ഏപ്രിൽ
ദൃശ്യരൂപം
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം നാലാമത്തെ മാസമാണ് ഏപ്രിൽ.30 ദിവസമുണ്ട് ഏപ്രിൽ മാസത്തിന്.
പ്രധാന ദിവസങ്ങൾ
[തിരുത്തുക]- 1826 - സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
- 1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി.
- 1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.
- 1946 - മലേഷ്യയുടെ മുൻരൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു.
- 1948 - ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി.
- 1950 - തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി.
- 1949 - അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു.
- 1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി.
- 1958 - എറണാകുളം ജില്ല രൂപവത്കരിച്ചു.
- 1965 - കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി.
- 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.
- 1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു.
- 1979 - ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി.
- 1996 - കേരളത്തിൽ ചാരായം നിരോധിച്ചു.
- 2001 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി.
- 2004 - ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജിമെയിൽ പുറത്തിറക്കി.
- 1982 - ഫോൿലാൻഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അർജന്റീനയും തമ്മിൽ സംഘർഷം
1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.
- 1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.
- 1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
- 1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി.
- 1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
- 1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ.
- 1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു.
- 1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
- 1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
- 1960 - സെനഗൽ സ്വതന്ത്രരാജ്യമായി.
- 1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു.
- 1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
- 1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
- 1979 - പാകിസ്താൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
- 1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു.
- 1804 - സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം. (ഹൈ പോസിൽ ഉൽക്ക എന്നാണ് ഇത് അറിയപ്പെടുന്നത്).
- 1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി.
- 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജർമനിക്കാർ കൊന്നൊടുക്കി.
- 1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
- 1956 - ഫിഡൽ കാസ്ട്രോ, ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
- 1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
- ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
- 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ് കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
- 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്ലന്റ് രാജാവായി.
- 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
- 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
- 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
- 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
- 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
- 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
- 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
- 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.
- 1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു.
- 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി.
- 1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി.
- 1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
- 1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു.
- 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മർസ്കോൾഡ് തെരഞ്ഞെടുക്കപ്പെട്ടു.
- 1955 - കൺസർവേറ്റീവ് പാർട്ടിയിലെ അന്തോണി ഈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
- 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിൻ പിൻവലിച്ഛു.
- 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
- 1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
- 1978 - ന്യൂട്രോൺ ബോംബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു.
- 1989 - സോവിയറ്റ് അന്തർവാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോർവേ തീരത്ത് മുങ്ങി.
- 2003 - അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.
- 217 - റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു.
- 1899 - മാർത്ത പ്ലേസ്, വൈദ്യുതകസേരയിൽ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
- 1929 - ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വർ ദത്തും ദില്ലി സെൻട്രൽ അസ്സെംബ്ലിയിൽ ബോംബെറിഞ്ഞു.
- 1946 - ലീഗ് ഓഫ് നേഷൻസിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
- 1950 - ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു.
- 1957 - സൂയസ് കനാൽ വീണ്ടും തുറന്നു.
- 1973 - സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങൾ.
- 1999 - ഹരിയാന ഗണപരിഷത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.
- 1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജർമനിയുടേയും സൈന്യത്തെ മംഗോളിയർ കീഴടക്കി.
- 1370 - തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം. തിമൂർ, അമീർ ആയി സ്ഥാനമേറ്റു.
- 1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി
- 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി.
- 1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദർശനമാരംഭിച്ചു.
- 1957 - സൂയസ് കനാൽ കപ്പൽഗതാഗതത്തിനായി തുറന്നു കൊടുത്തു.
- 1967 - ബോയിങ് 737-ന്റെ ആദ്യ പറക്കൽ
- 1991 - ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
- 1790 - അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു.
- 1912 - ടൈറ്റാനിക് കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.
- 1957 - സിംഗപ്പൂരിന് സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൺ അംഗീകരിച്ചു.
- 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
- 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
- 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.
