എറണാകുളം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എറണാകുളം (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

pl

എറണാകുളം ജില്ല
ജില്ല
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കാക്കനാട്
Government
 • കലൿറ്റർ എം.ജി. രാജമാണിക്യം
Area
 • Total 3,068 കി.മീ.2(1 ച മൈ)
പ്രദേശത്തിന്റെ റാങ്ക് 4
Population (2011)
 • Total 32,79,860
 • സാന്ദ്രത 1,069/കി.മീ.2(2/ച മൈ)
  [1]
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
സമയ മേഖല IST (UTC+5:30)
ഐ.എസ്.ഓ. 3166 IN-KL-KO
വാഹന റെജിസ്ട്രേഷൻ KL-7,KL-17,KL-39,,KL-40,KL-41,KL-42,KL-43,KL-44,KL-63
വെബ്‌സൈറ്റ് www.ernakulam.nic.in
യൂദ സിനഗോഗ്‌
ഫോർട്ട്‌ കൊച്ചി
തൃപ്പൂണിത്തുറ ഹിൽപാലസ്
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു. പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.

നിരുക്തം[തിരുത്തുക]

ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.[അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌... തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌ . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.

പൂർവ്വ ചരിത്രം[തിരുത്തുക]

കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന (എറണാകുളം) ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ഭൂമിശാസ്ത്രം[തിരുത്തുക]

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

പ്രമുഖ വ്യവസായസ്ഥാപനങ്ങൾ[തിരുത്തുക]

എഫ്.എ.സി.ടിതിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദ്ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.

കൊച്ചിൻ റിഫൈനറി

ഭരണം[തിരുത്തുക]

ഗോശ്രീ‍പാലം

പറവൂർ താലൂക്ക്‍, ആലുവ താലൂക്ക്, കൊച്ചി താലൂക്ക്, കണയന്നൂർ താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കുന്നത്തുനാട് താലൂക്ക്, കോതമംഗലം താലൂക്ക് എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

നഗരസഭകൾ[തിരുത്തുക]

13 നഗരസഭകൾ ആണ് എറണാകുളം ജില്ലയിൽ ഉള്ളത്.

  1. തൃപ്പൂണിത്തുറ നഗരസഭ
  2. മൂവാറ്റുപുഴ നഗരസഭ
  3. കോതമംഗലം നഗരസഭ
  4. പെരുമ്പാവൂർ നഗരസഭ
  5. ആലുവ നഗരസഭ
  6. കളമശേരി നഗരസഭ
  7. വടക്കൻ പറവൂർ നഗരസഭ
  8. അങ്കമാലി നഗരസഭ
  9. ഏലൂർ നഗരസഭ
  10. തൃക്കാക്കര നഗരസഭ
  11. മരട് നഗരസഭ
  12. പിറവം നഗരസഭ
  13. കൂത്താട്ടുകുളം നഗരസഭ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

GOVT UPS MUDAKUZHA MGM HSS KURUPPAMPADY MAR KAUMA HSS VENGOOR ASRAM HSS PERUMBAVOOR GOVT GIRLS HSS PERUMBAVOOR

തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ[തിരുത്തുക]

കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി

എറണാകുളം ശ്രീ മഹാദേവ ക്ഷത്രം

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; districtcensus എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.


"https://ml.wikipedia.org/w/index.php?title=എറണാകുളം_ജില്ല&oldid=2682452" എന്ന താളിൽനിന്നു ശേഖരിച്ചത്