയുണ്ടായിരുന്നു. എന്നാൽ തുറമുഖങ്ങളിലൂടെയുടെ സാമൂതിരിയുടെ സ്വാധീനവും മറ്റും കൊച്ചിയിലെ കുരുമുളക് വിതരണം കൂടുതൽ വഷളാക്കിയിരുന്നു. കുടെ, കൊച്ചിയുടെ സുഗന്ധവ്യഞ്ജന വിപണികളെക്കുറിച്ചുള്ള കണ്ടെത്തലുകളും പോർട്ടുഗീസ് ഘടകങ്ങളെ നിരാശരാക്കി. കൊല്ലം പോലുള്ള മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള പോർച്ചുഗീസുകാരുടെ വർദ്ധിച്ചുവരുന്ന താല്പര്യം തൃമുമ്പാറ രാജവിന് അറിയാമായിരുന്നു. പോർട്ടുഗീസുകാർ കൊച്ചി നിരോധിച്ചിരുന്നില്ലെങ്കിൽ തൃമുമ്പാറ രാജയ്ക്ക് ബുദ്ധിമുട്ടാൻനൊന്നും തന്നെ ഉണ്ടായിരുന്നില്ല.

  1. Barros (p. 140)
  2. Danvers (1894: p. 114). Osório (p. 313) says 19,000, Góis (p. 123) says 18,000 (with breakdown) and Correia (p. 489) 20,000.
  3. Lopes (1504 p. 185) refers to 1502 letters from the Zamorin to his vassals explaining how in the naval engagement against João da Nova's little fleet in 1501 the Calicut navy was "unable to do them any harm, and thus did not think it appropriate to expose themselves again"
  4. Logan (1887: p. 310).
  5. Thomé Lopes (1504: p. 185) refers to the 1502 letters sent out by the Zamorin of Calicut to Cochin and other Malabari lords urging them join in a general anti-Portuguese boycott, to make sure the Portuguese found "no spices in all of India at any price" ("não lhes darem especiarias em toda a India por preço alguem").
  6. Thomé Lopes (1504: p. 185) refers to the Trimumpara Raja of Cochin's reply to the Zamorin's letter, that he "had already negotiated a peace and very advantageous trade with the Portuguese, and for that reason would do nothing contrary to it." ("ja tinha ajustado paz e commercio mui vantajosamente com os Portuguezes, e por isso nada podia fazer em contrario.")
  7. The status of the Trimumpara Raja remains a little unclear. According to Dames (1918: p. 86n), the formal ruler of Cochin was the king of Edapalli, across the lagoon on the mainland, that the Cochinese peninsula (with capital at Perumpadappu) had at some point been detached as an appanage for a son, who, in turn, had detached the northern tip, Cochin city proper, for another son. These appanages were not supposed to be permanent fiefs, but rather to serve as temporary 'training' grounds for princely heirs before they moved up in succession order. In other words, the ruler of Cochin was the second heir of Edapalli. Upon the death of the ruler of Edapalli, the first heir was supposed to leave the peninsula and take up his duties in Edapalli, and the second heir move from Cochin to Perumpadappu, and assign Cochin to his own successor (the new second heir). It seems the Portuguese arrived at a time when the princely heirs were somewhat at odds with each other (Cochin's rising prosperity possibly encouraged its prince's assertiveness). Nonetheless, it is only afterwards, under Portuguese protection, that the ruler of Cochin finally became a proper king (i.e. the Edapalli throne moved to Cochin).
  • João de Barros (1552–59) Décadas da Ásia: Dos feitos, que os Portuguezes fizeram no descubrimento, e conquista, dos mares, e terras do Oriente.. [Dec. I, Lib 7.]
  • Fernão Lopes de Castanheda (1551–1560) História do descobrimento & conquista da Índia pelos portugueses [1833 edition]
  • Gaspar Correia (c. 1550s) Lendas da Índia, first pub. 1858-64, in Lisbon: Academia Real das Sciencias.
  • Manuel de Faria e Sousa (1666–75) Asia Portuguesa, 3 vols.
  • Damião de Góis (1566–67) Crónica do Felicíssimo Rei D. Manuel
  • Thomé Lopes "Navegação as Indias Orientaes, escrita em Portuguez por Thomé Lopes, traduzida da lingua Portugueza para a Italiana, e novamente do Italiano para o Portuguez", trans. 1812 into Portuguese, by Academia Real das Sciencias in Collecção de noticias para a historia e geografia das nações ultramarinas: que vivem nos dominios portuguezes, ou lhes são visinhas, Vol. 2, Pt. 5
  • Jerónimo Osório (1586) De rebus Emmanuelis, 1804 trans. Da Vida e Feitos d'El Rei D. Manuel, Lisbon: Impressão Regia.
  • Duarte Pacheco Pereira (c. 1509) Esmeraldo de Situ Orbis online
  • Bell, A.F. (1917) "Duarte Pacheco Pereira, 1465–1533", Portuguese Portraits, Oxford: Blackwell
  • Dames, M.L. (1918) "Introduction" in An Account Of The Countries Bordering On The Indian Ocean And Their Inhabitants, Vol. 1 (Engl. transl. of Livro de Duarte de Barbosa), 2005 reprint, New Delhi: Asian Education Services.
  • Danvers, F.C. (1894) The Portuguese in India, being a history of the rise and decline of their eastern empire. 2 vols, London: Allen.
  • Day, F. (1863) The Land of the Permauls, or, Cochin, its past and its present. Madras: Adelphi.
  • Logan, W. (1887) Malabar Manual, 2004 reprint, New Delhi: Asian Education Services.
  • Mathew, K.N. (1988) History of the Portuguese Navigation in India. New Delhi: Mittal.
  • Mathew, K.S. (1997) "Indian Naval Encounters with the Portuguese: Strengths and weaknesses", in Kurup, editor, India's Naval Traditions, New Delhi: Northern Book Centre.
  • Monteiro, S. (1989) Batalhas e Combates da Marinha Portuguesa, Vol. 1 (1139–1521) Lisbon: Sa da Costa.
  • Saraiva, F. S.L. (1849) Os Portuguezes em Africa, Asia, America, e Occeania, Vol. 2, Lisbon: Borges.
  • Whiteway, R. S. (1899) The Rise of Portuguese Power in India, 1497–1550. Westminster: Constable.

"https://ml.wikipedia.org/w/index.php?title=കൊച്ചിയിലെ_യുദ്ധം_(1504)&oldid=4020620" എന്ന താളിൽനിന്ന് ശേഖരിച്ചത്