- 1111 - ഹെന്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
- 1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
- 1849 - ഹംഗറി റിപ്പബ്ലിക്കായി.
- 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
- 1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.
- 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ് ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത് ആണ് ലിങ്കണെ വെടിവച്ചത്. പിറ്റേദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.
- 1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.
- 1944 - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം.
- 1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
- 2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.
- 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്.
- 1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
- 1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
- 1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.
- 1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയിൽ നിന്നും താനെയിലേക്ക്) തുടക്കം.
- 1946 - സിറിയ സ്വതന്ത്രരാജ്യമായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.
- 1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
- 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന് അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.
- 1946 - ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
- 1954 - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
- 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
- 1983 - ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
- 1993 - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
- 1839 - ലണ്ടൻ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
- 1909 - ജൊവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
- 1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
- 2005 - കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.
- 1792 - ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.
- 1902 - പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.
- ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
- 1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
- 1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന് റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
- 1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.
- 2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു.
- 1500 - പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
- 1915 - ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തിൽ ആയുധമായി ക്ലോറിൻ വാതകം പ്രയോഗിച്ചു.
- 1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
- 1993 - വെബ് ബ്രൗസർ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
- 2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികൾ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയർത്ത് 243 പേർക്ക് പരിക്കേറ്റു.
- 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
- 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
- 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
- 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
- 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
- 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
- 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
- 1967 സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
- 1990 ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
- 2006 നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002-ൽ പിരിച്ചുവിട്ട പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടി.
- 1859 - ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
- 1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി
- 1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സൺ എന്നിവർ ഡി.എൻ.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
- 1990 - ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.
- 1933 - ഗസ്റ്റപ്പോ എന്ന നാസി ജർമ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
- 1964 - ടാൻഗന്യികയും സാൻസിബാറും ചേർന്ന് ടാൻസാനിയ രൂപീകൃതമായി.
- 1986 - ചെർണ്ണോബിൽ ആണവ ദുരന്തം.
- 1124 - ഡേവിഡ് ഒന്നാമൻ സ്കോട്ലന്റ് രാജാവായി
- 1941 - രണ്ടാം ലോക മഹായുദ്ധം: ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.
- 1994 - ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
- 2005 - ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ആദ്യമായി പറന്നു.
- 2006 - ന്യൂയോർക്ക് നഗരത്തിൽ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിർമ്മാണമാരംഭിച്ചു.
- 1792 - ഫ്രാൻസ് ഓസ്ട്രിയൻ നെതർലന്റ്സിനെ (ഇന്നത്തെ ബെൽജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
- 1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
- 1952 - ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
- 2001 - കോടീശ്വരൻ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി
- 1429 - ഓർലിയൻസിനെ മോചിപ്പിക്കാനായി ജോൻ ഓഫ് ആർക്ക് എത്തിച്ചേർന്നു.
- 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി.
- 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടലിലെത്തിച്ചേർന്നു.
- 1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബർലിനിൽ പരീക്ഷിക്കപ്പെട്ടു
- 1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു.
- 1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിൽ വച്ച് ജർമൻ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1946 - ജപ്പാന്റെ പൂർവപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരിൽ വിചാരണ നടത്തി.
- 1967 - മതപരമായ കാരണങ്ങളാൽ അമേരിക്കൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യൻ പട്ടം എടുത്തു കളഞ്ഞു.
- 1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിൽ മണിക്കൂറിൽ 155 മീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേർ മരണമടഞ്ഞു. ഒരു കോടിയോളം പേർ ഭവനരഹിതരായി.
- 2004 - 107 വർഷത്തെ പാരമ്പര്യമുള്ള വാഹനനിർമ്മാണവ്യവസായ കമ്പനിയായ ഓൾഡ്സ് മൊബൈൽ തന്റെ അവസാന കാർ പുറത്തിറക്കി.
- 2005 - 29 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനിൽ നിന്നും പിന്മാറി.
- 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സംയോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
- 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
- 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
- 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1999 - കംബോഡിയ ആസിയാനിൽ ചേർന്നു.