ചെർണോബിൽ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെർണോബിൽ റിയാക്ടർ നമ്പർ നാല്‌ ദുരന്തത്തിനു ശേഷം,കൂടുതൽ കേടുപറ്റിയ മെയിൽ റിയാക്ടർ നടുവിലും,ടർബൈൻ ബിൽഡിംഗ് വലത് വശത്ത് താഴെയും കാണാം

ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു. 1986 ഏപ്രിൽ 26-നു രാത്രി 01:23:40 മണിക്കു ആയിരുന്നു സോവിയറ്റ് യൂണിയനിലെ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചത്. തത്‍ഭലമായി തുടർന്നുണ്ടായ പൊട്ടിത്തെറികളുടെയും തീപിടിത്തത്തിന്റെയും ഫലമായി വളരെ റേഡിയോ ആക്ടീവ് ആയ ഒരു മേഘപാളി അന്തരീക്ഷത്തിൽ രൂപപ്പെട്ടു. ഇത് ഒരു വിശാലമായ ഭൌമോപരിതലത്തിനു മീതേ പടർന്നു.

ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.

"https://ml.wikipedia.org/w/index.php?title=ചെർണോബിൽ_ദുരന്തം&oldid=2157342" എന്ന താളിൽനിന്നു ശേഖരിച്ചത്