ഏപ്രിൽ 4
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 4 വർഷത്തിലെ 94(അധിവർഷത്തിൽ 95)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.
- 1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
- 1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി.
- 1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
- 1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ.
- 1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു.
- 1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
- 1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
- 1960 - സെനഗൽ സ്വതന്ത്രരാജ്യമായി.
- 1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു.
- 1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
- 1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
- 1979 - പാകിസ്താൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
- 1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- [[1970] - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1968 - അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