Jump to content

ജനുവരി 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356).

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • ക്രി.മു. 49-ൽ ജൂലിയസ് സീസർ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു.
  • 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.
  • 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.
  • 1929ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
  • 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
  • 1989അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.
  • 1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
  • 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
  • 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
  • 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.


മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_10&oldid=2965253" എന്ന താളിൽനിന്ന് ശേഖരിച്ചത്