ഉള്ളടക്കത്തിലേക്ക് പോവുക

ഞാറക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാറക്കൽ ഗ്രാമപഞ്ചായത്ത്

ഞാറക്കൽ ഗ്രാമപഞ്ചായത്ത്
10°14′56″N 76°07′55″E / 10.249°N 76.132°E / 10.249; 76.132
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഞാറക്കൽ
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ആഷ പൗലോസ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22978
ജനസാന്ദ്രത 2672/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഞാറക്കൽ. വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകൾ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഞാറക്കൽ പഞ്ചായത്തിന്റെ അതിരുകൾ.

ചരിത്രം

[തിരുത്തുക]
1341-ലെ പ്രളയത്തിനു മുമ്പുതന്നെ നെടുങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ, ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്ന പ്രദേശങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഞാറപക്ഷികൾ ചേക്കേറുന്ന സ്ഥലം എന്നതിൽ നിന്നാണ് ഞാറക്കൽ എന്ന പേരുണ്ടായതെന്നാണ് വിശ്വാസം.[1] പുതിയേടത്ത് ഭഗവതീ ക്ഷേത്രം (ഇപ്പോഴത്തെ ശിവക്ഷേത്രം) പഴയകാലത്തെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നത്രെ. കൊച്ചിരാജവംശത്തിലെ തമ്പുരാട്ടിമാർ ഇവിടെ തൊഴാൻ വരാറുണ്ടായിരുന്നു. ഏതാണ്ട് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനികൾ ഇവിടെ താമസം തുടങ്ങിയത് . 1824-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ദേവാലയം പണി കഴിപ്പിച്ചത്. റോഡുഗതാഗതത്തേക്കാൾ ജലഗതാഗതമായിരുന്നു ഞാറക്കൽ പണ്ടുണ്ടായിരുന്നത്. ബന്തർ കനാലും(ഇന്നത്തെ പുത്തൻ തോട്) അപ്പങ്ങാട് തോടും ജലഗതാഗതത്തിനുപയോഗിച്ചിരുന്നു.

ജീവിതോപാധി

[തിരുത്തുക]
പ്രധാന ജീവിതോപാധി കൃഷി തന്നെയാണ്. പഞ്ചായത്തിൽ ധാരാളമായി കണ്ടുവരുന്ന നെൽപാടങ്ങൾ ഇത് വിളിച്ചുപറയുന്നു. എന്നാൽ പുതിയ തലമുറയിലെ ആളുകൾ നെൽ വ്യവസായത്തിലെ നഷ്ടം ഓർത്ത് പുതിയ തരത്തിലുള്ള കൃഷിക്കായി അവരുടെ നെൽവയലുകൾ ഉപയോഗിക്കുന്നു. ചെമ്മീൻ കെട്ട് , അലങ്കാരം മത്സ്യം വളർത്തൽ , ഭക്ഷ്യയോഗ്യമായ മത്സ്യം വളർത്തൽ എന്നിവയാണ് ഇത്. മഞ്ഞനിക്കരയിൽ കാണപ്പെടുന്ന ഒറ്റ തിരിഞ്ഞുള്ള വൻകിട വ്യവസായികളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടുകൾ ഈ സ്ഥലത്തിനു ഭാവിയിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകളെ ശരിവക്കുന്നു.

വ്യവസായം

[തിരുത്തുക]

ഞാറക്കൽ ഫിഷ്പോണ്ട് ആണ് പ്രകൃതിയുടെ ചുറ്റുപാടിൽ തീർക്കപ്പെട്ട ആദ്യത്തെ ഫിഷ്പോണ്ട്. ഇവിടേക്ക് ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഒഴിവു ദിനം ചിലവഴിക്കാനും , മത്സ്യബന്ധനത്തിലേർപ്പെടാനും മറ്റുമായി ചിലർ ചെലവു കുറഞ്ഞ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു.[2]

ആരാധനാലയങ്ങൾ

[തിരുത്തുക]
  • ഞാറക്കൽ സെന്റ് മേരീസ് പള്ളി. 1451-ലാണ് ഈ പള്ളി സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[3].ബ്ലാവേലി രാജകുടുംബാംഗത്തിൽ നിന്നുള്ള ഒരു ജന്മിയാണ് ഈ പള്ളി പണിയാനുള്ള സ്ഥലം നൽകിയത്. കന്യകാമറിയത്തിനോടുള്ള ഉപകാരസ്മരണയായിരുന്നു ഇത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  1. സെന്റ് മേരീസ് അപ്പർ പ്രൈമറി സ്ക്കൂൾ, ഞാറയ്ക്കൽ
  2. ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ
  3. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
  4. ഫിഷറീസ് അപ്പർ പ്രൈമറി സ്കൂൾ
  5. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ
  6. ടാലന്റ് കേന്ദ്രീയ വിദ്യാലയം
  7. അസ്സീസ്സി പബ്ളിക് സ്കൂൾ
  8. മറല്ലോ സ്കൂൾ - പെരുമ്പിള്ളി.
  9. മേരിമാത കോളേജ് - ഞാറയ്ക്കൽ
  10. സെന്റ് ജോസഫ് പബ്ലിക്ക് സ്കൂൾ ഞാറയ്ക്കൽ

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
  2. ഗ്രാമ പഞ്ചായത്ത് ഓഫീസ്
  3. വില്ലേജ് ഓഫീസ്
  4. രജിസ്റ്റേർ ഓഫീസ്
  5. വൈപ്പിൻ മുനമ്പം പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്റ്റേഷൻ
  6. പ്രാഥമിക ആരോഗ്യ കേന്ദ്രം /ഗവൺമെന്റ് ആശുപത്രി.
  7. സർക്കാർ ഹോമിയോ ഡിസ്പെൻസറി
  8. സർക്കാർ മൃഗാശുപത്രി
  9. ഐ. സി . ഡി എസ് ഓഫീസ്
  10. കെ എസ് സീ ബി ഓഫീസ്
  11. സബ് രജിസ്റ്റർ ഓഫീസ്/ ഏക്‌സൈസ് ഓഫീസ്
  12. പോസ്റ്റ്‌ ഓഫീസ്
  13. ബി.എസ്.എൻ.എൽ (ടെലിഫോൺ എക്ചേഞ്ച്)
  14. ഗവൺമെൻറ് ഗസ്റ്റ് ഹൌസ്
  15. പോലീസ് സ്റ്റേഷൻ
  16. എക്സൈസ് ഓഫീസ്
  17. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
  18. ഞാറക്കൽ സർവ്വീസ് സഹകരണ ബാങ്ക്
  19. പെരുമ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക്
  20. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  21. ഫെഡറൽ ബാങ്ക്
  22. കാത്തലിക്ക് സിറിയൻ ബാങ്ക്


മറ്റു പ്രധാന ഗവർന്മേന്റിതര ആരോഗ്യ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. അമൃത സമൂഹ ആരോഗ്യ പരിശീലന കേന്ദ്രം
  2. ക്രിസ്തുജയന്തി ആശുപത്രി , പെരുമ്പിള്ളി.
  3. ബീനാ നഴ്സിംഗ് ഹോം
  4. പാരമൌന്റ്റ് ഡെന്റൽ ക്ലിനിക്
  5. കൃഷ്ണകുമാർ ഡെന്റൽ ക്ലിനിക്‌
  6. സ്മൈൽ പ്ലീസ്‌ ഡെന്റൽ ക്ലിനിക്‌
  7. സിദ്ധ-യുനാനി സെന്റെർ, അപ്പങ്ങാട്

പ്രധാനവ്യക്തികൾ

[തിരുത്തുക]
  • ഷെവലിയർ പി.ജെ. ചെറിയാൻ - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. [4] എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ. ചെറിയാൻ [5]

ഞാറക്കൽ ശ്രീനി മഹാ നടനം വിശ്വാസ് ഞാറക്കൽ..... സർവോദയം കുര്യൻ... കാരുണ്യ പ്രവർത്തനം കൊണ്ടും... അശരണരുടെ മനസ്സുകളിൽ ആശ കിരണം തൂകിയ കർമധീർരനായ ഒറ്റയാൾ പട്ടാളം.... അമ്മുണ്ണി ഭാഗവതർ.. നാടകകലകളിൽ അരങ്ങു അടക്കിവാണ അതുല്യ നടന വിസ്മയം... കൂടാതെ ഭാഗവതർ.. ചിത്രകാരൻ.. കവി... കാഥികൻ... ഹാർമോണിസ്റ്റ്... സംഗീത സംവിധായകൻ.. എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച സകല കലാ പ്രതിഭ....

വാർഡുകൾ

[തിരുത്തുക]
  1. ഞാറയ്ക്കൽ നോർത്ത്
  2. ഹൈസ്കൂൾ
  3. പള്ളി
  4. കോൺവെൻറ്
  5. ഹോസ്പിറ്റൽ
  6. ഊടാറക്കൽ
  7. കല്ലുമടം വലിയവട്ടം
  8. മഞ്ഞനക്കാട്
  9. അപ്പങ്ങാട് ഈസ്റ്റ്
  10. അപ്പങ്ങാട് സൗത്ത്
  11. പെരുമ്പിള്ളി
  12. ഞാറയ്ക്കൽ സൗത്ത്
  13. പൊഴീൽ
  14. പോലീസ് സ്റ്റേഷൻ
  15. ഞാറയ്ക്കൽ സെൻട്രൽ
  16. പഞ്ചായത്ത്
  17. ആറാട്ടുവഴി ബീച്ച്

2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[6]

വാർഡ് വാർഡ് പേര് മുന്നണി വിജയി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം ലഭിച്ച വോട്ട് കുറിപ്പുകൾ
001 ഞാറയ്ക്കൽ നോർത്ത് യു.ഡി.എഫ്. എ പി ലാലു (കോൺഗ്രസ്) 405 കെ എസ് വേണുഗോപാൽ (സി.പി.എം.) 217
002 ഹൈസ്കൂൾ OTH എൻ എ ജോർജ്ജ് (സ്വത.) 331 ജൂഡ് പുളിക്കൽ (കോൺഗ്രസ്) 268
003 പള്ളി യു.ഡി.എഫ്. തോമസ് (കോൺഗ്രസ്) 393 പ്രൈജു ഫ്രാൻസീസ് (കേ. കോൺ. എം.) 282
004 കോൺവെൻറ് യു.ഡി.എഫ്. ആഷ പൗലോസ് (കോൺഗ്രസ്)- പ്രസിഡന്റ് 348 ഫിലോമിന ആൻ്റണി മുളേരിക്കൽ (സി.പി.എം.) 233 നറുക്കെടുപ്പിലൂടെ
005 ഹോസ്പിറ്റൽ OTH ശ്രീജ ഷോബിൻസ് (സ്വത.) 301 റെയ്‌ന സുനിൽ ജോർജ് (കോൺഗ്രസ്) 281
006 ഊടാറക്കൽ എൽ.ഡി.എഫ് മേഴ്സി തോമസ് (സി.പി.എം.) 309 റൂബി (കോൺഗ്രസ്) 298
007 കല്ലുമടം വലിയവട്ടം യു.ഡി.എഫ്. ശാരദ സജികുമാർ (കോൺഗ്രസ്) 501 മിനി ബാബു (സി.പി.എം.) 339
008 മഞ്ഞനക്കാട് യു.ഡി.എഫ്. ദീപ സാജു (കോൺഗ്രസ്) 626 ഹേമലത സുരേഷ് (സ്വത.) 296
009 അപ്പങ്ങാട് ഈസ്റ്റ് എൽ.ഡി.എഫ് സലജ രാജീവ് (സി.പി.എം.) 410 ഷിൽഡ റിബേരൊ (കോൺഗ്രസ്) 351
010 അപ്പങ്ങാട് സൗത്ത് യു.ഡി.എഫ്. ലൈമി ദാസ് (കോൺഗ്രസ്) 468 ഷൈനി ഹണി (സ്വത). 151
011 പെരുമ്പിള്ളി OTH രാജി ജിഘോഷ് കുമാർ (സ്വത.) 455 ഡെയ്സി ജെയിംസ് (കോൺഗ്രസ്) 269
012 ഞാറയ്ക്കൽ സൗത്ത് എൽ.ഡി.എഫ് കെ പി സുനിൽദത്ത് (സി.പി.എം.) - വൈസ് പ്രസിഡന്റ് 371 വാസന്തി സജീവ് (കോൺഗ്രസ്) 325 നറുക്കെടുപ്പിലൂടെ
013 പൊഴീൽ യു.ഡി.എഫ്. സജീഷ് മങ്ങാടൻ (ബി.ജെ.പി.) 453 പി ജി ഷിബു (സി.പി.ഐ.) 351
014 പോലീസ് സ്റ്റേഷൻ എൻ.ഡി.എ. രാജീവ്റാം (കോൺഗ്രസ്) 504 ഗീത ചന്ദ്രൻ (സി.പി.എം.) 305
015 ഞാറയ്ക്കൽ സെൻട്രൽ യു.ഡി.എഫ്. ഡെന്നി വർഗ്ഗീസ് (കോൺഗ്രസ്) 325 ഉണ്ണി കണ്ണമ്പുഴ (സി.പി.എം.) 244
016 പഞ്ചായത്ത് എൽ.ഡി.എഫ് എ ആർ ചന്ദ്രബോസ് (സി.പി.എം.) 317 കെ കെ ഷഡ൯ (കോൺഗ്രസ്) 297
017 ആറാട്ടുവഴി ബീച്ച് എൽ.ഡി.എഫ് രമ്യ ദിലീപ് (സി.പി.എം.) 329 അമ്പിളി സുജിൽ (ബി.ജെ.പി.) 271

സ്ഥിതിവിവരകണക്കുകൾ

[തിരുത്തുക]
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് വൈപ്പിൻ
വിസ്തീർണ്ണം 8.6
വാർഡുകൾ 15
ജനസംഖ്യ (സെൻസസ് 2001 ) 24166
പുരുഷൻമാർ 11628
സ്ത്രീകൾ 12538

അവലംബം

[തിരുത്തുക]
  1. തദ്ദേശസ്വയംഭരണ വെബസൈറ്റ് Archived 2010-09-23 at the Wayback Machine ഞാറക്കൽ പേരിനു പിന്നിൽ.
  2. "ഞാറക്കൽ ഫിഷ്പോണ്ട്". Archived from the original on 2012-04-12. Retrieved 2012-04-09.
  3. ചർച്ച്ന്യൂസ് Archived 2016-03-04 at the Wayback Machine സെന്റ് മേരീസ് പള്ളി ചരിത്രം
  4. തദ്ദേശസ്വയംഭരണ വെബസൈറ്റ് Archived 2010-09-23 at the Wayback Machine ഷെവലിയർ പി.ജെ. ചെറിയാൻ.
  5. ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ് പി.ജെ.ചെറിയാൻ
  6. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.

4ഞാറക്കൽ ഗ്രാമ പഞ്ചായത് വികസന രേഖ 2010