ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുദ്ര.png
സർവകലാശാലയുടെ മുദ്ര
സ്ഥാപിതം 1993
വിഭാഗം പൊതുമേഖല
ചാൻസലർ കേരള ഗവർണർ
വൈസ്-ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ
അദ്ധ്യാപകർ
165[1]
സ്ഥലം കാലടി, കേരളം, ഇന്ത്യ
10°10′13″N 76°26′19″E / 10.17028°N 76.43861°E / 10.17028; 76.43861Coordinates: 10°10′13″N 76°26′19″E / 10.17028°N 76.43861°E / 10.17028; 76.43861
വെബ്സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ തീരത്താണ്[2] സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993ലാണ് സ്ഥാപിതമായത്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്.[2] കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.[2]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രാദേശിക കേന്ദ്രങ്ങൾ[തിരുത്തുക]

ഒൻപത് പ്രാദേശിക കേന്ദ്രങ്ങളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇപ്പോൾ പ്രവർത്തിക്കുന്നു. കേരള കലാമണ്ഡലം അടുത്ത കാലത്തായി സർവകലാശാലയുടെ അംഗീകാരം നേടുകയുണ്ടായി.[2].

കാലടിയിലെ സംസ്കൃത സർവ്വകലാശാലയുടെ കെട്ടിടം.

തദ്ദേശീയ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.

വിഭാഗങ്ങൾ[തിരുത്തുക]

പത്തൊൻപത് വിഭാഗങ്ങളാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്നത്. അവ താഴെ പറയുന്നവയാണ്.

ഭരണകർത്താക്കൾ[തിരുത്തുക]

ചാൻസലർ  : പി സദാശിവം (കേരള ഗവർണർ)
പ്രൊ-ചാൻസലർ  : സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി)
വൈസ് ചാൻസലർ  : ഡോ. എം സി ദിലീപ് കുമാർ
പ്രോ-വൈസ് ചാൻസലർ  : ഡോ. സുചേതാ നായർ
രജിസ്ട്രാർ  : ഡോ. എൻ. പ്രശാന്തകുമാർ

നൽകുന്ന കോഴ്സുകൾ[തിരുത്തുക]

ബിരുദ തലം[തിരുത്തുക]

ബിരുദാനന്തരബിരുദ തലം[തിരുത്തുക]

  • എം.എ. മലയാളം
  • എം.എ. സംസ്കൃതസാഹിത്യം
  • എം.എ. സംസ്കൃതവ്യാകരണം
  • എം.എ. അറബിക്
  • എം.എ. ഹിന്ദി
  • എം.എ. ചരിത്രം
  • എം.എ. തത്ത്വചിന്ത
  • എം.എ. ഉർദു
  • എം.എ. സംസ്കൃതന്യായം
  • എം.എ. സംസ്കൃതവേദാന്തം
  • എം.എ. ഇംഗ്ലീഷ്
  • എം.എ. കമ്പരേറ്റീവ് ലിറ്ററേച്ചർ & ലിംഗ്വിസ്റ്റിക്സ്
  • എം.എ. തീയറ്റർ
  • എം.എ. സംഗീതം
  • എം.എ. നൃത്തം(ഭരതനാട്യം, മോഹിനിയാട്ടം)
  • എം.എ. മനഃശാസ്ത്രം
  • എം.എ. വേദിക് സ്റ്റഡീസ്
  • എം.എ. സംസ്കൃതം ജനറൽ
  • എം.എ. ജന്റർ, എക്കോളജി & ദളിത് സ്റ്റഡീസ്
  • എം.എസ്.ഡബ്ലിയു (സാമൂഹ്യസേവനം)

ബിരുദാനന്തരബിരുദ ഡിപ്ലോമ[തിരുത്തുക]

  • ഹിന്ദി മൊഴിമാറ്റം

ഇന്റഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി[തിരുത്തുക]

  • സംസ്കൃതസാഹിത്യം
  • സംസ്കൃതവ്യാകരണം
  • സംസ്കൃതന്യായം
  • സംസ്കൃതവേദാന്തം
  • മലയാളം
  • ഹിന്ദി
  • ഇംഗ്ലീഷ്
  • ചരിത്രം
  • തത്ത്വചിന്ത
  • വാസ്തുവിദ്യ
  • മാനുസ്ക്രിപ്റ്റോളജി(Manuscriptology)
  • കമ്പരേറ്റീവ് ലിറ്ററേച്ചർ
  • ട്രാൻസ്‌ലേഷൻ സ്റ്റഡീസ്
  • സംഗീതം
  • മനഃശാസ്ത്രം
  • ഉർദു
  • ഭൂമിശാസ്ത്രം

നേട്ടങ്ങൾ[തിരുത്തുക]

നുറുങ്ങുകൾ[തിരുത്തുക]

ചിത്രമതിൽ[തിരുത്തുക]

സർവ്വകലാശാല കാമ്പസിലെ ഒരു പ്രധാന നിർമ്മിതിയാണ് ഇവിടുത്തെ പുരാണചിത്രമതിൽ. 1999 - 2000 കാലഘട്ടത്തിൽ ഇവിടുത്തെ അദ്ധ്യാപകനും പ്രശസ്ത ചുമർച്ചിത്രകലാകാരനുമായ കെ.കെ. സുരേഷാണ് 1600 അടി നീളത്തിലും അഞ്ചടി വീതിയിലും സിമന്റിൽ ഇത് നിർമ്മിച്ചത്. പുരാണചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഈ മതിൽ 2000-ൽ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് നിർദ്ദേശിക്കപ്പെട്ടതായിരുന്നു. തുടർന്നു വന്ന വർഷങ്ങളിലെ അശ്രദ്ധമായ കൈകാര്യം മൂലം ഇത് കാടുകയറുകയും ഒരു ഭാഗം നിലം പതിക്കുകയും ചെയ്തു. 2014-ൽ വീണ്ടും ഈ മതിൽ വൃത്തിയാക്കിയിരുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ssus.ac.in/index.php/department
  2. 2.0 2.1 2.2 2.3 http://ssus.ac.in/index.php/about-ssus/profile
  3. "സംസ്‌കൃത സർവ്വകലാശാല പുരാണ ചിത്രമതിലിന് ശാപമോക്ഷം" (പത്രലേഖനം). ജന്മഭൂമി (ഭാഷ: മലയാളം). 20 സെപ്റ്റംബർ 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-09-22 13:08:16-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 സെപ്റ്റംബർ 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല