കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
10°06′54″N 76°14′36″E / 10.115°N 76.2433°E / 10.115; 76.2433
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ.പൊന്നപ്പൻ
വിസ്തീർണ്ണം 14.32ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 19712
ജനസാന്ദ്രത 1377/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കാഞ്ഞുർ. വടക്ക് കാലടി പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി, കിഴക്ക് കൂവപ്പടി പഞ്ചായത്ത്, തെക്ക് ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾ, പടിഞ്ഞാറ് ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവയാണ് കാഞ്ഞൂർ പഞ്ചായത്തിന്റെ അതിരുകൾ. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള വെൺമണി ഇല്ലം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

കേരള സാംസ്ക്കാരിക ചരിത്രത്തിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനമാണ് കാഞ്ഞൂരിന്റേത്. ആധുനിക കൊച്ചിയുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശക്തൻ തമ്പുരാന്റെ ജന്മസ്ഥലം കാഞ്ഞൂരാണ്.[1]. പഴയ വെള്ളാരപ്പിള്ളി പഞ്ചായത്ത് വിഭജിച്ചാണ് കാഞ്ഞൂരും ശ്രീമൂലനഗരവും ഉണ്ടായത്. ശക്തൻ തമ്പുരാന്റെ കോവിലകം പഞ്ചായത്തിലെ പുതിയേടം എന്ന സ്ഥലത്തായിരുന്നു. ശത്രുക്കളുട ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഒരു പുതിയ ഇടം കണ്ടെത്തേണ്ടി വന്നു എന്നും , ആ പുതിയ ഇടം ആണ് പുതിയേടം ആയതെന്നു മാണ് ചരിത്രം [2]. പണ്ട് ഇവിടെ താമസിച്ചിരുന്ന ഒരു സംസ്കൃത പണ്ഡിതൻ ഈ നാടിനെ പൂർണ്ണാനദിയാൽ തഴുകപ്പെട്ട് കനകം വിളയുന്ന ഊര് ആയി രേഖപ്പെടുത്തുകയും അതി പിന്നീട് ലോപിച്ച് കാഞ്ഞൂർ ആയി തീർന്നു എന്നും പഴമക്കാർ പറയുന്നുണ്ട്.[3] .

ജീവിതോപാധി[തിരുത്തുക]

ഫലഭൂയിഷ്‌ഠമായ നെല്പാടങ്ങളാൽ അനുഗൃഹീതമാണ് ഈ ഗ്രാമം. അതുകൊണ്ട് തന്നെ കഴിഞ്ഞ തലമുറ വരെ കൃഷി ആയിരുന്നു പ്രധാന ജീവിതോപാധി ആയി കണ്ടിരുന്നത്. എന്നാൽ പോകെ കൃഷിയിൽ നിന്നുമുശ്ശ വരുമാനം കുറയുകയും ആളുകൾ ഈ പാടങ്ങളെ മറ്റു വരുമാന മാർഗ്ഗങ്ങളാക്കുകയും ചെയ്തു. ഇപ്പോൾ പച്ചനെല്പാടങ്ങൾക്കു പകരം ഇഷ്ടിക കളങ്ങളായിരിക്കും നമുക്കവിടെ കാണാനായി കഴിയുക. ഇപ്പോൾ ഇവിടെ കൂടുതലും മണൽതൊഴിലാളികളാണ്. കാഞ്ഞൂർ പഞ്ചായത്തിൽ മൊത്തം ഏഴു മണൽ കടവുകൾ ഒണ്ട്. ഏഴു കടവുകളിലും കൂടി ഏകദേശം ആയിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. എന്നാൽ ചുരുക്കം ചിലർ പാരമ്പര്യമായി കൃഷി തന്നെ ചെയ്തുപോരുന്നുണ്ട്. കൂടാതെ ധാരാളം ഇടവിളകളും ഇവിടെ കൃഷി ചെയ്തുപോരുന്നുണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

 • വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി. ഈ പള്ളി സ്ഥാപിച്ചിട്ട് ഏതാണ്ട് ആയിരത്തോളം കൊല്ലങ്ങളായി എന്നു കരുതപ്പെടുന്നു. കൂടാതെ പള്ളിയുടെ ഇപ്പോഴത്തെ രൂപത്തിന് ഏതാണ്ട് നാനൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കും [4]. ഈ ദേവാലയത്തിലുള്ള ആനവിളക്ക്, തുടൽവിളക്ക്, കോൽവിളക്ക് എന്നിവ ശക്തൻ തമ്പരാൻ പള്ളിക്ക് നല്കിയതാണ്. ഇവ ഇപ്പോഴും സൂക്ഷിച്ചു പോരുന്നു. പള്ളി പെരുന്നാളിന്റെ എഴുന്നെള്ളിപ്പ് കൊച്ചി രാജവംശത്തിന്റെ കുടുംബ ക്ഷേത്രം ആയിരുന്ന പുതിയേടം ദേവീ ക്ഷേത്രത്തിന്റെ നട വരെ പോകുന്നു. ദേവിയും പുണ്യവാളനും സഹോദരനും സഹോദരിയും ആണെന്ന് വിശ്വസിച്ചിരുന്നു.[5].
 • പുതിയേടം ദേവീ ക്ഷേത്രം - കൊച്ചി രാജവംശത്തിന്റെ കുടുംബക്ഷേത്രം ആയിരുന്നു പുതിയേടം ദേവീ ക്ഷേത്രം. വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളിയിലെ എഴുന്നെള്ളിപ്പ് ഈ ക്ഷേത്ര നട വരെ വരാറുണ്ട്. ഇതിൽ നിന്നും ഈ നാടിന്റെ സാംസ്ക്കാരിക , മത സൗഹാർദ്ദ പെരുമ മനസ്സിലാക്കാനായി കഴിയും.
 • ചെങ്ങൽ ഭഗവതി ക്ഷേത്രം - പരശുരമാനാൽ പ്രതിഷ്ടിക്കപെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. ദുർഗ്ഗാദേവി ശാന്തരൂപത്തിൽ കിഴക്കോട്ടു ദർശനം നൽകുന്ന രീതിയിലാണ്‌ ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ട്ടിക്കപെട്ടിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളും മീനമാസത്തിലെ ഉത്സവനാളുകളിലും, കാർത്തിക നാളുകളുകളുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആരാധനാദിനങ്ങൾ. ഈ ക്ഷേത്രം അകവൂർ മനയുടെ ഊരാന്മയിലായിരുന്നു. ഇന്ന് ഈ ക്ഷേത്രം കൊച്ചിൻ ദേവസം ബോർഡിൻറെ കീഴിലാണ്. മീനമാസത്തിൽ കാർത്തിക നാളിൽ കൊടികയറി തിരുവാതിരനാളിൽ ആണ് ഇവിടത്തെ ഉത്സവം. വർഷങ്ങളായി മേളതോട് കൂടിയ അഞ്ജ് ഗജവീരന്മാർ അനിരക്കുന്ന പകൽപ്പൂരമാണ് ഇവിടെ നടക്കാറുള്ളത്. വലിയ ആറാട്ട്, ആറാട്ട് ഊട്ട് എന്നിവയോട് കൂടി ഉത്സവത്തിന്‌ കൊടിയിരങ്ങുന്നതാണ്.
 • ശ്രീ പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

 • സെ.ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ
 • സെ. സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ
 • യൂണിയൻ എൽ.പി സ്കൂൾ

പ്രധാന വ്യക്തികൾ[തിരുത്തുക]

 • ഭാഷാസാഹിത്യത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വെൺമണി അച്ചനും വെൺമണി മകനും ജനിച്ചത് കാഞ്ഞൂർ പഞ്ചായത്തിലെ വെൺമണി ഇല്ലത്താണ്.
 • വെള്ളാരപ്പിള്ളി കോവിലകത്തെ ശ്രീ കേരളവർമ്മയാണ് വയലാർ രാമവർമ്മയുടെ അച്ഛൻ.

വാർഡുകൾ[തിരുത്തുക]

 1. തുറവുംകര
 2. ചെങ്ങൽ വെസ്റ്റ്
 3. ചെങ്ങൽ ഈസ്റ്റ്
 4. കാഞ്ഞൂർ
 5. കിഴക്കെ അങ്ങാടി
 6. പുതിയേടം നോർത്ത്
 7. ആറംങ്കാവ്
 8. വല്ലംകടവ്
 9. പാറപ്പുറം
 10. തിരുനാരായണപുരം
 11. പുതിയേടം സൗത്ത്
 12. ബസാർ
 13. പടിഞ്ഞാറുംഭാഗം
 14. കാഞ്ഞൂർ നോർത്ത്
 15. കുളിക്കര

സ്ഥിതിവിവരകണക്കുൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 14.32
വാർഡുകൾ 14
ജനസംഖ്യ 19712
പുരുഷൻമാർ 9710
സ്ത്രീകൾ 10002

അവലംബം[തിരുത്തുക]

 1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ശക്തൻ തമ്പുരാന്റെ ജന്മസ്ഥലം
 2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ശക്തൻ തമ്പുരാന്റെ കോവിലകം
 3. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് കാഞ്ഞൂർ പേരിനു പിന്നിൽ
 4. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി.
 5. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളിയും പുതിയേടം ദേവീക്ഷേത്രവും - ഐതിഹ്യം.