ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ശോശാമ്മ ദേവസ്സി
വിസ്തീർണ്ണം 14.41ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22395
ജനസാന്ദ്രത 1554/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീമൂലനഗരം. വടക്ക് കാഞ്ഞൂർ പഞ്ചായത്ത്, തെക്ക് കീഴ്മാട്, വാഴക്കുളം പഞ്ചായത്തുകൾ, അങ്കമാലി മുനിസിപ്പാലിറ്റി കിഴക്ക് കാഞ്ഞൂർ പഞ്ചായത്ത്, പടിഞ്ഞാറ് ചെങ്ങമനാട് പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ശ്രീമൂലനഗരം പഞ്ചായത്തിന്റെ അതിരുകൾ. പെരിയാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു പ്രദേശമാണ് ശ്രീമൂലനഗരം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. സാംസ്കാരികമായും കലാപരമായും ഒട്ടേറെ പ്രശസ്ത വ്യക്തികൾക്ക് ജന്മം കൊടുത്ത നാടാണ് ശ്രീമൂലനഗരം.ഈ ഗ്രാമത്തിൽനിന്നും നാടക പ്രവർത്തകർ എന്ന നിലയിൽ പ്രശസ്തരായ വ്യക്തികളാണ് ശ്രീമൂലനഗരം വിജയനും, മോഹനും .

ചരിത്രം[തിരുത്തുക]

പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തന്റെ ‌ വിഹാരരംഗമായ അകവൂർ മനയും, ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many ഐതിഹ്യമാലയിൽ പറയുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും എല്ലാം ശ്രീമൂലനഗരം പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. കൊച്ചി രാജാക്കാൻമാരുടെ വേനൽക്കാലവസതികൾ ധാരാളമായി ഇവിടുണ്ടായിരുന്നു. ഇവരുടെ ഒരു പ്രധാനപ്പെട്ട വിശ്രമകേന്ദ്രമായിരുന്നു ഇപ്പോഴത്തെ ചൊവ്വര എന്ന പ്രദേശം. അകവൂർ മന, പാലേലി മന, വെടിയൂർമന, വെൺമണി മന എന്നീ നമ്പൂതിരി ഇല്ലങ്ങളുടേയും തിരുവൈരാണിക്കുളം, എടനാട് ദുർഗ്ഗാക്ഷേത്രം എന്നീ ദേവസ്വങ്ങളുടേയും കീഴിലായിരുന്നു ഈ പ്രദേശം മുഴുവൻ. ഭൂഘടന അനുസരിച്ച് ഈ ഗ്രാമം സെൻട്രൽ മിഡ്ലാൻഡ് സോണിൽപെടുന്നു. മാവ്, പ്ലാവ്, വാളൻപുളി, കുടമ്പുളി, തേക്ക്, പേരാൽ, കശുമാവ്, പാല, മട്ടി, പന തുടങ്ങി വൈവിധ്യമാർന്ന എല്ലാം ഇവിടെ വളരുന്നു. കൈയ്യുണ്യം, കുറുന്തോട്ടി, കൊടുത്തുവ, മുക്കുറ്റി, കീഴാർനെല്ലി, നിലപ്പന, തൊട്ടാവാടി, തുളസി, കർലകം, കരിനൊച്ചി, ചിറ്റമൃത്, ആടലോടകം, തഴുതാമ എന്നീ ഔഷധ സസ്യങ്ങളും ഇവിടെ വീട്ടു പറമ്പുകളിൽ വളരുന്നു.

ജീവിതോപാധി[തിരുത്തുക]

പ്രധാനമായും കൃഷി ആണ് ഈ നാട്ടുകാരുടെ ജീവിതോപാധി എന്നു പറയുന്നത്. ഭൂപരിഷ്കരണം വന്നതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവർക്കെല്ലാം സ്വന്തം ഭൂമി ലഭിച്ചു. ഇവിടെ അവർ നെല്ലും മറ്റു ഇടവിളകളും കൃഷി ചെയ്തുപോരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

തിരുവൈരാണിക്കുളം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാനക്ഷേത്രമാണ്. മഹാദേവനും ശ്രീപാർവ്വതിയുമാണ് പ്രധാന മൂർത്തികൾ. വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ ഇവിടെ ദർശനത്തിന് നല്ല തിരക്കായിരിക്കും. തിരുവൈരാണിക്കുളം ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കാറുണ്ട്. [1]

പ്രശസ്തരായ വ്യക്തികൾ[തിരുത്തുക]

 • ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് ശ്രീമൂലനഗരം വിജയൻ. എന്റെ ഗ്രാമം എന്ന സിനിമയിലെ ശ്രീമൂലനഗരം വിജയൻ എഴുതിയ കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ എന്ന ഗാനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
 • ശ്രീമൂലനഗരം മോഹൻ - സിനിമാ നാടക രംഗത്ത് പ്രശസ്തനായ ഒരു ശ്രീമൂലനഗരംകാരനാണ് ശ്രീമൂലനഗരം മോഹൻ. ഇദ്ദേഹം കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കൂടിയാണ്. ശ്രീമൂലനഗരം വിജയന്റെ അനുജൻ കൂടിയാണ് ഇദ്ദേഹം.

വാർഡുകൾ[തിരുത്തുക]

 1. തൃപ്രയാർ
 2. തെറ്റാലി
 3. പ്രസന്നപുരം
 4. എടനാട്
 5. കല്ലയം
 6. ശ്രീമൂലനഗരം നോർത്ത്
 7. ശ്രീമൂലനഗരം ഈസ്റ്റ്
 8. പാറത്തെറ്റി
 9. വെള്ളാരപ്പിള്ളി
 10. തൃക്കണ്ണിക്കാവ്
 11. സൌത്ത് വെള്ളാരപ്പിള്ളി
 12. തിരുവൈരാണിക്കുളം
 13. ശ്രീഭൂതപുരം ഈസ്റ്റ്
 14. ശ്രീഭൂതപുരം വെസ്റ്റ്
 15. ശ്രീമൂലനഗരം സൌത്ത്
 16. ചൊവ്വര

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 14.41
വാർഡുകൾ 15
ജനസംഖ്യ 22395
പുരുഷൻമാർ 11097
സ്ത്രീകൾ 11298

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. അകവൂർ ചാത്തൻ
 2. ശ്രീമൂലനഗരം മോഹൻ

അവലംബം[തിരുത്തുക]

 1. സിഫി.കോം തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല