ബേനസീർ ഭൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേനസീർ ഭൂട്ടോ
Benazir Bhutto.jpg
12th & 16th Prime Minister of Pakistan
ഔദ്യോഗിക കാലം
18 July 1993 – 5 November 1996
പ്രസിഡന്റ്Wasim Sajjad and Farooq Leghari
മുൻഗാമിMoin Qureshi (Interim)
പിൻഗാമിMiraj Khalid (Interim)
ഔദ്യോഗിക കാലം
2 December 1988 – 6 August 1990
പ്രസിഡന്റ്Ghulam Ishaq Khan
മുൻഗാമിMuhammad Khan Junejo
പിൻഗാമിGhulam Mustafa Jatoi
വ്യക്തിഗത വിവരണം
ജനനം(1953-06-21)21 ജൂൺ 1953
പാകിസ്താൻ കറാച്ചി, പാകിസ്താൻ
മരണം2007 ഡിസംബർ 27
റാവൽപിണ്ടി, പാകിസ്താൻ
രാഷ്ട്രീയ പാർട്ടിപാകിസ്താൻ പീപ്പിൾസ് പാർട്ടി

പാകിസ്താനിലെ പന്ത്രണ്ടാമത്തെയും (1988 ഡിസംബർ 2 – 1990 ഓഗസ്റ്റ് 6) പതിനാറാമത്തെയും (18 ജൂലൈ 1993 - 5 നവംബർ 1996) പ്രധാനമന്ത്രിയായിരുന്നു ബേനസീർ ഭൂട്ടോ. (ജൂൺ 21 1953 - ഡിസംബർ 27 2007[1]) ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്‌. പ്രധാനമന്ത്രിയായ രണ്ടുതവണയും അഴിമതിയാരോപണങ്ങളെത്തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായാണ് അവർ കണക്കാക്കപ്പെട്ടിരുന്നത്. ഹാർവാർഡ് സർവ്വകലാശാല, സിന്ധ് സർവകലാശാല, ഫിലിപ്പീൻസ് സർവകലാശാല , പെഷവാർ സർവകലാശാല തുടങ്ങി ഒമ്പതു സർവകലാശാലകളിൽനിന്ന് അവർക്ക് ഹോണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ട്

ജീവചരിത്രം[തിരുത്തുക]

ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യയിലെ ഹരിയാനയിൽനിന്നു പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലേക്കു കുടിയേറിപ്പാർത്തവരാണ്, ബേനസീറിന്റെ കുടുംബം. 1953ൽ സിന്ധ് പ്രവിശ്യയിലെ ഭൂവുടമകളുടെ കുടുംബത്തിലാണ് ബേനസീർ ഭൂട്ടോ ജനിച്ചത്. പിതാവ് സുൾഫിക്കർ അലി ഭൂട്ടോ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവർ കോളേജ് വിദ്യാഭ്യാസംനടത്തിയത്. ഓക്സഫഡ് സർവകലാശാലയിൽതത്വശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീവിഷയങ്ങൾ പഠിച്ചിട്ടുള്ള ബേനസീർ ഹാർവാഡ് സർവ്വകലാശാലയിൽനിന്നും ബിരുദവുംനേടിയിട്ടുണ്ട്. 1977 ൽ രാജ്യത്തുമടങ്ങിയെത്തിയ അവർ, രാജ്യത്തിന്റെ വിദേശകാര്യസർവീസിൽച്ചേരാനാണ് ആഗ്രഹിച്ചിരുന്നത്. ബേനസീർ നാട്ടിലെത്തി ആഴ്ചകൾക്കകം ജനറൽ സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരംപിടിച്ചെടുത്ത്, ഭൂട്ടോവിനെ തടവിലാക്കി. പിതാവിനെതിരെ കൊലക്കുറ്റംചുമത്തിയതിനെതിരെ അവർ പോരാടി. പലവട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.

ബഹുജനരോഷം വകവയ്ക്കാതെ 1979 എപ്രിലിൽ ഭൂട്ടോവിനെ പട്ടാളഭരണകൂടം തൂക്കിക്കൊന്നു. തുടർന്നാണ് ബേനസീർ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ സാരഥ്യമേറ്റെടുത്തത്. കൂടുതൽശക്തിയോടെ രാഷ്ട്റീയത്തീലിറങ്ങിയ ബേനസീറിനെ, സിയാവുൾ ഹഖിന്റെ ഭരണകൂടം 1981 ൽ തടവിലാക്കുകയുമുണ്ടായി. 1984 ൽ ജയിൽമോചിതയായ അവർ, 1986 വരെ ബ്രിട്ടനിൽ കഴിഞ്ഞുകൂടി. എന്നാൽ 1988സിയാവുൾ ഹഖ് വിമാനാപകടത്തിൽ മരിച്ചതോടെ സ്ഥിതിമാറി. പൊതുതിരഞ്ഞെടുപ്പിൽ വൻവിജയംനേടിയ പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയൂടെ തലപ്പത്തു ബേനസീറായിരുന്നു. അങ്ങനെ അവർ പ്രധാനമന്ത്രിയായി. അന്നവർക്കു 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 1990 ൽ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാൻ ബേനസീറിനെ പിരിച്ചുവിട്ടു. ഭർത്താവിനെ തടവിലാക്കി. 1993 ലെ പൊതുതിരഞ്ഞെടുപ്പിൽ പാകിസ്താൻ പീപ്പ്ൾസ് പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയില്ല. ബേനസീർ പ്രതിപക്ഷനേതാവായി. കുറെക്കാലം അവരെ നാട്ടിൽനിന്നു പുറത്താക്കുകയുംചെയ്തു. 1993 ൽ നവാസ് ഷെറീഫിന്റെ സർക്കാറിനെ പുറത്താക്കി. തുടർന്ന് ബേനസീർ വീണ്ടും പ്രധാനമന്ത്രിയായെങ്കിലും മൂന്നുവർഷത്തിനുശേഷം പുറത്താക്കപ്പെട്ടു. 1998-ൽ ദുബൈയിലേക്കു പലായനംചെയ്ത ബേനസീർ, 2007 ഒക്ടോബർവരെ അവിടെത്തുടർന്നു.

