ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പത്താമത്തെ മാസമാണ് ഒക്ടോബർ. 31 ദിവസങ്ങളുള്ള ഏഴു മാസങ്ങളിൽ ഒന്നുമാണിത്. ഒക്ടോ എന്ന ലത്തീൻ പദത്തിന് എട്ട് എന്നാണ് അർത്ഥം. മാസങ്ങളായി കണക്കാക്കാതിരുന്ന മഞ്ഞുകാലത്തെ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളാക്കുന്നതിന് മുൻപ്, റോമൻ കാലഗണനാരീതിയിൽ എട്ടാമത്തെ മാസമായിരുന്നു ഒക്ടോബർ.

പ്രധാനദിവസങ്ങൾ[തിരുത്തുക]

ഒക്ടോബർ 1[തിരുത്തുക]

  • 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
  • 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
  • 1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
  • 1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
  • 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
  • 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1958 - നാസ സ്ഥാപിതമായി.
  • 1960 നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
  • 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു.
  • 1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
  • 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
  • 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു
  • 2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.

ഒക്ടോബർ 2[തിരുത്തുക]

  • 1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു
  • 1958 - ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി

ഒക്ടോബർ 3[തിരുത്തുക]

  • 1942-ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
  • 1510-ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി.
  • 1990-പശ്ചിമ പൂർവ്വജർമ്മനികള് ഒന്നായി.
  • 1995-അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി.

ഒക്ടോബർ 4[തിരുത്തുക]

ഒക്ടോബർ 5[തിരുത്തുക]


ഒക്ടോബർ 6[തിരുത്തുക]

  • 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.
  • 1889 - തോമസ് ആൽ‌വാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.
  • 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു.
  • 1995 - ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു.


ഒക്ടോബർ 7[തിരുത്തുക]

  • 1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
  • 1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി.
  • 1919 - ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി.
  • 1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.
  • 1975 - കേരളത്തിൽ കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.
  • 2001 - അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാന് എതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.

ഒക്ടോബർ 8[തിരുത്തുക]

  • 1871 - ചിക്കാഗോ തീപ്പിടുത്തം ആംഭിച്ചു. ഈ തീപ്പിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.
  • 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
  • 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.
  • 1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
  • 2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
  • 2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി


ഒക്ടോബർ 9[തിരുത്തുക]


ഒക്ടോബർ 10[തിരുത്തുക]

  • 1845 - അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.
  • 1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.
  • 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
  • 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
  • 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.
  • 1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.
  • 1980 - അൾജീരിയയിലെ എൽ അൻ‌നം എന്ന സ്ഥലത്ത് ഭൂകമ്പത്തെത്തുടർന്ന് 3000 പേർ മരിച്ചു. റിൿടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 8000 ൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
  • 1992 - ലോക മാനസിക ആരോഗ്യദിനം.


ഒക്ടോബർ 11[തിരുത്തുക]

  • 1811 - ന്യൂയോർക്കിനും ന്യൂ ജേഴ്‌സിയിലെ ഹോബോക്കെനും ഇടയിൽ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ ഫെറി സർവ്വീസ് ആരംഭിച്ചു.
  • 1958 - നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.
  • 1984 - ചലഞ്ചര് ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
  • 2006 - കിരൺ ദേശായിയുടെ ദ് ഇൻഹെരിറ്റൻസ് ഓഫ് ലോസ് എന്ന നോവൽ ബുക്കർ പ്രൈസ് നേടി


ഒക്ടോബർ 12[തിരുത്തുക]

ഒക്ടോബർ 13[തിരുത്തുക]

  • 1492 - ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി
  • 1773 - ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.
  • 1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.
  • 1792 - വാഷിങ്ങ്‌ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു.
  • 1923 - ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം.
  • 1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.


ഒക്ടോബർ 14[തിരുത്തുക]

  • 1882 - ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1884 - ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.
  • 1979 - വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.


ഒക്ടോബർ 15[തിരുത്തുക]

  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.
  • 1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
  • 1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.
  • 1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.
  • 1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.
  • 1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.


ഒക്ടോബർ 16[തിരുത്തുക]

  • 1793 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഭാര്യം മേരി ആന്റോയ്‌നെറ്റ് ചെയ്തെന്ന് പറയുന്ന കുറ്റങ്ങൾക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റിൽ ഉപയോഗിച്ച് വധിക്കപ്പെട്ടു.
  • 1978 - പോളണ്ട് കർദ്ദിനാൾ ആയ കരോൾ വോജ്‌തൈല ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആയി നിയമിക്കപ്പെട്ടു.
  • 1984 - ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായി.
  • 1905 - ബംഗാൾ വിഭജനം
  • 1923 - വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി
  • 1951 - പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാൻ റാവൽ‌പിണ്ടിയിൽ വധിക്കപ്പെട്ടു.


ഒക്ടോബർ 17[തിരുത്തുക]

  • 1604 - ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
  • 1933 - ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
  • 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
  • 1979 - മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
  • 1989 - സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നു.


ഒക്ടോബർ 18[തിരുത്തുക]


ഒക്ടോബർ 19[തിരുത്തുക]


ഒക്ടോബർ 20[തിരുത്തുക]

  • 1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
  • 1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
  • 1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്
  • 1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.
  • 1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
  • 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെർഷൻ പുറത്തിറങ്ങി
  • 2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


ഒക്ടോബർ 21[തിരുത്തുക]

  • 1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.
  • 1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു.
  • 1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.
  • 1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.


ഒക്ടോബർ 22[തിരുത്തുക]


ഒക്ടോബർ 23[തിരുത്തുക]

  • 0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
  • 1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
  • 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
  • 1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.
  • 2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
  • 2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.


