എടത്തല ഗ്രാമപഞ്ചായത്ത്
21-ാം വാർഡ് വീടുകളുടെെ എണ്ണം
എടത്തല ഗ്രാമപഞ്ചായത്ത് | |
Coordinates: Unable to parse latitude as a number:10.146.92 {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലുവ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.98 ചതുരശ്രകിലോമീറ്റർചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്നതാണ് 15.98 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടത്തല ഗ്രാമപഞ്ചായത്ത്.
ചരിത്രം
[തിരുത്തുക]ഏകദേശം 300 കൊല്ലം മുമ്പ് ജനങ്ങളെ സംഘടിപ്പിച്ച് ഇടപ്പള്ളി രാജാവിനെ കളത്തിൽ കർത്താവ് നേരിട്ട് യുദ്ധം ചെയ്ത സ്ഥലമാണ് പടമറ്റം. ഇന്ത്യൻ നാവികസേനയുടെ തെക്കെ ഇന്ത്യയിലെ ആയുധസംഭരണി പടമറ്റത്തോടു ചേർന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 172 വർഷം മുമ്പ് സ്ഥാപിച്ച പേങ്ങാട്ടുശ്ശേരി പള്ളിയും അക്കാലത്തുതന്നെ നിർമ്മിച്ച കുഴിവേലിപ്പടി പള്ളിയും മുസ്ളീം സമുദായത്തിന്റെ ആരാധനാലയങ്ങൾ ആയി ഈ പഞ്ചായത്തിൽ ഉണ്ട്. അനേകം തൈക്കാവുകളും ഇവിടെയുണ്ട്. 1928-ൽ ആരംഭിച്ച ചുണങ്ങം വേലി മഠവും അതിനോടു ചേർന്നുള്ള അഗതി മന്ദിരവും എടുത്തുപറയത്തക്ക സേവനാലയങ്ങൾ ആണ്. കുറുപ്പാലി മുസ്തഫ സാഹിബ് സ്വപിതാവിന്റെ അനുസ്മരണക്കായി സ്ഥാപിച്ച യത്തീംഖാനയും ഈ പ്രദേശത്തെ ഒരു പ്രധാന ധർമ്മ സ്ഥാപനമാണ്. വിഷചികിത്സയിൽ വിദഗ്ദ്ധരായ നെടുങ്ങാട്ടിൽ ആലിപ്പിള്ളയും, മെഴുക്കാട്ടിൽ കുഞ്ഞാമ്പുവും, ആനക്കുഴി വൈദ്യരും തിരുമ്മുവിദഗ്ദ്ധനായ പിച്ചനാട്ട് കുറുപ്പും ആയുർവേദ വൈദ്യൻമാരായ പുക്കോട്ടിൽ മാധവ വൈദ്യരും, എസ്.ഡി.ഫാർമസിയും അവരവരുടെ മേഖലകളിൽ സേവനം അനുഷ്ഠിച്ചവരാണ്. ആയുർവേദ യുനാനി ഹോമിയോ അലോപ്പതി ചികിത്സാ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അയിത്തം തുടങ്ങിയ പലവിധ അനാചാരങ്ങളും കെട്ടുകല്യാണം തുടങ്ങിയ അന്ധവിശ്വാസങ്ങളും ഇവിടെ നിലനിന്നിരുന്നു. സർപ്പക്കാവുകൾ മിക്ക നായർ തറവാടുകളിലും കാണപ്പെടുന്നുണ്ട്. ‘പതി’ എന്ന പ്രേതാരാധനാ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. പുള്ളുവൻപാട്ട്, ഓണപ്പാട്ട്, ഞാറ്റുപാട്ട്, തുടികൊട്ടിക്കൊണ്ടുള്ള ശാസ്താം പാട്ട്, കോൽക്കളി, ഒപ്പന തുടങ്ങിയ നാടൻ കലാരൂപങ്ങൾ ഇവിടെ കാണാൻ കഴിയുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആവിർഭാവത്തോടുകൂടി പഴയ തച്ചുശാസ്ത്രരീതിയിലുള്ള ഗൃഹനിർമ്മാണരീതി വഴിമാറിപ്പോയിരിക്കുന്നു. പഴയരീതിയിൽ പണിതീർത്ത നാലുകെട്ടുകൾ ഏതാനും എണ്ണം മാത്രം കളത്തിൽ കുടുംബം വകയായി നിലനിൽക്കുന്നുണ്ട്. ചോറ്റാനിക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന പൈനാട്ട് ക്ഷേത്രവും, കുറുമ്പകാവ്, കുഞ്ചാട്ട്, മുക്കോട്ടിൽ, കുഴിക്കാട്ട്, തൊട്ടിയിൽ, പോട്ടച്ചിറ, കറുകപ്പിള്ളി, മറ്റപ്പിള്ളി, വള്ളിയമ്മൻ, പുതുപ്പാറ അയ്യപ്പസ്വാമി തുടങ്ങി വർഷങ്ങളോളം പഴക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവാഘോഷ പരിപാടികൾ പഞ്ചായത്തിനും ഉത്സവഛായ പകരുന്നു. ഒരു കാലത്ത് വളരെ വലിയ ഉത്സവം പൈനാട്ട് ഭഗവതി ക്ഷേത്രത്തിൽ നടത്തപ്പെട്ടിരുന്നു. ശത്രുക്കളോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച മുസ്ളീം വീരയോദ്ധാക്കളുടെ കബറിടം സ്ഥിതിചെയ്യുന്ന പേങ്ങാട്ടുശ്ശേരി ശഹീദന്മാർസിയറാം ഇന്നും ആയിരങ്ങളെ ആകർഷിക്കുന്ന തീർത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ട് പഴക്കമുള്ള കുഴിവേലിപ്പടി മുസ്ളീം പള്ളിയും മലേപ്പള്ളി, നൊച്ചിമ, കൊടികുത്തുമല തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ളീം പള്ളികളും എട്ടേക്കറിലുള്ള സെന്റ് ജൂഡ് ചർച്ചും ആണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
അതിരുകൾ
[തിരുത്തുക]- തെക്ക് - കിഴക്കമ്പലം, തൃക്കാക്കര പഞ്ചായത്തുകളും കളമശ്ശേരി നഗരസഭയും
- വടക്ക് -കീഴ്മാട്, വാഴക്കുളം പഞ്ചായത്തുകൾ
- കിഴക്ക് - വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കളമശ്ശേരി നഗരസഭയും ചൂർണ്ണിക്കര പഞ്ചായത്തും
വാർഡുകൾ
[തിരുത്തുക]- ഗാന്ധിനഗർ
- ചൂണ്ടി
- എസ്.ഒ.എസ്.ഗ്രാമം
- പേങ്ങാട്ടുശ്ശേരി
- നാലാം മൈൽ
- അംബേദ്കർ ഗ്രാമം
- പുക്കാട്ടുമുകൾ
- പുക്കാട്ടുപടി
- കുഞ്ചാട്ടുകര
- മാളേയ്ക്കപ്പടി
- കുഴിവേലിപ്പടി
- കൈലാസ് നഗർ
- ശിവഗിരി
- എരുമത്തല മൂല
- മുതിരക്കാട്ടുമുകൾ
- എടത്തല നോർത്ത്
- മലേപ്പള്ളി
- മേജർമിൽട്ടൻ
- പുള്ളാനിക്കര
- നൊച്ചിമ
- നെല്ലിക്കാത്തുകാട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വാഴക്കുളം |
വിസ്തീര്ണ്ണം | 15.98 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,948 |
പുരുഷന്മാർ | 15,110 |
സ്ത്രീകൾ | 14,838 |
ജനസാന്ദ്രത | 1874 |
സ്ത്രീ : പുരുഷ അനുപാതം | 982 |
സാക്ഷരത | 85.79% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edathalapanchayat Archived 2010-09-23 at the Wayback Machine.
- Census data 2001