2007 ഒക്ടോബർ 18നു പ്രസിഡന്റ് പർവേസ് മുഷാറഫ് അഴിമതിക്കുറ്റങ്ങൾ പിൻ‌വലിച്ച് മാപ്പുനല്കിയതിനെത്തുടർന്ന്, നാട്ടിൽത്തിരിച്ചെത്തി[2]. 2007 നാട്ടിൽത്തിരിച്ചെത്തിയ ബേനസീറിനുനേരെ വധശ്രമംനടന്നു. കറാച്ചിയിൽ, തന്നെ ലക്ഷ്യമാക്കിനടന്ന ചാവേറാക്രമണം, സർക്കാരിന്റെ വീഴ്ചയാണെന്ന്ബേ നസീർ ഭൂട്ടോ കുറ്റപ്പെടുത്തി. എന്നാൽ 2007 നവംബർ മൂന്നിന്, രാജ്യത്ത് അടിയന്തരാവസ്ഥപ്രഖ്യാപിച്ച മുഷാറഫിനെ ബേനസീർ വിമർശിച്ചു. ആറുദിവസത്തിനുശേഷം തനിക്കെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കാതിരിക്കാൻ, മുഷാറഫ് അവരെ വീട്ടുതടങ്കലിലാക്കി. പ്രകടനത്തിനുശേഷം വിട്ടയക്കുകയുംചെയ്തു.

കുടുംബം[തിരുത്തുക]

1987 ൽ സിന്ധിലെ ബിസിനസ്സുകാരനായ അസിഫ് അലി സർദാരി യെ വിവാഹം ചെയ്ത അവർക്ക് മുന്നുമക്കളുണ്ട് , ഒരാണും രണ്ടുപെൺമക്കളും.

മരണം[തിരുത്തുക]

2007 ഡിസംബർ 27-ന്‌ വൈകീട്ട്, തിരഞ്ഞെടുപ്പുപ്രചരണത്തിനിടയിൽ ചാവേറുകളുടെ വെടിയേറ്റു മരിച്ചു[3]. റാവൽപിണ്ടിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണറാലിയുടെ അവസാനം കാറിലേക്കു കയറവേ, കൊലയാളി ഭൂട്ടോയുടെനേർക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാബോംബ് പൊട്ടിക്കുകയുമായിരുന്നു. റാവല്പിണ്ടി ജനറലാശുപത്രിയിൽ ഡിസംബർ 27-നു വൈകുന്നേരം 6.16-നു ബേനസീർ ഭൂട്ടോ അന്തരിച്ചു.എന്നാൽ രൂഫിൽ തലയിടിച്ചതാണു മരണകാരണമെന്നു പാകിസ്ഥാൻ സർക്കാർ പറയുന്നു. ഇതു സ്ഥിരീകരിച്ചിട്ടില്ല .[4]

കൃതികൾ[തിരുത്തുക]

നിരവധി കൃതികൾ ബേനസീർ രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്‌.

  • പാകിസ്താൻ ദ ഗേതറിങ് സ്റ്റോം (1983),
  • ഹിജാ ദെ ഓറിയന്റെ (സ്പാനിഷ്),
  • ബേനസീർ ഭൂട്ടോ_ഡോട്ടർ ഓഫ് ദ ഈസ്റ്റ് ,
  • ബേനസീർ ഭൂട്ടോ_ഡോട്ടർ ഓഫ് ഡസ്റ്റിനി _ഓട്ടോബയോഗ്രഫി

അവലംബം[തിരുത്തുക]

  1. http://news.bbc.co.uk/2/hi/south_asia/7161590.stm
  2. http://iht.com/articles/2007/10/18/asia/19pakistan.php
  3. http://www.telegraph.co.uk/news/main.jhtml?xml=/news/2007/12/27/wbhutto427.xml
  4. http://www.nytimes.com/2007/12/28/world/asia/28pakistan.html?_r=1&hp&oref=slogin

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ബേനസീർ ഭൂട്ടോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Dated
പദവികൾ
മുൻഗാമി
Muhammad Khan Junejo
Prime Minister of Pakistan
1988–1990
പിൻഗാമി
Ghulam Mustafa Jatoi (Caretaker)
followed by Nawaz Sharif
മുൻഗാമി
Moin Qureshi (Caretaker)
Prime Minister of Pakistan
1993–1996
പിൻഗാമി
Malik Meraj Khalid (Caretaker)
followed by Nawaz Sharif
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Nusrat Bhutto
Chairperson of the Pakistan Peoples Party
Acting Chairperson for Nusrat Bhutto from 1982–1984

1982–2007
പിൻഗാമി
Bilawal Bhutto Zardari
As co-chairman
പിൻഗാമി
Asif Ali Zardari
As co-chairman
"https://ml.wikipedia.org/w/index.php?title=ബേനസീർ_ഭൂട്ടോ&oldid=3655699" എന്ന താളിൽനിന്ന് ശേഖരിച്ചത്