റാവൽപിണ്ഡി ജില്ല
ദൃശ്യരൂപം
(Rawalpindi District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rawalpindi
راولپِنڈى | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Rawalpindi |
Number of Tehsils | 8 |
സർക്കാർ | |
• District Coordination Officer | Sajid Zafar |
വിസ്തീർണ്ണം | |
• ആകെ | 5,286 ച.കി.മീ. (2,041 ച മൈ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 2,790 മീ (9,160 അടി) |
ഏറ്റവും താഴ്ന്നത് | 300 മീ (1,100 അടി) |
ജനസംഖ്യ (1998) | |
• ആകെ | 33,63,911 |
• ജനസാന്ദ്രത | 851.3/ച.കി.മീ. (2,205/ച മൈ) |
സമയമേഖല | UTC+5 (PKT) |
Languages (1981) | 85% Punjabi 7.5% Urdu[1] |
വെബ്സൈറ്റ് | www |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് റാവൽപിണ്ഡി.(ഉർദു: ضِلع راولپِنڈى) പഞ്ചാബിന്റെ വടക്കെ അറ്റത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 5,286 ച.കി.മി ആണ് വിസ്തീർണ്ണം. 1960ൽ ഇസ്ലാമാബാദ് തലസ്ഥാന നഗരിയായി മാറുന്നത് വരെ ഇതിന്റെ വിസ്തീർണ്ണം 6192 ച.കി.മി. ആയിരുന്നു. ഹിമാലയത്തിന്റെ താഴ്വാരത്ത് വരുന്ന പ്രദേശമായ ഇവിടെ താഴ്വരകളും പുഴകളുമുണ്ട്. സിന്ധ്, ഝലം നദികൾ ഈ ജില്ലയിലൂടെ കടന്നുപോകുന്നു.
പുരാതന ചരിത്രം
[തിരുത്തുക]പ്രാചീന കാലത്ത് നാഗ, തക്ഷാസ് ഗോത്രങ്ങൾ ഇവിടെ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഗ്രീക്ക് ചരിത്രകാരന്മാർ ടാക്‌സില എന്ന് വിളിക്കപ്പെട്ട തക്ഷശില എന്ന പേര് ഈ ഗോത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതത്രെ.[2]
അവലംബം
[തിരുത്തുക]- ↑ Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
- ↑ Rawalpindi District - Imperial Gazetteer of India, v. 21, p. 264.