അങ്കമാലി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അങ്കമാലി പട്ടണം
NH-47ഉം, MC Roadഉം സംഗമിക്കുന്ന നഗരഹൃദയം
NH-47ഉം, MC Roadഉം സംഗമിക്കുന്ന നഗരഹൃദയം

NH-47ഉം, MC Roadഉം സംഗമിക്കുന്ന നഗരഹൃദയം


അങ്കമാലി പട്ടണം
10°07′N 76°13′E / 10.11°N 76.22°E / 10.11; 76.22
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവാതാലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കി.മി.യും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 12 കി.മി. മാറി അങ്കമാലി പട്ടണം സ്ഥിതിചെയ്യുന്നു. ശങ്കരാചാര്യർ ജനിച്ച കൈപ്പിള്ളി മന അങ്കമാലിക്കടുത്ത് കാലടിയിലാണ്. ദേശീയപാത 544-ഉം എം.സി. റോഡും സംഗമിക്കുന്ന പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. സുഗന്ധദ്രവ്യങ്ങളുടെ പ്രധാന വിപണനകേന്ദ്രം കൂടിയാണ് അങ്കമാലി പട്ടണം.[1]

പേരിനു പിന്നിൽ[തിരുത്തുക]

  • മാലി: ആദ്യ നൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത് മൈതാനം എന്നർത്ഥം വരുന്ന മാലി എന്നാണ്. സെന്റ്.തോമസിന്റെ കേരള സന്ദർശനത്തിനു ശേഷം ഈ പ്രദേശത്തിന്റെ ഭരണം കൈയ്യാളിയിരുന്ന അർക്കെദിയാക്കോന്മാർക്ക് (ആർച്ച് ഡീക്കൻ) 50,000-ൽ കുറയാത്ത നസ്രാണി പോരാളികൾ ഉണ്ടായിരുന്നു. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവർ പരിശീലനം നടത്തിയിരുന്നത് ഇവിടുത്തെ മൈതാനത്തുവെച്ചാണ്. അങ്ങനെ സ്ഥിരമായി അങ്കക്കസർത്തുകൾ നടന്നിരുന്നതിനാൽ മാലി, അങ്കമാലിയായി മാറി.[2]

ചരിത്രം[തിരുത്തുക]

16-ആം നൂറ്റാണ്ടിന്റെ അവസാനം അങ്കമാലി ഉൾപ്പെടുന്ന പ്രദേശം ഭരിച്ചിരുന്നത് മങ്ങാട്ട് സ്വരൂപം ആയിരുന്നു. അതിനുശേഷം ജൂതന്മാരുടെ പ്രധാന കുടിയേറ്റത്തെ തുടർന്ന് അങ്കമാലി ഇവിടം മാർത്തോമ ക്രിസ്ത്യാനികൾ ധാരാളമായി വന്നു പാർത്തിരുന്നു. ഇന്ത്യ മുഴുവനായും ഭരണാതിർത്തി വരത്തക്കവിധം ആദ്യ അതിരൂപത രൂപീകൃതമായത് അങ്കമാലി കേന്ദ്രമാക്കിയായിരുന്നു.

അതിരുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അങ്കമാലി മുനിസിപാലിറ്റി". മൂലതാളിൽ നിന്നും 2012-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.
  2. അങ്കമാലി രേഖകൾ -- ഡോ.ജോമോൻ തച്ചിൽ -- മെറിറ്റ് ബുക്സ്, എറണാകുളം


"https://ml.wikipedia.org/w/index.php?title=അങ്കമാലി_നഗരസഭ&oldid=3622629" എന്ന താളിൽനിന്ന് ശേഖരിച്ചത്