ഒക്ടോബർ 24[തിരുത്തുക]

  • 1857 - ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബായ ഷെഫ്ഫീൽഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീൽഡിൽ സ്ഥാപിതമായി
  • 1917 - റഷ്യയിലെ ചുവന്ന വിപ്ലവം.
  • 1929 - ന്യൂ യോർക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകർച്ച ദിവസം..
  • 1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.
  • 1957 - അമേരിക്കൻ വ്യോമസേന എക്സ് -20 ഡൈന സോർ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.
  • 1973 - ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങൾക്കും ഇടയിലെ യോം കിപ്പുർ യുദ്ധം അവസാനിക്കുന്നു.
  • 1995 - ഇന്ത്യ, ഇറാൻ, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി.
  • 2003 - സൂപ്പർ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോൺകോർഡ് വിമാനം പറക്കുന്നു.


ഒക്ടോബർ 25[തിരുത്തുക]

  • 1828 - ലണ്ടനിൽ സെയിന്റ് കാതറീൻ ഡോക്ക്സ് പ്രവർത്തനമാരംഭിച്ചു.
  • 1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി
  • 1917 - റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികൾ പെട്രോഗ്രാഡിലെ വിന്റർ പാലസ് പിടിച്ചെടുത്തു.
  • 1935 - ഹെയ്തിതിയിൽ ചുഴലിക്കൊടുങ്കാറ്റിൽ 2000 പേർ കൊല്ലപ്പെട്ടു
  • 1936 - അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.
  • 2001 - മൈക്രോസോഫ്റ്റ് വിൻ‌ഡോസ് എക്സ്പി പുറത്തിറങ്ങി.
  • 2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.
  • 2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.
  • 2007 - ആദ്യത്തെ എയർബസ് എ380 യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു.

ഒക്ടോബർ 26[തിരുത്തുക]

  • 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
  • 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
  • 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
  • 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
  • 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ഒക്ടോബർ 27[തിരുത്തുക]

ഒക്ടോബർ 28[തിരുത്തുക]

  • 1848 - സ്പെയിനിലെ ആദ്യത്തെ റെയിൽ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയിൽ പ്രവർത്തനമാരംഭിച്ചു.
  • 1868 - തോമസ് ആൽ‌വ എഡിസൺ തന്റെ ആദ്യ പേറ്റന്റ്റിന്‌ (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.
  • 1886 - അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ന്യൂയോർക്കിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി തുറന്നു കൊടുത്തു.
  • 1922 - ഇറ്റാലിയൻ ഫാസിസ്റ്റുകൾ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തിൽ റോമിലേക്കു മാർച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
  • 1948 - സ്വിസ്സർലാഡുകാരൻ പോൾ മുള്ളർ രസതന്ത്രത്തിലുള്ള നോബൽ സമ്മാനത്തിന് അർഹനായി.
  • 1972 - എയർബസ് എ300 ആദ്യത്തെ പറക്കൽ നടത്തി.
  • 1986 - ന്യൂയോർക്കിലുള്ള സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയുടെ നൂറാമത് പിറന്നാൾ ദിനം.

ഒക്ടോബർ 29[തിരുത്തുക]

  • 1859 - സ്പെയിൻ മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
  • 1863 - പതിനാറു രാജ്യങ്ങൾ ജനീവയിൽ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാൻ തീരുമാനമെടുത്തു.
  • 1913 - എൽ സാല്വഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.
  • 1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി
  • 1923 - ഓട്ടോമാൻ സാമ്രാജ്യം ഇല്ലാതായതോടെ ടർക്കി റിപ്പബ്ലിക്കായി
  • 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.
  • 1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി
  • 1983 - ടർക്കിയിൽ ഭൂകമ്പം - 1300 മരണം.
  • 1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽ‌പ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.
  • 2005 - ഡെൽഹിയിൽ ബോംബ് സ്ഫോടനം, 60 മരണം.

ഒക്ടോബർ 30[തിരുത്തുക]

  • 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
  • 1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.
  • 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
  • 1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സം‌പ്രേക്ഷണ സം‌വിധാനം നിർമ്മിച്ചു.
  • 1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി.
  • 1961 - ‘സാർ ബോംബ’ എന്ന ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയനിൽ നിർവീര്യമാക്കപ്പെടുന്നു.
  • 1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽകനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും, 2 ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.
  • 1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവി‌വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.
  • 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി

ഒക്ടോബർ 31[തിരുത്തുക]

  • 475 - റോമുലസ് അഗസ്റ്റലസ് റോമൻ ചക്രവർത്തിയായി.
  • 1864 - നെവാഡ 36-ആം അമേരിക്കൻ സംസ്ഥാനമായി.
  • 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിൽ വൻ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ മരിച്ചു.
  • 1892 - സർ ആർതർ കൊനൻഡോയൽ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് പ്രസിദ്ധീകരിച്ചു.
  • 1984 - ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
  • 1999 - ന്യൂയോർക്കിൽ നിന്ന് കെയ്‌റൊവിലേക്ക് പറക്കുകയായിരുന്ന ഈജിപ്റ്റ് എയർ വിമാനം തകർന്ന് അതിലുണ്ടായിരുന്ന 217 പേരും കൊല്ലപ്പെട്ടു.
  • 2011-ലോക ജനസംഖ്യ 700 കോടിയായി.


"https://ml.wikipedia.org/w/index.php?title=ഒക്ടോബർ&oldid=2419780" എന്ന താളിൽനിന്ന് ശേഖരിച്ചത്