റാവൽപിണ്ടി
റാവൽപിണ്ടി راولپنڈی | |
---|---|
രാജ്യം | ![]() |
പ്രവിശ്യ | പഞ്ചാബ് |
ജില്ല | റാവൽപിണ്ടി |
നഗരങ്ങളുടെ എണ്ണം | 8 |
യൂണിയൻ കൗൺസിലുകളുടെ എണ്ണം | 170 |
Government | |
• Nazim (Mayor) | രാജാ ജാവേദ് ഇഖ്ലാസ് |
വിസ്തീർണ്ണം | |
• ആകെ | 42 ച മൈ (108 കി.മീ.2) |
ഉയരം | 1,600 അടി (500 മീ) |
ജനസംഖ്യ (1998 census; 2006 estimate) | |
• ആകെ | 23,00,000 |
• Estimate | 30,39,550 |
സമയമേഖല | UTC+5 (PST) |
• Summer (DST) | UTC+6 (GMT+6) |
Area code(s) | 051 |
വെബ്സൈറ്റ് | Rawalpindi Government Website |
പാകിസ്താനിലെ ഒരു നഗരമാണ് റാവൽപിണ്ടി. പഞ്ചാബ് പ്രവിശ്യയിൽ, തലസ്ഥാന നഗരമായ ഇസ്ലാമബാദിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ സൊവാനിയൻ സംസ്കാരം ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. പാകിസ്താൻ കരസേനയുടെ ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.