ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ചോറ്റാനിക്കര | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | തൃപ്പൂണിത്തുറ |
ലോകസഭാ മണ്ഡലം | എറണാകുളം |
ജനസംഖ്യ • ജനസാന്ദ്രത |
16,109 (2001—ലെ കണക്കുപ്രകാരം[update]) • 1,270/km2 (3,289/sq mi) |
സ്ത്രീപുരുഷ അനുപാതം | 997 ♂/♀ |
സാക്ഷരത | 93.19% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 12.68 km² (5 sq mi) |
Coordinates: 9°39′0″N 76°43′0″E / 9.65000°N 76.71667°E എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലുള്ള ഒരു പഞ്ചായത്താണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ഇതു മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. പഞ്ചായത്തിന്റെ ഭാഗങ്ങൾ കൂരിക്കാട്, കണയന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. പഞ്ചായത്തിന്റെ വിസ്തൃതി 12.68 ചതുരശ്രകിലോമീറ്റർ ആണ്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പ്രസിദ്ധികൊണ്ടറിയപ്പെടുന്ന ഒരു പഞ്ചായത്താണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്.
അതിർത്തികൾ[തിരുത്തുക]
- വടക്കുഭാഗത്ത് തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയും
- കിഴക്കുഭാഗത്ത് തിരുവാണിയൂർ പഞ്ചായത്ത്
- തെക്കുഭാഗത്ത് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറുഭാഗത്ത് ഉദയംപേരൂർ ഗ്രാമപഞ്ചായത്തും തൃപ്പുണിത്തറ നഗരസഭയും
പ്രശസ്ത വ്യക്തികൾ[തിരുത്തുക]
- രമ്യാ നമ്പീശൻ
- ജുഹി റുസ്താഗി
- അജയൻ ( ഉണ്ടപക്രു)
- പ്രവീൺ ഹരിശ്രീ (ഡബ്ബിംഗ്)
- RJ കിരൺ ബേബി (ആകാശവാണി Rainbow FM)
വാർഡുകൾ[തിരുത്തുക]
- കടുംഗമംഗലം
- പള്ളിമല
- അമ്പാടിമല
- ചോറ്റാനിക്കര
- തെക്കിനേത്ത് നിരപ്പ്
- കിടങ്ങയം
- തലക്കോട്
- പാലസ്
- എരുവേലി
- വട്ടുക്കുന്ന്
- മഞ്ചക്കാട്
- കണിച്ചിറ
- ചന്തപ്പറമ്പ്
- കുരീക്കാട്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001