ജനുവരി 26
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 26 വർഷത്തിലെ 26-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 339 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 340).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1531 - 6.4-7.1 Mw ലിസ്ബൺ ഭൂകമ്പം മുപ്പതിനായിരം പേർ കൊല്ലപ്പെട്ടു.
- 1837 - മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.
- 1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
- 1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
- 1998 - ലിവിൻസ്കി കുംഭകോണം: അമേരിക്കൻ ടെലിവിഷനിൽ, അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻ വൈറ്റ് ഹൌസ് ഇന്റേൺ മോണിക്ക ലിവിൻസ്കിയുമായി "ലൈംഗികബന്ധം" ഉള്ളതായി നിഷേധിക്കുന്നു.
- 2001 – ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു.
- 2004 – അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.
- 2005 – കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.
- 2015: സ്പെയ്നിലെ അൽബാസെറ്റയിലെ ലോസ് ലാനോസ് എയർ ബേസിൽ ഒരു വിമാനം തകർന്നു 11 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.