ശ്രീഹരിക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീഹരിക്കോട്ട
శ్రీహరికోట
—  town  —
PSLV-C8 rocket lifting off from Sriharikota
ശ്രീഹരിക്കോട്ട is located in Andhra Pradesh
ശ്രീഹരിക്കോട്ട
ശ്രീഹരിക്കോട്ട
നിർദേശാങ്കം: 13°43′04″N 80°12′00″E / 13.7178°N 80.2000°E / 13.7178; 80.2000Coordinates: 13°43′04″N 80°12′00″E / 13.7178°N 80.2000°E / 13.7178; 80.2000
Country India
State Andhra Pradesh
District Nellore District
സമയ മേഖല IST (UTC+5:30)
PIN 524124
വാഹനരജിസ്ട്രേഷൻ AP
Nearest city
Climate tropical wet and dry (Köppen)

ഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഒന്നായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ തന്നെ അഭിമാന പദ്ധതികൾക്ക് പിന്തുണ നൽകിയ ഈ കേന്ദ്രം ആന്ധ്ര സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രയാൻ-1 പോലെയുള്ള സ്വപ്ന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ്.

ചെന്നൈയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ്.കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്. രോഹിണി എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ പി.എസ്.എൽ.വി.-3 ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.

2002ലാണ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിനു ഈ പേര് നൽകിയത്. ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീഹരികോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1971 ഒക്ടോബർ ആണ്. മൂന്നു രോഹിണി റോക്കെറ്റ് ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.[1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർ ബുക്ക് 2008
"https://ml.wikipedia.org/w/index.php?title=ശ്രീഹരിക്കോട്ട&oldid=1955571" എന്ന താളിൽനിന്നു ശേഖരിച്ചത്